×
login
രാഷ്ട്രസേവയ്ക്കായി നവസംന്യാസിമാരുടെ നാരായണിസേന; യുവസംന്യാസിമാര്‍ രാഷ്ട്രത്തെ രാമരാജ്യത്തിലേക്ക് നയിക്കുമെന്ന് ഡോ. മോഹന്‍ ഭാഗവത്

യുവസംന്യാസിമാര്‍ രാഷ്ട്രസേവയ്ക്കായി സമര്‍പ്പിതരാവുന്നത് ആത്മീയഭാരതത്തിന്റെ സ്വപ്നസാക്ഷാത്കാരത്തിന് ഗതിവേഗം കൂട്ടുമെന്ന് ചടങ്ങില്‍ സംബന്ധിച്ച ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു.

ദീക്ഷ നല്‍കുന്ന ചടങ്ങിന്റെ ഭാഗമായി ഹരിദ്വാറില്‍ യുവസംന്യാസിമാര്‍ക്ക് ബാബാ രാംദേവ്, ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് എന്നിവര്‍ ചേര്‍ന്ന് ജലാഭിഷേകം നടത്തുന്നു.

ഹരിദ്വാര്‍: രാഷ്ട്രസേവയ്ക്കായി ജീവിതം സമര്‍പ്പിച്ച് നവസംന്യാസിമാരുടെ നാരായണിസേന. യോഗഋഷി ബാബ രാംദേവ് ഹരിദ്വാറിലെ ആശ്രമത്തിലാണ് നവസംന്യാസിമാര്‍ക്ക് ദീക്ഷ നല്കിയത്. അറുപത് സംന്യാസിമാരും നാല്‍പത് സംന്യാസിനിമാരുമടങ്ങുന്നതാണ് പുതിയ നിര. അഞ്ഞൂറ് നൈഷ്ഠിക ബ്രഹ്മചാരിമാര്‍ക്കും അദ്ദേഹം ദീക്ഷ നല്‍കി.  

യുവസംന്യാസിമാര്‍ രാഷ്ട്രസേവയ്ക്കായി സമര്‍പ്പിതരാവുന്നത് ആത്മീയഭാരതത്തിന്റെ സ്വപ്നസാക്ഷാത്കാരത്തിന് ഗതിവേഗം കൂട്ടുമെന്ന് ചടങ്ങില്‍ സംബന്ധിച്ച ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു. സമഗ്രവികാസത്തിന്റെയും സംതൃപ്തജീവിതത്തിന്റെയും സാംസ്‌കാരികോന്നതിയുടെയും രാമരാജ്യത്തിന്റെ പുനസ്ഥാപനത്തിന് ഇത് വഴിവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.


തങ്ങളുടെ മക്കളെ വളര്‍ത്തി രാജ്യത്തിനും ധര്‍മത്തിനും സംസ്‌കാരത്തിനും മനുഷ്യത്വത്തിനും വേണ്ടി സമര്‍പ്പിച്ച യുവസംന്യാസിമാരുടെ അച്ഛനമ്മമാരുടെ ത്യാഗം മഹത്തരമാണ്. പത്ത് വര്‍ഷം മുമ്പ് അന്തരീക്ഷം ഇങ്ങനെയായിരുന്നില്ല, മനസ്സില്‍ ആശങ്കകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ യുവ സംന്യാസിമാരെ കണ്ടപ്പോള്‍ എല്ലാ ആശങ്കകളും അവസാനിച്ചു, സര്‍സംഘചാലക് പറഞ്ഞു.  

ലോകമെമ്പാടും സംന്യാസ ധര്‍മത്തിന്റെയും സനാതന ധര്‍മത്തിന്റെയും യുഗ ധര്‍മത്തിന്റെയും പതാക വാഹകരായിരിക്കും നവസംന്യാസിമാരുടെ നാരായണി സേനയെന്ന് ബാബ രാംദേവ് പറഞ്ഞു. ഒന്‍പത് ദിനരാത്രങ്ങളായുള്ള ചടങ്ങുകള്‍ക്കൊടുവിലാണ് ദീക്ഷാസമര്‍പ്പണം നടന്നത്. വേദമന്ത്രോച്ചാരണങ്ങള്‍ക്കിടയില്‍ ബാബ രാംദേവും ആചാര്യ ബാലകൃഷ്ണയും പുഷ്പങ്ങള്‍ ചൊരിഞ്ഞ് യുവസംന്യാസിമാരെ സ്വീകരിച്ചു.  

തുടര്‍ന്ന് ഗംഗയില്‍ കുളിച്ച് വെള്ള വസ്ത്രം ഉപേക്ഷിച്ച് കാവി വസ്ത്രം ധരിച്ചു. ഋഷിഗ്രാമില്‍ തൊഴുതു. ചടങ്ങില്‍ ആചാര്യ ബാലകൃഷ്ണ സംന്യാസ ധര്‍മ്മത്തിന്റെ മഹത്വത്തെക്കുറിച്ച് സംസാരിച്ചു.

    comment

    LATEST NEWS


    നടന്‍ കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന്; ബിനു അടിമാലിയുടെ ആരോഗ്യനിലയില്‍ പുരോഗതി


    വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലഹരി നല്‍കി പീഡിപ്പിച്ചു; പെൺകുട്ടിയെ കണ്ടെത്തിയത് താമരശേരി ചുരത്തിന്‍റെ ഒൻപതാം വളവിൽ നിന്നും, പ്രതി പിടിയില്‍


    ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരേ പോക്‌സോ കേസ് ഉണ്ടാകില്ല; ലൈംഗികാതിക്രമം നടത്തിയെന്ന ആദ്യ മൊഴി തിരുത്തി പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരം


    അരിക്കൊമ്പന്‍ ഇനി മുണ്ടന്‍തുറെ കടുവ സങ്കേതത്തില്‍ വിഹരിക്കും; ചികിത്സ നല്‍കി ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തി കൊമ്പനെ തുറന്നുവിട്ടു


    സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിടുന്നു; പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി; പ്രഖ്യാപനം ഈ മാസം പതിനൊന്നിന്


    അനിവാര്യമായത് സംഭവിക്കുക തന്നെ ചെയ്യും... അത് എനിക്ക് ജീവിതം കാണിച്ചു തന്നു... അതിന് അധികം വർഷങ്ങൾ എടുക്കുക ഉണ്ടായില്ല.

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.