×
login
കുറഞ്ഞ നിരക്കില്‍ കോവിഡ് വാക്‌സിന്‍‍ ലഭ്യത ഉറപ്പാക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമെന്ന് ഡോ ജിതേന്ദ്ര സിംഗ്

ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി ഇന്ത്യ ഗ്ലോബൽ അലയൻസ് ഫോർ വാക്സിൻസ് ആൻഡ് ഇമ്മ്യൂണൈസേഷൻ (GAVI), ലോകാരോഗ്യ സംഘടന (WHO), ആക്‌സസ് ടു കോവിഡ്-19 ടൂൾസ് (ACT) ആക്‌സിലറേറ്റർ എന്നിവയുമായി ചേർന്ന് സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂദല്‍ഹി:എല്ലാവർക്കും കുറഞ്ഞ നിരക്കിൽ കോവിഡ് വാക്‌സിന്റെ ലഭ്യത ഉറപ്പാക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു. ലോകാരോഗ്യ സംഘടനയിൽ ഇന്ത്യ തുല്യതയ്ക്കായി ശക്തമായി വാദിക്കുന്നുവെന്നും, കൊവിഡ് വാക്‌സിനുകൾ, രോഗനിർണ്ണയ സംവിധാനങ്ങൾ, മരുന്നുകൾ എന്നിവയെ WTO-യുടെ TRIPS കരാറിൽ (ബൗദ്ധിക സ്വത്തവകാശ കരാർ) നിന്ന് ഒഴിവാക്കാനുള്ള നിർദ്ദേശം ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം മുന്നോട്ടുവച്ചിട്ടുണ്ടെന്നും, ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കായുള്ള ശാസ്ത്രം, സാങ്കേതികവിദ്യ, നൂതനാശയങ്ങൾഎന്നിവ സംബന്ധിച്ച ഏഴാം വാർഷിക മൾട്ടി-സ്റ്റേക്ക്‌ഹോൾഡർ ഫോറത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു.

ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി ഇന്ത്യ ഗ്ലോബൽ അലയൻസ് ഫോർ വാക്സിൻസ് ആൻഡ് ഇമ്മ്യൂണൈസേഷൻ (GAVI), ലോകാരോഗ്യ സംഘടന (WHO), ആക്‌സസ് ടു കോവിഡ്-19 ടൂൾസ് (ACT) ആക്‌സിലറേറ്റർ എന്നിവയുമായി ചേർന്ന് സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 2030 ഓടെ പൂർണ്ണമായും നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സുസ്ഥിര വികസന അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിനൊപ്പം കൊറോണ വൈറസ് ബാധയിൽ നിന്ന് കരകയറുന്നതിനുള്ള ശാസ്ത്രം, സാങ്കേതികവിദ്യ, നൂതനാശയങ്ങൾ എന്നിവയിൽ ഈ വർഷത്തെ മൾട്ടി-സ്റ്റേക്ക്ഹോൾഡർ ഫോറം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.


വാക്‌സിൻ ഗവേഷണത്തിലെ പ്രമുഖ അന്തർദേശീയ ശാസ്‌ത്ര കൂട്ടായ്മകളിൽ ഒരു പ്രമുഖ അംഗമായി ഇന്ത്യ ഉയർന്നുവന്നിട്ടുണ്ടെന്ന് ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു. ലോകത്തിലെ ആദ്യത്തെ DNA അധിഷ്‌ഠിത വാക്‌സിൻ ഉൾപ്പെടെ, സുരക്ഷിതവും ഫലപ്രദവും ചെലവ് കുറഞ്ഞതുമായ വാക്‌സിനുകൾ വികസിപ്പിക്കുന്നതിലും ഉത്പാദിപ്പിക്കുന്നതിലും കരുത്തുറ്റ ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിന്റെ പിന്തുണയാൽ നമ്മുടെ ശാസ്‌ത്രസമൂഹം വിജയിച്ചിരിക്കുന്നതായി മന്ത്രി വ്യക്തമാക്കി.

ദക്ഷിണ-ദക്ഷിണ സഹകരണത്തിൽ (South-South Cooperation) നിന്ന് പ്രേരണ ഉൾക്കൊണ്ട്, ശാസ്ത്രം,സാങ്കേതികവിദ്യ, നൂതനാശയങ്ങൾ,സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ മാർഗ്ഗരേഖ എന്നിവ രൂപപ്പെടുത്തുന്നതിനും നടപ്പിലാക്കുന്നതിനും ആഫ്രിക്കയിൽ നിന്നും മറ്റ് വികസ്വര രാജ്യങ്ങളിൽ നിന്നുമുള്ള തത്പര രാജ്യങ്ങളെ പിന്തുണയ്ക്കുന്നതിനായി ടെക്നോളജി ഫെസിലിറ്റേഷൻ മെക്കാനിസവുമായും ഐക്യരാഷ്ട്രസഭയുടെ ഇന്റർ ഏജൻസി ടാസ്‌ക് ടീമുമായും (IATT) ഇന്ത്യ സഹകരിക്കുന്നതായും ഡോ.ജിതേന്ദ്ര സിംഗ് പറഞ്ഞു. 

  comment

  LATEST NEWS


  രക്ഷനായെത്തി വീണ്ടും പ്രഗ്നാനന്ദ; അത്ഭുതക്കൗമാര ടീമിനെ കരകയറ്റി; ഗുകേഷിന് എട്ട് ജയത്തിന് ശേഷം സമനില


  ക്രിപ്റ്റോകറന്‍സിയില്‍ പണം സിറിയയിലേക്ക് അയയ്ക്കുന്ന ഐഎസ്ഐഎസ് സഹായി മൊഹ്സിന്‍ അഹമ്മദ് ഖാന്‍ ജാമിയ എഞ്ചി. വിദ്യാര്‍ത്ഥി


  പ്ലസ് വണ്‍ പ്രവേശനം: കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം എസ്എസ്എല്‍സി ബുക്ക് ഹാജരാക്കിയാല്‍ മതിയെന്ന് വിദ്യാഭ്യാസ മന്ത്രി


  വോട്ടര്‍ പട്ടികയിലെ പേരും ആധാറും ഓണ്‍ലൈനായി ബന്ധിപ്പിക്കാം; സമ്മതിദായക പട്ടിക പുതുക്കല്‍ 2022 ആഗസ്ത് മുതല്‍


  നാഷണല്‍ ഹെറാള്‍‍ഡ് കേസില്‍ തകര്‍ന്നത് ഗാന്ധി കുടുംബത്തിന്‍റെ ഹ്യുബ്രിസ്- ആരും തൊടില്ലെന്ന അഹന്ത: സുബ്രഹ്മണ്യം സ്വാമി


  വീണയ്ക്ക് ആരോഗ്യ മേഖലയെക്കുറിച്ച് അജ്ഞത; സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; കൈയടിക്കായി മാധ്യമ നാടകം; ആരോഗ്യമന്ത്രിക്കെതിരെ തുറന്നടിച്ച് ഐഎംഎ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.