ലക്ഷദ്വീപിലെ ലോക്സഭാ ഉപതെരഞ്ഞെടുപ്പ് തിയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരി 27നാണ് ലക്ഷദ്വീപിലെ ഉപതെരഞ്ഞെടുപ്പ്. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
ന്യൂദല്‍ഹി : മൂന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം. ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ തിയ്യതിയാണ് തെരഞ്ഞെടുപ്പ് കമ്മിഷന് പ്രഖ്യാപിച്ചിരിക്കുന്നത്.
ഫെബ്രുവരി 16 നാണ് ത്രിപുരയിലെ വോട്ടെടുപ്പ്. മേഘാലയിലും നാഗാലാന്‍ഡിലും ഫെബ്രുവരി 27നും വോട്ടെടുപ്പ് നടക്കും. മൂന്ന് സംസ്ഥാനങ്ങളിലും മാര്‍ച്ച് 2നാണ് വോട്ടെണ്ണല്‍. ജനുവരി 30 ആണ് ത്രിപുരയില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കേണ്ട അവസാന തിയതിയെന്നും തെരഞ്ഞെടുപ്പ് കമ്മിഷന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇതോടൊപ്പം ലക്ഷദ്വീപിലെ ലോക്സഭാ ഉപതെരഞ്ഞെടുപ്പ് തിയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരി 27നാണ് ലക്ഷദ്വീപിലെ ഉപതെരഞ്ഞെടുപ്പ്. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ മൂന്നിടത്തും മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വന്നു. മൂന്ന് സംസ്ഥാനങ്ങളിലുമായി 62.8 ലക്ഷം വോട്ടര്‍മാരാണ് പോളിംഗ് ബൂത്തിലേക്കെത്തുക. തിയ്യതി പ്രഖ്യാപനത്തിന് മുന്നോടിയായി മൂന്ന് സംസ്ഥാനങ്ങളിലെയും ഒരുക്കങ്ങള്‍ നേരിട്ട് വിലയിരുത്തിയതായി ഇലക്ഷന് കമ്മീഷന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മൂന്ന് സംസ്ഥാനങ്ങളിലുമായി 9,125 പോളിങ് സ്റ്റേഷനുകള്‍ തയ്യാറാക്കും. ഇവയില്‍ 70% പോളിങ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് ഉണ്ടായിരിക്കും. വോട്ടര്‍ ഐഡി കാര്‍ഡ് ഉള്‍പ്പെടെയുള്ള 12 തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ജനങ്ങള്‍ക്ക് വോട്ട് ചെയ്യാം. വ്യാജ വീഡിയോകള്‍ തടയാന്‍ പോളിങ് ബൂത്തിന് അകത്തും ബൂത്ത് നമ്പര്‍ അടക്കമുളളവ രേഖപ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശിച്ചു. വ്യാജ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് തടയുന്നതിനാണ് ഈ സംവിധാനം.
മുഹമ്മദ് റിയാസിന് ക്രിസ്റ്റ ഉള്‍പ്പെടെ രണ്ട് ഔദ്യോഗിക വാഹനങ്ങള്‍; എട്ടു മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ
നടി കീര്‍ത്തി സുരേഷ് ബാല്യകാല സുഹൃത്തിനെ വിവാഹം കഴിക്കുന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് മേനക സുരേഷ് കുമാര്‍
സ്വന്തം പറമ്പില്‍ നിന്നുള്ള വാഴക്കുല വെട്ടി ഡോ. ഹരീഷ് പേരടി
എഫ് പിഒ വഴി നിശ്ചിത ദിവസത്തില്‍ 20000 കോടി സമാഹരിക്കുമെന്ന് അദാനി പറഞ്ഞു; അത് നടന്നു; ഹിന്‍ഡന്‍ബര്‍ഗിന് ആദ്യ തോല്‍വി
ഹിന്‍ഡന്‍ബര്‍ഗിന്റെ വെല്ലുവിളി അതിജീവിച്ച് അദാനി; അദാനിയുടെ അനുബന്ധ ഓഹരി വില്പന 100 ശതമാനം വിജയം; മുഴുവന്‍ ഓഹരികളും വിറ്റു
അദാനിയുടെ ഓഹരികള്‍ വാങ്ങി വായ്പ നല്‍കിയിട്ടില്ല; അദാനിഗ്രൂപ്പുമായി 7000 കോടി രൂപയുടെ വ്യാപാര ബന്ധം; ഭയപ്പെടാനില്ലെന്നും പിഎന്‍ബി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
ന്യൂനപക്ഷ മോര്‍ച്ച വഴി ബിജെപിയുടെ ഭാഗമാകാന്‍ തീവ്രവാദികളുടെ ശ്രമം; ജിഹാദിനെ കാവിയുടുപ്പിക്കാനുള്ള കോണ്‍ഗ്രസ് ഗൂഢപദ്ധതിയോ?
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു