രാഷ്ട്രീയവും ചരിത്രവും പഠിക്കില്ലെന്ന പിടിവാശിയില്‍ തന്നെയാണ് കോണ്‍ഗ്രസ് നേതാക്കള്‍. കാസര്‍കോട് ഡിസിസി പ്രസിഡന്‍റ് പി.കെ ഫൈസല്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പങ്കുവച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വീര സവര്‍ക്കറുടെ ചിത്രവും.
തിരുവനന്തപുരം: രാഷ്ട്രീയവും ചരിത്രവും പഠിക്കില്ലെന്ന പിടിവാശിയില്‍ തന്നെയാണ് കോണ്‍ഗ്രസ് നേതാക്കള്‍. കാസര്‍കോട് ഡിസിസി പ്രസിഡന്‍റ് പി.കെ ഫൈസല്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പങ്കുവച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വീര സവര്‍ക്കറുടെ ചിത്രവും.
ഒരു കൂട്ടം സ്വാതന്ത്ര്യസമരസേനാനികളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത കൂട്ടത്തില്‍ വി.ഡി. സവര്‍ക്കറുടെ ചിത്രവും പെട്ടു. വിമര്‍ശനം വന്നതോടെ കാസര്‍ഗോഡ് ഡിസിസി പ്രസിഡന്‍റ് പി.കെ. ഫൈസല്‍ അങ്കലാപ്പിലാണ്. ഇപ്പോള്‍ താനല്ല ഈ പോസ്റ്റിട്ടത് എന്ന വിശദീകരണം നല്‍കി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് ഫൈസല്‍. മറ്റാരോ ആണ് തന്‍റെ പേജില്‍ വീരസവര്‍ക്കറുടെ ചിത്രമുള്‍പ്പെട്ട പോസ്റ്റ് പങ്കുവെച്ചതെന്ന വിശദീകരണമാണ് ഫൈസല്‍ നല്‍കുന്നത്. ഒരു പോസ്റ്റര്‍ പങ്കുവെയ്ക്കും മുന്‍പ് കോണ്‍ഗ്രസ് നേതാക്കള്‍ അതില്‍ ആരുടെയൊക്കെ ചിത്രങ്ങളുണ്ടെന്ന് എന്നാണ് മനസ്സിലാക്കുക എന്ന പരിഹാസചോദ്യമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന പ്രതികരണം.
ബി.ആര്‍.അംബേദ്ക്കര്‍, ഭഗത് സിങ്, സുഭാഷ്ചന്ദ്ര ബോസ് എന്നിവര്‍ക്കൊപ്പം വി.ഡി.സവര്‍ക്കറുടെ ചിത്രവും ഉള്‍പ്പെട്ട പോസ്റ്റാണ് ഫൈസല്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. റിപ്പബ്ലിക് ദിനമായ ജനവരി 26ന് രാവിലെയാണ് പോസ്റ്റ് പങ്കുവച്ചത്. വിവാദമായതിനു പിന്നാലെ പോസ്റ്റ് നീക്കി. പിന്നീട് ഡിസിസി പ്രസിഡന്‍റിന്‍റെ ഫോട്ടോ മാത്രം ഉള്‍പ്പെടുത്തി രണ്ടാമത് റിപബ്ലിക്ക് ദിന ആശംസ പങ്കുവെച്ചു.
മഹാരാഷ്ട്രയിലും കര്‍ണ്ണാടകത്തിലും ഇതുപോലെ സവര്‍ക്കറുടെ ഫോട്ടോ അച്ചടിച്ച പോസ്റ്റര്‍ ഒട്ടിച്ചതിന്‍റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിവാദത്തില്‍ കുടുങ്ങിയിട്ട് അധികനാളായില്ല. ഇനിയെങ്കിലും സവര്‍ക്കറെ കണ്ടാല്‍ തിരിച്ചറിയാനുള്ള ഒരു ക്ലാസെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കൊടുക്കുമോ എന്നും സമൂഹമാധ്യമങ്ങളില്‍ ചിലര്‍ പരിഹസിക്കുന്നു.
ജാതിക്കലാപം ആളിക്കത്തിച്ച് ബിജെപിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമം; റിഹേഴ്സല്‍ നടന്നത് കര്‍ണ്ണാടകയില്‍; യെദിയൂരപ്പയുടെ വീടാക്രമിച്ചു
നായയെ വളര്‍ത്തുന്നത് പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷന്‍
പിഎസ്‌സി നിയമന ശിപാര്‍ശകള്‍ ജൂണ്‍ ഒന്നു മുതല്‍ ഡിജിലോക്കറിലും ലഭ്യം
മിസിസിപ്പിയിലും അലബാമയിലും ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ മരണം 26 ആയി
നടന്‍ സൂര്യ മുംബൈയിലേക്ക് താമസം മാറ്റിയതിനെതിരെ സൈബറിടത്തില്‍ രൂക്ഷവിമര്‍ശനം; 'ഹിന്ദി തെരിയാത് പോടാ എന്ന് ഇനി സൂര്യ പറയുമോ?'
ശ്രീരാമന്‍റെ കുടുംബമായി ഗാന്ധി കുടുംബം സ്വയം കണക്കാക്കുന്നു; 14 വര്‍ഷം ജയിലില്‍ കഴിഞ്ഞ നേതാവാണ് സവര്‍ക്കര്‍: അനുരാഗ് താക്കൂര്‍
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്‍കി; കേസെടുത്ത് യുപി പോലീസ്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
ഹത്രാസ് ദൗത്യത്തിനു സിദ്ദിഖ് കാപ്പനു 20,000 രൂപ കമാല്‍ നല്‍കി; യുപി പൊലീസിനു തെളിവുകള്‍ ലഭിച്ചത് റൗഫ് ഷെറീഫിന്റെയും ബദറുദ്ദീന്റെയും മൊഴികളില്‍ നിന്ന്