രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കെതിരായ യുദ്ധത്തിന് തുടക്കം കുറിച്ച മമത ഇപ്പോള്‍ തൃശങ്കുവില്‍. ബംഗാളിലെ ആദിവാസി ഗോത്രവിഭാഗത്തില്‍ 80 ശതമാനവും സാന്താള്‍ വിഭാഗത്തില്‍ നിന്നുള്ളവരായതിനാല്‍ ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ ദ്രൗപദി മുര്‍മു എന്ന സാന്താള്‍ വംശജയെ പിന്തുണച്ചില്ലെങ്കില്‍ അത് തൃണമൂലിന് എന്നെന്നേയ്ക്കും തിരിച്ചടിയാകുമെന്ന ഭയത്തിലാണ് മമത
ബംഗാളിലെ സാന്താള്‍ വംശത്തില്‍പ്പെട്ട ഒരു വൃദ്ധന് (നടുവില്‍)
ന്യൂദല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കെതിരായ യുദ്ധത്തിന് തുടക്കം കുറിച്ച മമത ഇപ്പോള്‍ തൃശങ്കുവില്‍. ബംഗാളിലെ ആദിവാസി ഗോത്രവിഭാഗത്തില്‍ 80 ശതമാനവും സാന്താള്‍ വിഭാഗത്തില്‍ നിന്നുള്ളവരായതിനാല്‍ ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ ദ്രൗപദി മുര്‍മു എന്ന സാന്താള്‍ വംശജയെ പിന്തുണച്ചില്ലെങ്കില്‍ അത് തൃണമൂലിന് എന്നെന്നേയ്ക്കും തിരിച്ചടിയാകുമെന്ന ഭയത്തിലാണ് മമത.
ബംഗാളിലെ ആകെ വോട്ടര്‍മാരില്‍ 7 മുതല്‍ 8 ശതമാനം വരെ വോട്ടുകള്‍ ആദിവാസി ഗോത്രവിഭാഗക്കാരുടേതാണ്. ബങ്കുര, പുരുലിയ, ജാര്‍ഗ്രാം, പടിഞ്ഞാറന്‍ മിഡ്നാപൂര്‍ ജില്ലകള്‍ എന്നിവ ജംഗിള്‍മഹല്‍ പ്രദേശത്ത് ഉള്‍പ്പെടുന്നു. അതുപോലെ വടക്കാന്‍ ബംഗാള്‍ ജില്ലകളായ ഡാര്‍ജലിംഗ്, കിലംപോങ്, ആലിപുര്‍ദുവര്‍, ജല്‍പായ്ഗുരി, കൂച് ബിഹാര്‍, വടക്കന്‍, തെക്കന്‍ ദിനാജ് പിര്‍, മാള്‍ഡ എന്നിവിടങ്ങളില്‍ ആദിവാസി ഗോത്രവിഭാഗത്തിലെ വോട്ടുകള്‍ 25 ശതമാനാണ്.
ബംഗാളില്‍ ഹുല്‍ദിവസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആദിവാസി ഗോത്രവര്‍ഗ്ഗത്തിന് സ്വാധീനമുള്ള ജംഗിള്‍ മഹലില്‍ പ്രചാരണം നടത്തിയിരുന്നു. രാഷ്ട്രപതി സ്ഥാനത്തേക്ക് ആദിവാസി ഗോത്രവര്ഗ്ഗത്തില് നിന്നുള്ള വനിത സ്ഥാനാര്‍ത്ഥിയാകുന്നതിനെക്കുറിച്ച് ഇദ്ദേഹം അവിടെ വിവിധ വേദികളില്‍ പ്രസംഗിച്ചിരുന്നു. ഇന്ത്യയില്‍ ആദ്യമായിആദിവാസി ഗോത്രമേഖലയില്‍ നിന്നും ഒരു രാഷ്ട്രപതിയെ കൊണ്ടുവരുന്നത് ബിജെപിയാണെന്നും മമത ബാനര്‍ജിയുടെ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയാണെന്നും രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി വിജയിച്ച് കഴിഞ്ഞാല്‍ ദ്രൗപദി മുര്‍മുവിനെ ജംഗിള്‍ മഹലില്‍ കൊണ്ടുവരുമെന്നും സുവേന്ദു അധികാരി പ്രസ്താവിച്ചിരുന്നു. ഇത് മമതയ്ക്ക് ക്ഷീണമായിരിക്കുകയാണ്.
ദ്രൗപദി മുര്‍മുവിനെ പിന്തുണച്ചില്ലെങ്കില്‍ പിന്നീട് ആദിവാസി ഗോത്രവോട്ട് ബാങ്കുകളിലേക്ക് ബിജെപി തള്ളിക്കയറുമോ എന്ന ഭയം മമതയുടെ ഉറക്കം കെടുത്തുകയാണ്. അതുകൊണ്ടാണ് പ്രതിപക്ഷ പാര്‍ട്ടികളുമായി ബിജെപി ചര്‍ച്ച നടത്തിയാല്‍ മുര്‍മുവിനെ പൊതുസ്ഥാനാര്‍ത്ഥിയാക്കാമെന്ന നിര്‍ദേശം മമത മുന്നോട്ട് വെച്ചത്. എന്നാല്‍ ജയം ഏതാണ്ട് ഉറപ്പാക്കിക്കഴിഞ്ഞതോടെ ഇനി പ്രതിപക്ഷവുമായി പ്രത്യേകിച്ച് ചര്‍ച്ച നടത്തേണ്ടതില്ലെന്ന നിലപാടിലാണ് ബിജെപി.
മമതയുടെ ഈ ഇളക്കം പ്രതിപക്ഷ പാര്‍ട്ടികളായ സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും ചൊടിപ്പിച്ചിരിക്കുകയാണ്. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹയെ തുടക്കത്തിലേ പ്രതിപക്ഷ യോഗം വിളിച്ച് കളത്തിലിറക്കിയത് മമതയാണ്. ആ മമത തന്നെ ഇപ്പോള്‍ ഇരുട്ടില്‍തപ്പുകയാണ്.
" ഈ ഉറച്ച നിലപാടില്ലായ്മ മമത എല്ലാക്കാലത്തും കാണിച്ചിരുന്നു. മുന്‍പും രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ അവര്‍ മനസ്സ് മാറിയിട്ടുണ്ട്. "- ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ആദിര്‍ രഞ്ജന്‍ ചൗധരി പറയുന്നു.
"മമത എപ്പോഴും ഇരട്ടത്താപ്പിന്റെ നേതാവാണ്. അവരുടെ നേതൃത്വം കൈവിട്ടുപോകാതിരിക്കാന്‍ അവര്‍ തിരക്കിട്ട് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ യോഗം വിളിച്ചു. ഇപ്പോള്‍ തനിക്ക് ഭീഷണിയാണെന്ന് കണ്ടപ്പോള്‍ ബിജെപിയോട് മുര്‍മുവിനെ പിന്തുണയ്ക്കാമെന്ന് പറഞ്ഞിരിക്കുകയാണ്."- ബംഗാളിലെ സിപിൺ നേതാവ് സുജന്‍ ചക്രബര്‍ത്തി പറയുന്നു.
"ആദ്യമേ ഒരു ആദിവാസി ഗോത്രവര്ഗ്ഗത്തില് നിന്നുള്ള വനിതാ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്ന കാര്യം പറഞ്ഞിരുന്നെങ്കില്‍ പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ സമ്മതിക്കുമായിരുന്നു." - മമത പറയുന്നു.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ 22 സീറ്റുകള്‍ നേടിയപ്പോള്‍ ബിജെപി 18 സീറ്റുകള്‍ നേടിയിരുന്നു. ഇതില്‍ ബിജെപിയ്ക്ക് ജംഗിള്‍മഹല്‍ ജില്ലകളില്‍ നിന്നും നല്ല പിന്തുണ ലഭിച്ചിരുന്നു. അതേ സമയം 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ തൂത്തുവാരിയപ്പോള്‍ ഈ ആദിവാസി മേഖലകളില്‍ നിന്നും നല്ല വോട്ട് പങ്കാളിത്തം തൃണമൂല്‍ തിരിച്ചുപിടിച്ചിരുന്നു.
എന്തായാലും പ്രതിപക്ഷത്തെ തകര്‍ത്തെറിയുന്ന സ്ഥാനാര്‍ത്ഥിയായ ദ്രൗപദി മുര്‍മുവിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി കൊണ്ടുവന്ന മോദിയുടെ കരുനീക്കം ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് വലിയ നേട്ടമാണ് സമ്മാനിച്ചിരിക്കുന്നത്.
വോട്ടര്‍ പട്ടികയുടെ ആധാര്‍ലിങ്കിങ് വേണ്ടെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി; നടപടി കള്ളവോട്ട് തടയാന്‍; ആശങ്ക വേണ്ടെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
അഴിമതികളെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം; പ്രതിപക്ഷ നേതാവിന്റെ നിലപാട് പിണറായി സര്‍ക്കാരിലെ മന്ത്രിയെപ്പോലെയെന്ന് കെ.സുരേന്ദ്രന്
സല്മാന് റുഷ്ദിക്ക് കുത്തേറ്റു; ആരോഗ്യനില ഗുരുതരം
ശബരി ആശ്രമം സൃഷ്ടിച്ച വിപ്ലവം
മൂന്ന് വര്‍ഷത്തിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട് 57 പേര്; ആനകളുടെ കണക്കില്‍ വ്യക്തതയില്ലാതെ വനം വകുപ്പ്; നാട്ടാനകളും സംസ്ഥാനത്ത് കുറയുന്നു
1.5 ലക്ഷം ഓഫീസുകള്‍, 4.2 ലക്ഷം ജീവനക്കാര്‍; പത്തു ദിവസം കൊണ്ട് വിറ്റഴിച്ചത് ഒരു കോടി ദേശീയ പതാകകള്‍; മാതൃകയായി തപാല്‍ വകുപ്പ്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
ന്യൂനപക്ഷ മോര്‍ച്ച വഴി ബിജെപിയുടെ ഭാഗമാകാന്‍ തീവ്രവാദികളുടെ ശ്രമം; ജിഹാദിനെ കാവിയുടുപ്പിക്കാനുള്ള കോണ്‍ഗ്രസ് ഗൂഢപദ്ധതിയോ?
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്