×
login
വേനല്‍ക്കാലത്ത് റെയില്‍വെ നടത്തിയത് 380 സ്‌പെഷല്‍ ട്രെയിനുകളുലൂടെ 6369 സര്‍വീസുകള്‍; ദക്ഷിണ റെയില്‍വെയില്‍ പരാതിപരിഹാരം 100 ശതമാനം

348 ട്രെയിനുകള്‍ 4599 സര്‍വീസായിരുന്നു 2022ല്‍ നടത്തിയത്. മുന്‍വര്‍ഷം ഒരു ട്രെയിന്‍ ശരാശരി 13.2 സര്‍വീസായിരുന്നു നടത്തിയിരുന്നെങ്കില്‍ ഈ വര്‍ഷം അത് 16.8 ആയി. 6369 ട്രിപ്പുകളിലായി 25,794 ജനറല്‍ കോച്ചുകളിലും 55,243 സ്ലീപ്പര്‍ കോച്ചുകലും യാത്രക്കാര്‍ സഞ്ചരിച്ചു. 80 ലക്ഷത്തോളം യാത്രക്കാര്‍ സഞ്ചരിച്ചതായാണ് കണക്ക്.

തിരുവനന്തപുരം: വേനല്‍ക്കാലത്ത് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് റെയില്‍വെ 380 സ്‌പെഷല്‍ ട്രെയിനുകളിലൂടെ വിവിധ റൂട്ടുകളില്‍ 6389 സര്‍വീസ് നടത്തി. 2022നെ അപേക്ഷിച്ച് 1770 അധികമാണ്.

348 ട്രെയിനുകള്‍ 4599 സര്‍വീസായിരുന്നു 2022ല്‍ നടത്തിയത്. മുന്‍വര്‍ഷം ഒരു ട്രെയിന്‍ ശരാശരി 13.2 സര്‍വീസായിരുന്നു നടത്തിയിരുന്നെങ്കില്‍ ഈ വര്‍ഷം അത് 16.8 ആയി. 6369 ട്രിപ്പുകളിലായി 25,794 ജനറല്‍ കോച്ചുകളിലും 55,243 സ്ലീപ്പര്‍ കോച്ചുകലും യാത്രക്കാര്‍ സഞ്ചരിച്ചു. 80 ലക്ഷത്തോളം യാത്രക്കാര്‍ സഞ്ചരിച്ചതായാണ് കണക്ക്.

ദക്ഷിണ റെയില്‍വെ 50 സ്‌പെഷല്‍ ട്രെയിനുകള്‍ ഉപയോഗിച്ച് 244 പ്രത്യേക സര്‍വീസുകള്‍ നടത്തി. മറ്റു സോണുകളില്‍ നിന്ന് ദക്ഷിണ റെയില്‍വെ മേഖലയിലേക്ക് 37 സ്‌പെഷല്‍ ട്രെയിനുകള്‍ 526 സര്‍വീസുകള്‍ നടത്തി. പരാതിപരിഹാരം 100 ശതമാനം 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ദക്ഷിണ റെയില്‍വേയില്‍ ലഭിച്ച പരാതികളില്‍ 100 ശതമാനം തീര്‍പ്പുകല്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചു.

ആകെ 90,963 പരാതികളാണ് ലഭിച്ചത്. റെയില്‍ പാസഞ്ചര്‍ ഹെല്‍പ്പ് ലൈന്‍ വഴിയാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചത്-58 ശതമാനം. വെബ്‌സൈറ്റ് വഴി-23, സോഷ്യല്‍മീഡിയ-11, ആപ്പ് വഴി-2 ശതമാനവും മറ്റുള്ള പരാതികള്‍ 139ലേക്ക് എസ്എംഎസ് ആയുമാണ് ലഭിച്ചത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ മെയ് 19വരെ ലഭിച്ച 14404 പരാതികളില്‍ 99.97ശതമാനവും തീര്‍പ്പാക്കിയതായും റെയില്‍വെ അറിയിച്ചു.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.