login
തമിഴ്‌നാട്, കേരളം, അസം‍‍, പശ്ചിമബംഗാള്‍‍, പുതുച്ചേരി‍ എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു

അഞ്ചിടങ്ങളിലും മെയ് രണ്ടിനായിരിക്കും വോട്ടെണ്ണല്‍ നടക്കുക. ബംഗാളില്‍ എട്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കും. മാര്‍ച്ച് 27, ഏപ്രില്‍ 1, ഏപ്രില്‍ 6, 10, 17, 22, 26, 29 എന്നീ തീയതികളിലായാണ് വോട്ടെടുപ്പ്. തമിഴ്‌നാട്, കേരള, പുതുച്ചേരി എന്നിവിടങ്ങളില്‍ ഒറ്റഘട്ട തെരഞ്ഞെടുപ്പ് ഏപ്രില്‍ ആറിന് നടക്കും.

ന്യൂദല്‍ഹി: തമിഴ്‌നാട്, കേരളം, അസം, ബംഗാള്‍, പുതുച്ചേരി എന്നിങ്ങനെ അഞ്ചിടങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതികള്‍ പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍.

അഞ്ചിടങ്ങളിലും മെയ് രണ്ടിനായിരിക്കും വോട്ടെണ്ണല്‍ നടക്കുക. ബംഗാളില്‍ എട്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കും. മാര്‍ച്ച് 27, ഏപ്രില്‍ 1, ഏപ്രില്‍ 6, 10, 17, 22, 26, 29 എന്നീ തീയതികളിലായാണ്  വോട്ടെടുപ്പ്.  

അസമില്‍ മൂന്ന്ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. മാര്‍ച്ച് 27, ഏപ്രില്‍1, 6 എന്നീ തിയതികളിലാണ് വോട്ടെടുപ്പ്. 

തമിഴ്‌നാട്, കേരള, പുതുച്ചേരി എന്നിവിടങ്ങളില്‍ ഒറ്റഘട്ട തെരഞ്ഞെടുപ്പ് ഏപ്രില്‍ ആറിന് നടക്കും.

'നാല് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ 824 സീറ്റുകളിലേക്ക് 2.7 ലക്ഷം പോളിംഗ് സ്‌റ്റേഷനുകളില്‍ 18.68 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തും. അസമില്‍ 126 സീറ്റുകളിലേക്കും തമിഴ്‌നാട്ടില്‍ 234 സീറ്റുകളിലേക്കും ബംഗാളില്‍ 294 സീറ്റുകളിലേക്കും കേരളത്തില്‍ 140 സീറ്റുകളിലേക്കും പുതുച്ചേരിയില്‍ 30 സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കും,' മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പറഞ്ഞു. തെരഞ്ഞെടുപ്പിനുള്ള തീയതികള്‍ പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് ചട്ടങ്ങളും ഉടന്‍ നിലവില്‍ വന്നതായും കമ്മീഷന്‍ അറിയിച്ചു.

'സ്ഥാനാര്‍ത്ഥിയുള്‍പ്പെടെ അഞ്ചു പേര്‍ക്ക് മാത്രമാണ് വീട് വീടാന്തരം കയറിയുള്ള പ്രചാരണം നടത്താന്‍ അനുവദിക്കുക. ആവശ്യത്തിന് സുരക്ഷാസേനകളെ വിന്യസിപ്പിക്കും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള എല്ലാവര്‍ക്കും കോവിഡ് വാക്‌സിന് മുന്‍ഗണന നല്‍കും,' മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പറഞ്ഞു.

നിര്‍ണ്ണായകവും അക്രമസാധ്യതയുള്ളതുമായ ഇടങ്ങള്‍ അടയാളപ്പെടുത്തിയിട്ടുണ്ടെന്നും ഇവിടെ ആവശ്യമായ സേനയെ വിന്യസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ബൂത്തുകളില്‍ വെബ്കാസ്റ്റിംഗിനുള്ള സൗകര്യം ഒരുക്കും. സ്ഥാനാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. വോട്ടിംഗിന് ഒരു മണിക്കൂര്‍ അധികമായി അനുവദിക്കും.

    comment

    LATEST NEWS


    വൈഗയുടെ മരണം: മകളെ പുഴയിലേക്ക് എറിഞ്ഞു; കുറ്റസമ്മതം നടത്തി സനു മോഹന്‍; മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് പോലീസ്


    എന്തിനാണ് ആള്‍ക്കാര്‍ വാക്‌സിന്‍ എടുക്കുന്നത്; ഒരു വര്‍ഷമായി പറയുന്നു കോവിഡ് എന്നൊന്ന് ഇല്ലെന്ന്; വിവാദ പ്രതികരണവുമായി മന്‍സൂര്‍ അലിഖാന്‍ (വീഡിയോ)


    കേരളത്തില്‍ വാക്‌സിനേഷന്‍ മന്ദഗതിയില്‍; സ്‌റ്റോക്കില്‍ നാലു ലക്ഷം ഡോസ് വാക്‌സിന്‍; ശനിയാഴ്ച നല്‍കിയത് ലക്ഷ്യമിട്ടതിന്റെ 41 ശതമാനം മാത്രം


    ക്ലാസുകള്‍ എടുക്കാതെ പരീക്ഷയുമായി കേരള സര്‍വകലാശാല; പരീക്ഷ മാറ്റിയത് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം


    രാജ്യവ്യാപകമായി മെഡിക്കല്‍ ഓക്‌സിജന്‍ വിതരണത്തിന് അതിവേഗ സംവിധാനം; തീരുമാനം വ്യവസായ വികസന-ആഭ്യന്തര വ്യാപരം മന്ത്രാലയങ്ങളുടെ യോഗത്തില്‍


    പത്തോളം അഴിമതിക്കേസുകള്‍; ലോകായുക്തയും വിജിലന്‍സും പുറകെ; സി.കെ. ബൈജുവിനു വേണ്ടി കസേര ഒഴിച്ചിട്ട് വ്യവസായ വകുപ്പ്


    'ഇന്നു മുതല്‍ പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് വേണ്ട; നഴ്‌സറി മുതലുള്ള എല്ലാ സ്‌കൂളുകളും തുറക്കും'; കൊറോണയെ വാക്‌സിനേഷനിലൂടെ അതിജീവിച്ച് ഇസ്രയേല്‍


    അഥര്‍വ്വവേദ ഭൈഷജ്യയജ്ഞം; അഹല്യയില്‍ യാഗശാല ഉണര്‍ന്നു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.