തനിക്ക് യാതൊരു ഭയവുമില്ലെന്ന് ഇസ്ലാമിക് സ്റ്റേറ്റിന്റെ വധഭീഷണിയോട് പ്രതികരിച്ച് ബിജെപി നേതാവും ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍.
ന്യൂദല്‍ഹി: തനിക്ക് യാതൊരു ഭയവുമില്ലെന്ന് ഇസ്ലാമിക് സ്റ്റേറ്റിന്റെ വധഭീഷണിയോട് പ്രതികരിച്ച് ബിജെപി നേതാവും ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍.
മൂന്ന് തവണയാണ് ഗൗതം ഗംഭീറിന് ഇസ്ലാമിക് സ്റ്റേറ്റ് കശ്മീരില്‍ നിന്നും വധഭീഷണിയുയര്‍ത്തുന്ന ഇ മെയില്‍ ലഭിച്ചത്. ദല്‍ഹി പൊലീസിന് പോലും താങ്കളെ സംരക്ഷിക്കാനാവില്ലെന്നായിരുന്നു ഇ-മെയിലില്‍ ഉണ്ടായിരുന്നത്.
'എനിക്ക് ഇക്കാര്യത്തില്‍ യാതൊരു ഭയവുമില്ല. ഇന്റലിജന്‍സ് ബ്യൂറോ ഇത് സംബന്ധിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഞാന്‍ എന്റെ ജോലികള്‍ തുടരുക തന്നെ ചെയ്യും. ഇതുപോലെയുള്ള പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യും.ഈ പരിപാടിയുടെ വിജയത്തിലാണ് എന്റെ ഇപ്പോഴത്തെ ശ്രദ്ധ' - യമുന സ്പോര്‍ട്സ് കോംപ്ലക്സില്‍ നടക്കുന്ന ഈസ്റ്റ് ദല്‍ഹി പ്രിമിയര്‍ ലീഗിന്റെ ആദ്യ മത്സരം ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു ഗൗതം ഗംഭീര്‍.
കഴിഞ്ഞ ആഴ്ച ഗൗതം ഗംഭീറിന് മൂന്നാം തവണയും വധഭീഷണി ഉയര്‍ത്തി ഒരു ഇ മെയില്‍ ഐഎസ് ഐഎസ് കശ്മീരില്‍ നിന്നും ലഭിച്ചിരുന്നു. ദല്‍ഹി പൊലീസിന് പോലും സംരക്ഷിക്കാന്‍ കഴിയില്ലെന്ന ഭീഷണി ഉയര്‍ത്തുന്നതായിരുന്നു ഈ ഇമെയില്‍.
ഇതിന് മുന്‍പുള്ള രണ്ട് ഇ മെയിലുകള്‍ അയച്ച ഷാഹിദ് ഹമീദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇതിന് ശേഷമായിരുന്നു മൂന്നാമത്തെ ഇ മെയില്‍.
ഒറ്റക്കളിയും തോല്‍ക്കാത്ത തൃശൂര്ക്കാരന് നിഹാല്‍ സരിനും ചെസ് ഒളിമ്പ്യാഡില്‍ ഒരു സ്വര്‍ണ്ണം...
ഷിന്‍ഡെ സര്‍ക്കാര്‍ ഇനി രണ്ടല്ല, 18 മന്ത്രിമാർ കൂടി എത്തി; വിമര്‍ശകരുടെ വായടഞ്ഞു;മന്ത്രിയാകാന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും
വൈദ്യുതി ബില്‍ വിപ്ലവകരം; നിരക്ക് കുറയും; കുത്തകകളാക്കി വച്ചിരിക്കുന്ന ഇടങ്ങളിലേക്ക് കൂടുതല്‍ കമ്പനികള്‍; നിയമത്തിന്റെ പ്രത്യേകതകള്‍ അറിയാം
'എല്ലാ സ്ഥാപനങ്ങളിലും താലൂക്ക് യൂണിയന് ഓഫീസുകളിലും ദേശീയപതാക ഉയര്‍ത്തണം'; കേന്ദ്രസര്‍ക്കാരിന്റെ ആഹ്വാനം ഏറ്റെടുത്ത് എന്‍എസ്എസ്
രണ്ട് സന്യാസിമാരെ അടിച്ചുകൊന്ന മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ വനവാസിയെ മതപരിവര്‍ത്തനത്തിന് ശ്രമിച്ച നാല് മിഷണറിമാര്‍ അറസ്റ്റില്‍
വെങ്കലത്തിളക്കം: ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് വെങ്കലം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
ന്യൂനപക്ഷ മോര്‍ച്ച വഴി ബിജെപിയുടെ ഭാഗമാകാന്‍ തീവ്രവാദികളുടെ ശ്രമം; ജിഹാദിനെ കാവിയുടുപ്പിക്കാനുള്ള കോണ്‍ഗ്രസ് ഗൂഢപദ്ധതിയോ?
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്