×
login
ഉദ്ധവിന്‍റെ ഭാര്യാസഹോദരന്‍, ആദിത്യ താക്കറേ‍യുടെ സുഹൃത്ത്, ശിവസേന നേതാവ് രാംദാസ് കദത്തിന്‍റെ സഹോദരന്‍...ശിവസേനയെ ഇഡി‍‍ വിഴുങ്ങുന്നു

മഹാരാഷ്ട്ര മുഖ്യമന്ത്രിയായ ഉദ്ധവ് താക്കറേ ഇപ്പോള്‍ കടലിനും ചെകുത്താനും നടുവിലാണ്. ഏറ്റവും ഒടുവിലത്തെ ഇഡി റെയ്ഡ് നടത്തിയത് ഉദ്ധവ് താക്കറേയുടെ ഭാര്യ രശ്മിയുടെ സഹോദരനും ബിസിനസുകാരനുമായി ശ്രീധര്‍ മാധവ് പടാങ്കറിന്‍റെ വീട്ടിലാണ്.

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായ ഉദ്ധവ് താക്കറേ ഇപ്പോള്‍ കടലിനും ചെകുത്താനും നടുവിലാണ്. ഏറ്റവും ഒടുവിലത്തെ ഇഡി റെയ്ഡ് നടത്തിയത് ഉദ്ധവ് താക്കറേയുടെ ഭാര്യ രശ്മിയുടെ സഹോദരനും ബിസിനസുകാരനുമായി ശ്രീധര്‍ മാധവ് പടാങ്കറിന്‍റെ വീട്ടിലാണ്.

ഇവിടെ മാര്‍ച്ച് 22ന് നടത്തിയ റെയ്ഡില്‍ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ആറരക്കോടിയുടെ സ്വത്ത് പിടിച്ചെടുത്തു. താക്കറേ കുടുംബത്തിന്‍റെ മുഴുവന്‍ ഉള്ളുകള്ളികളും അറിയുന്ന പടാങ്കറിന്‍റെ റെയ്ഡില്‍ ഞെട്ടിയിരിക്കുകയാണ് താക്കറേ കുടുംബം.

ഇതിന് മുന്‍പ് ശിവസേന നേതാവും ബിഎംസി കോര്‍പറേറ്ററുമായ യശ്വന്ത് ജാദവുമായി ബന്ധപ്പെട്ട് സ്ഥലങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. 130 കോടി രൂപയുടെ ക്രമക്കേടാണ് ജാദവുമായി ബന്ധപ്പെട്ട് കണ്ടെത്തിയത്. ജാദവിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്ത ഡയറയില്‍ രണ്ടു കോടി 50 ലക്ഷം രൂപ മാതോശ്രീയില്‍ നല്‍കിയതായി കുറിച്ചിട്ടുണ്ട്. മാതോശ്രീ എന്നത് ശിവസേനയുടെ സ്ഥാപകന്‍ ബാല്‍ താക്കറേയുടെ വസതിയാണ്. ഇവിടെയിരുന്നാണ് അദ്ദേഹം മഹാരാഷ്ട്രയെ മുഴുവന്‍ നിയന്ത്രിച്ചിരുന്നത്. ഇപ്പോള്‍ ഉദ്ധവ് താക്കറെ കുടുംബസമേതം താമസിക്കുന്നതും മാതോശ്രീയിലാണ്.


തല്‍ക്കാലം മാതോശ്രീ എന്നത് കൊണ്ട് ഉദ്ദേശിച്ചത് സ്വന്തം അമ്മയെയാണെന്ന് പറഞ്ഞ് ശിവസേനയെയും ഉദ്ധവ് താക്കറേയും രക്ഷിച്ചിരിക്കുകയാണ് ജാദവ്. പക്ഷെ ഈ കളവ് എത്രകാലം മറയ്ക്കാന്‍ കഴിയുമെന്നറിയില്ല.

ഈയിടെ മറ്റൊരു റെയ്ഡില്‍ ഉദ്ധവ് താക്കറേയുടെ മകന്‍ ആദിത്യ താക്കറേയുടെ അടുത്ത സുഹൃത്തും അനുയായിയുമായ രാഹുല്‍ കനാലിനെ പിടികൂടിയിരുന്നു. ശിവസേന നേതാവ് രാംദാസ് കദത്തിന്‍റെ സഹോദരനും മഹാരാഷ്ടയിലെ ഗതാഗത മന്ത്രിയുമായ അനല്‍ പരബിന്‍റെ ബിസിനസ് പങ്കാളി സദാനന്ദ് കദത്തെയും കേന്ദ്ര ആദായനികുതി വകുപ്പ് പിടികൂടിയിട്ടുണ്ട്.

അതുപോലെ ശിവസേന വക്താവും എംപിയുമായ സഞ്ജയ് റാവുത്തിന്‍റെ ഭാര്യയെയും പെണ്‍മക്കളെയും ഇഡി പിടികൂടിയിട്ടുണ്ട്. അങ്ങിനെ അടിമുടി അഴിമതിയില്‍ കുളിച്ച ഒരു പാര്‍ട്ടിയാണ് ശിവസേന എന്ന് മഹാരാഷ്ട്രയിലെ ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. മാത്രമല്ല, പല കേസുകളിലും പഴയ ഹി്ന്ദുത്വ നിലപാടുകള്‍ കടലിലെറിഞ്ഞു കൊണ്ട് അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ കണ്ണടക്കുന്ന ശിവസേനയുടെ രാഷ്ട്രീയ അടിത്തറയും മെല്ലെ ഇളകുകയാണ്. ഇനി എത്രകാലം അധികാരത്തില്‍ ശിവസേനയ്ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്ന ആശങ്കയിലാണ് ഉദ്ധവ് താക്കറെ പോലും.

    comment

    LATEST NEWS


    കേരളത്തില്‍ കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പ് 23.4 ശതമാനം; റിപ്പോര്‍ട്ട് നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ ഡേറ്റയുടെ ഭാഗമായി


    പോലീസിന് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍ക്കുന്നില്ല; ഇടതുപക്ഷ ഭരണത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്


    ക്രൈസ്തവരും റബ്ബറിന്റെ രാഷ്ട്രീയവും


    രാഹുലിന്റെ അയോഗ്യത; ജനാധിപത്യ സമൂഹത്തിനും ഭരണഘടനയുടെ മൂല്യങ്ങള്‍ക്കും നിരക്കുന്ന നടപടികളല്ലെന്ന് പിണറായി വിജയന്‍


    അഴിമതിക്കും ജനദ്രോഹനയങ്ങള്‍ക്കുമെതിരെ എന്‍ഡിഎ സെക്രട്ടറിയേറ്റ് മാര്‍ച്ച് 27 ന്


    രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്‌സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.