×
login
1.2 കോടി കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി ഇ-സഞ്ജീവനി; ടേലിമെഡിസിന്‍ സേവനം ഉപയോഗപ്രദമാക്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളവും

രണ്ട് രീതികളിലൂടെയാണ് ഇ-സഞ്ജീവനി പ്രവർത്തിക്കുന്നത്. ഇ-സഞ്ജീവനി എബി-എച്ഡബ്ല്യൂസി (eSanjeevani AB-HWC - ഡോക്ടർമാർക്ക് ഇടയിലുള്ള ടെലിമെഡിസിൻ പ്ലാറ്റ്ഫോം), ഇ-സഞ്ജീവനി ഓപിഡി (eSanjeevani OPD-രോഗിക്കും ഡോക്ടർക്കും ഇടയിലുള്ള ടെലിമെഡിസിൻ പ്ലാറ്റ്ഫോം)

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ആവിശ്കരിച്ച ദേശീയ ടെലിമെഡിസിന്‍ സേവനമായ ഇസഞ്ജീവനി 1.2 കോടി കണ്‍സള്‍ട്ടേഷനുകള്‍ പൂര്‍ത്തിയാക്കി. ഭാരതത്തിലുടനീളം 90,000 രോഗികള്‍ക്ക് പ്രതിദിനസേവനം ലഭ്യമാക്കുന്ന ഏറ്റവും വലിയ ടെലിമെഡിസിന്‍ സേവനമാണ് ഇ-സഞ്ജീവനി.

രണ്ട് രീതികളിലൂടെയാണ് ഇ-സഞ്ജീവനി പ്രവർത്തിക്കുന്നത്. ഇ-സഞ്ജീവനി എബി-എച്ഡബ്ല്യൂസി (eSanjeevani AB-HWC - ഡോക്ടർമാർക്ക് ഇടയിലുള്ള ടെലിമെഡിസിൻ പ്ലാറ്റ്ഫോം), ഇ-സഞ്ജീവനി ഓപിഡി (eSanjeevani OPD-രോഗിക്കും ഡോക്ടർക്കും ഇടയിലുള്ള ടെലിമെഡിസിൻ പ്ലാറ്റ്ഫോം)

ഇസഞ്ജീവനി എബിഎച്ഡബ്ല്യൂസി ഏകദേശം 67,00,000 കണ്‍സള്‍ട്ടേഷനുകള്‍ പൂര്‍ത്തിയാക്കി. ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ കീഴില്‍ ആരോഗ്യക്ഷേമ കേന്ദ്രങ്ങളിലാണ് ഇത് നടപ്പിലാക്കുന്നത്. ഇതുവരെ, 51,00,000 ലധികം രോഗികള്‍ക്ക് ഇ-സഞ്ജീവനി ഒപിഡിവഴി സേവനം നല്‍കിയിട്ടുണ്ട്. അതില്‍ ജനറല്‍ ഒപിഡികളും സ്‌പെഷ്യാലിറ്റി ഒപിഡികളും ഉള്‍പ്പടെ 430 ഓണ്‍ലൈന്‍ ഒപിഡികള്‍ ആണ് പൂര്‍ത്തിയാക്കിയത്.

ഇന്ത്യയിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും നിലനില്‍ക്കുന്ന ആരോഗ്യരംഗത്തെ ഡിജിറ്റല്‍ വിടവ് ഇ-സഞ്ജീവനി ഇല്ലാതാക്കുന്നു. അടിസ്ഥാന തലത്തില്‍ ഡോക്ടര്‍മാരുടെയും സ്‌പെഷ്യലിസ്റ്റുകളുടെയും കുറവ് പരിഹരിക്കുന്നതിനോടൊപ്പം, ദ്വിതീയ, തൃതീയ തലത്തിലുള്ള ആശുപത്രികളിന്മേലുള്ള ഭാരവും കുറക്കാന്‍ സഹായിക്കുന്നു.

ഈ ഡിജിറ്റല്‍ സംരംഭം രാജ്യത്തെ ഡിജിറ്റല്‍ ആരോഗ്യ ആവാസവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. മൊഹാലിയിലെ സി-ഡാക് വികസിപ്പിച്ചെടുത്ത ഒരു തദ്ദേശീയ സാങ്കേതിക വിദ്യയാണിത്. കണ്‍സള്‍റ്ററ്റേഷനുകളില്‍ മുന്‍നിരയിലുള്ള 10 സംസ്ഥാനങ്ങളില്‍, 2,60,654 കണ്‍സള്‍ട്ടേഷനുകളോടെ കേരളം പത്താം സ്ഥാനത്താണ്.

  comment

  LATEST NEWS


  ന്യൂനപക്ഷ സ്‌കോഷര്‍ഷിപ്പില്‍ 80:20 അനുപാതം റദ്ദാക്കല്‍;സര്‍ക്കാര്‍ സുപ്രീം കോടതിയില്‍;വിധി നടപ്പാക്കിയാല്‍ അനര്‍ഹര്‍ക്ക് ആനുകൂല്യം ലഭിക്കുമെന്ന് വാദം


  അനുപയുടെ കുഞ്ഞിനെ കടത്തിയ സംഭവം; ശിശുക്ഷേമ സമിതി യോഗത്തിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തള്ളിക്കയറി


  നഗരങ്ങള്‍ക്ക് 'ശ്വാസകോശ'വുമായി കേന്ദ്ര സര്‍ക്കാര്‍; രാജ്യത്തുടനീളം 400 'നഗരവനങ്ങള്‍'; പരിസ്ഥിതി സംരക്ഷണത്തിനായി വനാവകാശ നിയമങ്ങളും പരിഷ്‌കരിക്കും


  ബലിദാനികളുടെ കുടുംബങ്ങളോട് രാജ്യം കടപ്പെട്ടിരിക്കുന്നു; ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച പോലീസ് ഉദ്യോഗസ്ഥന്റെ വീട് അമിത് ഷാ സന്ദര്‍ശിച്ചു


  കുട്ടിയെ ദത്ത് നല്‍കിയത് അനുപമയുടെ അറിവോടെ; ഒപ്പിട്ടു നല്‍കുമ്പോള്‍ പൂര്‍ണ്ണമായും ബോധാവസ്ഥയിലായിരുന്നു, നേരിട്ട് കണ്ടതാണെന്ന് അജിത്തിന്റെ ആദ്യ ഭാര്യ


  സീറോ മലബാര്‍ സഭ ഭൂമിയിടപാടിലെ നികുതി വെട്ടിപ്പ്: റവന്യൂ സംഘത്തിന് പിന്നാലെ ഇഡിയും അന്വേഷണം തുടങ്ങി, കര്‍ദ്ദിനാള്‍ അടക്കം 24 പേര്‍ പ്രതിപ്പട്ടികയില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.