×
login
ചോദ്യങ്ങള്‍ക്ക് കൃത്യമായി ഉത്തരം നല്‍കിയില്ല, ക്ഷീണിതനാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി; ശാന്തമായി മറുപടി നല്‍കിയെന്ന രാഹുലിന്റെ വാദങ്ങള്‍ തള്ളി ഇഡി

ചോദ്യങ്ങളില്‍ നാലില്‍ ഒന്ന് എണ്ണത്തിനും മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുകയായിരുന്നു. എല്ലാ കാര്യങ്ങളും പെരുപ്പിച്ച് കാണിച്ചാണ് മറുപടി നല്‍കിയതെന്നും എന്‍ഫോഴ്‌സ്‌മെന്റ്

ന്യൂദല്‍ഹി : എന്‍ഫോഴ്‌മെന്റ് ഉന്നയിച്ച മിക്ക ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരം നല്‍യില്ലെന്ന് രാഹുല്‍ ഗാന്ധിയുടെ വാദങ്ങള്‍ തള്ളി പ്രത്യേക സംഘം. ഇഡിയുടെ ചോദ്യങ്ങള്‍ക്കെല്ലാം ക്ഷമയോടെ കൃത്യമായി മറുപടി നല്‍കിയെന്ന രാഹുലിന്റെ വാദങ്ങളാണ് ഇതോടെ പൊളിഞ്ഞിരിക്കുന്നത്.  

നാഷണല്‍ ഹെറാള്‍ക് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനിടെ പലപ്പോഴും രാഹുല്‍ താന്‍ ക്ഷീണിതനാണെന്ന് പറഞ്ഞു. അന്വേഷണ സംഘം ഉന്നയിച്ച ചോദ്യങ്ങളില്‍ നാലില്‍ ഒന്ന് എണ്ണത്തിനും മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുകയായിരുന്നു. എല്ലാ കാര്യങ്ങളും പെരുപ്പിച്ച് കാണിച്ചാണ് മറുപടി നല്‍കിയതെന്നും എന്‍ഫോഴ്‌സ്‌മെന്റ് വിശദീകരിച്ചു.  


നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് അഞ്ച് ദിവസങ്ങളിലായി 54 മണിക്കൂറാണ് രാഹുലിനെ ഇഡി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്. ല്ലെന്നുമാണ് രാഹുല്‍ പറഞ്ഞത്. ഇഡിയെ ഭയമില്ല, അത് വലിയ വിഷയുമല്ല.എത്ര മണിക്കൂര്‍ ചോദ്യം ചെയ്താലും ഭയക്കില്ല. കോണ്‍ഗ്രസ് നേതാക്കളെ ഭയപ്പെടുത്താനുമാകില്ല. 2 മണിക്കൂര്‍ ഒരടി പോലും നടക്കാതെ കസേരയില്‍ ഇരുന്ന് ഇഡി ഉന്നയിച്ച ചോദ്യങ്ങള്‍ക്കെല്ലാം ശാന്തമായി മറുപടി നല്‍കിയെന്നാണ് രാഹുല്‍ കഴിഞ്ഞ ദിവസം പ്രവര്‍ത്തകരോട് പറഞ്ഞത്. എസിയുള്ള ഒരു ചെറിയ മുറിയിലായിരുന്നു ചോദ്യം ചെയ്തത്.  

പലതും ചോദിച്ച് ബുദ്ധിമുട്ടിക്കാന്‍ നോക്കി. ഇടയ്ക്ക് അവര്‍ എഴുന്നേറ്റ് പുറത്തുപോവാറുണ്ടായിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും താന്‍ ആ സീറ്റില്‍ നിന്ന് എഴുന്നേറ്റില്ല. താന്‍ വിപാസനം ചെയ്യുന്നത് കൊണ്ട് ഒരുപാട് നേരം കസേരയില്‍ ഇരിക്കാന്‍ പറ്റുമെന്നും, തന്റെ ഊര്‍ജത്തില്‍ ഉദ്യോഗസ്ഥര്‍ അമ്പരന്നുപോയെന്നുമായിരുന്നു രാഹുലിന്റെ പ്രസ്താവന.

 

  comment

  LATEST NEWS


  മന്ത്രി സജി ചെറിയാന്‍ പ്രസംഗിച്ചത് രാജ്യത്തെ ജനങ്ങളുടെ അവസ്ഥയെക്കുറിച്ച്; ഭരണഘടനയെ അവഹേളിച്ചെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനമെന്ന് സിപിഎം


  'വിധി' എന്റെ രണ്ട് കുഞ്ഞുങ്ങളെയും ഒരു ദിവസം കവര്‍ന്നു; ജീവിതത്തില്‍ തളര്‍ന്നു പോയ നിമിഷത്തിലെ വേദന പങ്കുവച്ച് ഏകനാഥ് ഷിന്‍ഡെ (വീഡിയോ)


  അധിക്ഷേപിക്കാനും അപഹസിക്കാനും കുന്തവും കുടചക്രവുമല്ല ഇന്ത്യന്‍ ഭരണഘടന; മന്ത്രി സജി ചെറിയാന്‍ മാപ്പ് പറയണമെന്ന് ബി.ഗോപാലകൃഷ്ണന്‍


  തൃപ്പൂണിത്തുറയില്‍ ടാങ്കര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം: രണ്ട് യുവാക്കള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്


  സജിചെറിയാനെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കണം; പുറത്തുവരുന്നത് കമ്മ്യൂണിസ്റ്റുകാരുടെ ഭരണഘടനയോടുള്ള അനാദരവെന്നും കെ.സുരേന്ദ്രന്‍


  വെള്ളത്തിന് മുകളില്‍ അന്‍പതടി വലുപ്പമുള്ള കമലഹാസന്‍ ചിത്രം തീര്‍ത്ത് ഡാവിഞ്ചി സുരേഷ്; വര്‍ണ്ണങ്ങളില്‍ പിറന്നത് എണ്‍പതഞ്ചാമതെ മീഡിയം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.