രാജസ്ഥാനിലെ ഉദയ്പൂരില്‍ ടെയ് ലറായ കനയ്യലാലിനെ കഴുത്തറുത്ത് കൊന്ന അതേ കാരണത്താലാണ് അതിനേക്കാള്‍ അഞ്ച് ദിവസം മുന്‍പ് മഹാരാഷ്ട്രയിലെ അമരാവതിയില്‍ ഉമേഷ് കോല്‍ഹെ എന്ന മെഡിക്കല്‍ സ്റ്റോര്‍ ഉടമ കൊല്ലപ്പെട്ടത്. മോഷണം എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ കേസ് പിന്നീടാണ് വഴി തിരിഞ്ഞ് മതവിരോധം മൂലമായിരുന്നു കൊലപാതകമെന്ന് കണ്ടെത്തിയത്.
ഉമേഷ് കോല്‍ഹെ
മുംബൈ : രാജസ്ഥാനിലെ ഉദയ്പൂരില്‍ ടെയ് ലറായ കനയ്യലാലിനെ കഴുത്തറുത്ത് കൊന്ന അതേ കാരണത്താലാണ് അതിനേക്കാള്‍ അഞ്ച് ദിവസം മുന്‍പ് മഹാരാഷ്ട്രയിലെ അമരാവതിയില്‍ ഉമേഷ് കോല്‍ഹെ എന്ന മെഡിക്കല്‍ സ്റ്റോര്‍ ഉടമ കൊല്ലപ്പെട്ടത്. മോഷണം എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ കേസ് പിന്നീടാണ് വഴി തിരിഞ്ഞ് മതവിരോധം മൂലമായിരുന്നു കൊലപാതകമെന്ന് കണ്ടെത്തിയത്.
ടെയ് ലറായ കനയ്യ ലാലും മെഡിക്കല്‍ സ്റ്റോര്‍ ഉടമ ഉമേഷ് കോല്‍ഹെയും കൊലചെയ്യപ്പെട്ടത് ഒരേ കാരണത്താലാണ്. സമൂഹമാധ്യമങ്ങളില്‍ നൂപുര്‍ ശര്‍മ്മയെ അനുകൂലിച്ച് പോസ്റ്റിട്ട കുറ്റത്തിന്റെ പേരില്‍. ഇപ്പോല്‍ ഉമേഷ് കോല്‍ഹെയുടെ കൊലപാതകക്കേസില്‍ വീണ്ടും വഴിത്തിരിവുണ്ടാക്കി അദ്ദേഹത്തിന്റെ കൊലപാതകത്തിലെ മുഖ്യആസൂത്രകന് ഡോ. യൂസഫ് ഖാനാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. 15 വര്‍ഷമായി ഉമേഷ് കോല്‍ഹെയുടെ അടുത്ത സുഹൃത്താണ് മൃഗഡോക്ടറായ യൂസഫ് ഖാന്. വാട് സ് ആപില്‍ നൂപുര്‍ശര്‍മ്മയെ പിന്തുണച്ച് ഉമേഷ് കോല്‍ഹെ പോസ്റ്റിട്ടതോടെയാണ് ഡോ. യൂസഫ് ഖാന് കടുത്ത വിരോധം തോന്നിയത്. ഉമേഷ് കോല്‍ഹെയുടെ ശവസംസ്കാരച്ചടങ്ങില്‍ നിഷ്കളങ്കനായി ഡോ. യൂസഫ് ഖാന് പങ്കെടുത്തിരുന്നു. തന്നെ സംശയിക്കുന്നതില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനായിരുന്നു ഇത്.
കൊല ചെയ്തതിലെ പ്രൊഫഷണലിസവും വ്യാപാരിയായ ഉമേഷ് കോല്‍ഹെയുടെ ബാഗിലുണ്ടായിരുന്ന 35,000 രൂപ അക്രമികള്‍ മോഷ്ടിക്കാതിരുന്നതുമാണ് കൊലപാതകത്തിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങളാണോ എന്ന സംശയം ഉണര്‍ത്തിയത്. കൂടുതല്‍ അന്വേഷണത്തില്‍ ഈ സംശയം ബലപ്പെടുത്തുന്ന തെളിവകളാണ് ലഭിച്ചത്. ഉദയ് പൂരില്‍ കനയ്യ ലാല്‍ എന്ന തയ്യല്‍കടക്കാരനെ കഴുത്തറുത്ത് കൊന്നത് ജൂണ്‍ 27നാണെങ്കില്‍ അതിനും അഞ്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ജൂണ്‍ 22നാണ് ഉമേഷ് കോല്‍ഹെയെ കൊലപ്പെടുത്തിയത്. പക്ഷെ ഇത് മതനിന്ദ മൂലമാണെന്നും നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചതിന്റെ പേരിലാണെന്നും മനസ്സിലായത് പിന്നീടുള്ള അന്വേഷണത്തിലാണ്. കേസില്‍ ക്രൈംബ്രാഞ്ചും കോട് വാലി സിറ്റി പൊലീസും ആദ്യം അഞ്ച് പേരെ അറസ്റ്റ് ചെയ്തുന്നു. ഇര്ഫാന് ഖാന്, മുദാസിര്‍ അഹമ്മദ് ഷേഖ് ഇബ്രാഹിം, ഷാ റുഖ് പത്താന് ഇനായത്ത് ഖാന്, അബ്ദുള്‍ തൗഫീഖ്, ഷൊഹൈബ് ഖാന് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യപ്പെട്ടവര്‍ മോഷണത്തിന് വേണ്ടിയാണ് കൊലപാതകം എന്ന മൊഴിയിലൂടെ പൊലീസിനെ വഴിതിരിച്ചുവിടാന്‍ ശ്രമിച്ചിരുന്നു. ഇതില്‍ എന്‍ജിഒ നടത്തുന്ന 32കാരനായ ഇര്ഫാന് ഖാനാണ് പ്രധാനപ്രതിയെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് യഥാര്‍ത്ഥ വില്ലനായി മൃഗഡോക്ടറായ യൂസഫ് ഖാന് കടന്നുവരുന്നത്.
കെമിസ്റ്റായ ഉമേഷ് പ്രഹ്ലാദ് റാവുവിനെ വധിക്കാൻ മറ്റ് പ്രതികളെ പ്രേരിപ്പിച്ചതും അതിന് വേണ്ട സഹായങ്ങളും ചെയ്ത് നൽകിയതും യൂസഫ്ഖാൻ ആണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. സമൂഹമാദ്ധ്യമങ്ങളിലൂടെ ഉമേഷിനെതിരെ വിദ്വേഷപ്രചാരണങ്ങൾ നടത്തിയതും അത് വഴി പ്രതികളെ പ്രകോപിപ്പിച്ചതും യൂസഫ്ഖാൻ ആണ്. നൂപുർ ശർമ്മയെ പിന്തുണച്ചുകൊണ്ട് ഉമേഷ് കോല്‍ഹെ വാട്സ്ആപ്പ് സന്ദേശം പങ്കുവെച്ച ഗ്രൂപ്പിൽ യൂസഫ് ഖാൻ ഉണ്ടെന്നാണ് കണ്ടെത്തൽ.
യൂസഫ് ഖാൻ, ഉമേഷിന്റെ അടുത്ത സുഹൃത്താണെന്നും 2006 മുതൽ അയാളെ നേരിട്ട് അറിയാമെന്നും ഉമേഷ് കോല്‍ഹെയുടെ സഹോദരന് മഹേഷ് കോല്‍ഹെ പറയുന്നു.
ജൂണ്‍ 22ന് രാത്രി ഉമേഷ് കോല്‍ഹെ മകന് സങ്കേത്, മരുമകള്‍ വൈഷ്ണവി എന്നിവരോടൊപ്പം വേറെ വേറെ ബൈക്കുകളില്‍ വീട്ടിലേക്ക് പോവുകയായിരുന്നു. രണ്ടു പേര് ഉമേഷ് കോല്‍ഹെയുടെ വഴിതടഞ്ഞു. കോല്‍ഹെയെ പിന്നില്‍ നിന്നും കഴുത്തില്‍ കത്തിഉപയോഗിച്ച് കുത്തുകയായിരുന്നു. രക്തം വാര്‍ന്നൊഴുകി ഉമേഷ് കോല്‍ഹെ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അഞ്ച് ഇഞ്ച് നീളമുള്ള ചൈനീസ് കത്തി ഉപയോഗിച്ച് പ്രൊഫഷണല്‍ രീതിയിലായിരുന്നു കൊല. ഒരാഴ്ചയായി ഉമേഷിനെ അക്രമികള്‍ നിരീക്ഷിച്ചുവരികയായിരുന്നു. പിന്നീടാണ് കൊലപാതകം നടത്തിയത്. കോല്‍ഹെയുടെ മകനും മരുമകളും ഓടിയെത്തിയെങ്കിലും അക്രമികള്‍ ഇരുട്ടിലേക്ക് ഓടി രക്ഷപ്പെട്ടു.
സമുദ്ര ബന്ധം ശക്തിപ്പെടുത്തും; ഇറാന്, യുഎഇ സന്ദര്‍ശനം ആരംഭിച്ച് കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍
വയനാട് കളക്ടറെന്ന പേരില്‍ വ്യാജ പ്രൊഫൈല്‍; സമൂഹ മാധ്യമങ്ങളിലൂടെ പണം തട്ടാന്‍ ശ്രമം; തട്ടിപ്പുകാരെ ജനങ്ങള്‍ കരുതിയിരിക്കണമെന്ന് ഒറിജിനല്‍ കളക്ടര്‍
'ഉദാരശക്തി' സമാപിച്ചു; ഇന്ത്യന്‍ വ്യോമസേനയുടെ സൈനികാഭ്യാസം റോയല്‍ മലേഷ്യന്‍ എയര്‍ ഫോഴ്സും ഒപ്പം
ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്; ലൈംഗിക പീഡന പരാതിക്ക് പിന്നില്‍ ദിലീപ്, ജയിലില്‍ അവരുടെ കൈയ്യകലത്തില്‍ തന്നെ കിട്ടാനായിരുന്നു നീക്കം
ഓര്മ ക്ലിനിക് ആരംഭിക്കുന്നു; ഉദ്ഘാടനം ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍; വീഡിയോ സന്ദേശം നല്ക്കാന് നടന് മോഹന്‍ലാല്‍
ഷാജഹാന്റെ കൊലപാതകം നാല് പേര് കൂടി അറസ്റ്റില്‍; വ്യക്തിവിരോധമെന്ന പോലീസിന്റെ കണ്ടെത്തല്‍ സിപിഎം തള്ളി, ആര്‍എഎസ് ബന്ധമെന്ന് വരുത്താന്‍ നീക്കം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
ന്യൂനപക്ഷ മോര്‍ച്ച വഴി ബിജെപിയുടെ ഭാഗമാകാന്‍ തീവ്രവാദികളുടെ ശ്രമം; ജിഹാദിനെ കാവിയുടുപ്പിക്കാനുള്ള കോണ്‍ഗ്രസ് ഗൂഢപദ്ധതിയോ?
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്