×
login
ദല്‍ഹിയിലെത്തി ദ്രൗപതി മുര്‍മ്മു; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക്, ആന്ധ്ര മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി തുടങ്ങിയവര്‍ കഴിഞ്ഞദിവസം പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ന്യൂദല്‍ഹി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായി രാജ്യതലസ്ഥാനത്ത് എത്തി ദ്രൗപതി മുര്‍മ്മു. കേന്ദ്രമന്ത്രി അര്‍ജുന്‍ മുണ്ട അടക്കമുള്ളവര്‍ ദ്രൗപതിയെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. ശേഷം പ്രധാനമനമ്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി.

  ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക്, ആന്ധ്ര മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി തുടങ്ങിയവര്‍ മുര്‍മ്മുവിന് കഴിഞ്ഞദിവസം പിന്തുണ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നിതീഷ് കുമാറിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് മുര്‍മുവിന് പിന്തുണ അറിയിച്ചത്. "എപ്പോഴും സ്ത്രീശാക്തീകരണത്തിനൊപ്പം നില്‍ക്കുന്ന നേതാവാണ് നിതീഷ് കുമാര്‍. അതിനപ്പുറം മുര്‍മു ആദിവാസി ഗോത്രവര്‍ഗ്ഗമായ സന്താള്‍ വംശജയാണ്. അതുകൊണ്ട് ജനതാദള്‍ (യു) ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കുന്നു.'' ജെഡി (യു) പ്രസിഡന്റ് രഞ്ജന്‍ സിങ്ങ് പറഞ്ഞു.  


ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച സെക്യുലറിന്റെ ജിതന്‍ രാം മാഞ്ചിയും എല്‍ജെപി (രാം വിലാസ്) നേതാവ് ചിരാഗ് പസ്വാനും പിന്തുണ അറിയിച്ചു.  ഉത്തര്‍പ്രദേശില്‍ നിന്നും മായാവതിയുടെ പിന്തുണയും ബിജെപി പ്രതീക്ഷിക്കുന്നുണ്ട്.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന സാഹചര്യം തെളിഞ്ഞതോടെയാണ് ശരത്പവാറും ഗോപാല്‍കൃഷ്ണ ഗാന്ധിയും പിന്‍മാറിയത്. ഇപ്പോള്‍ കടുത്ത മോദി വിരോധിയായ യശ്വന്ത് സിന്‍ഹയാണ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി എത്തിയിരിക്കുന്നത്.

 

  comment

  LATEST NEWS


  നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം


  പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും


  വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ


  ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര്‍ അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്


  ന്യൂനമര്‍ദം രൂപമെടുക്കുന്നു; നാളെ ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മലയോര മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കും


  തെലുങ്കാനയിലെ ജനങ്ങള്‍ക്ക് ബിജെപിയിലുള്ള വിശ്വാസം കൂടി;ഇവിടുത്തെ രാജവാഴ്ച ജനങ്ങൾക്ക് മടുത്തുവെന്നും കെസിആറിനെ വിമർശിച്ച് മോദി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.