×
login
ലാലു പ്രസാദ് യാദവിന്റെ വീട്ടില്‍ നിന്ന് കിട്ടിയത് 600 കോടിയുടെ അഴിമതിയുടെ തെളിവുകള്‍; തെരച്ചില്‍ നടത്തിയതിന്റെ കണക്കുകള്‍ പുറത്തുവിട്ട് ഇഡി

250 കോടിയുടെ ഇടപാടുകള്‍ നടന്നു. 350 കോടിയുടെ സ്വത്തിന്റെ വിവരങ്ങള്‍ കിട്ടി. ഭൂമി കുംഭകോണ ആരോപണത്തിലാണ് ലാലുപ്രസാദ് യാദവിന്റെ വീട്ടില്‍ കേന്ദ്ര ഏജന്‍സി റെയ്ഡ് നടത്തിയത്.

ന്യൂദല്‍ഹി : ജോലി വാഗ്ദാനം ചെയ്ത് ഭൂമി കൈക്കൂലി വാങ്ങിയ രാഷ്ട്രീയ ജനതാ ദള്‍ ചീഫ് ലാലുപ്രസാദ് യാദവിന്റെ വീട്ടില്‍ നിന്ന് 600 കോടിയുടെ അഴിമതിയുടെ തെളിവ് കിട്ടിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കണക്കില്‍പ്പെടാത്ത ഒരു കോടി രൂപ പണമായി വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

250 കോടിയുടെ ഇടപാടുകള്‍ നടന്നു. 350 കോടിയുടെ സ്വത്തിന്റെ വിവരങ്ങള്‍ കിട്ടി. ഭൂമി കുംഭകോണ ആരോപണത്തിലാണ് ലാലുപ്രസാദ് യാദവിന്റെ വീട്ടില്‍ കേന്ദ്ര ഏജന്‍സി റെയ്ഡ് നടത്തിയത്. റിയല്‍ എസ്റ്റേറ്റ് ഉള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ ലാലു പ്രസാദിനും കുടുംബത്തിനും കൂട്ടാളികള്‍ക്കും വേണ്ടി നടത്തിയ കൂടുതല്‍ നിക്ഷേപങ്ങള്‍ കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണെന്ന് ഇഡി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ലാലു പ്രസാദിന്റെ മകനും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിന്റെ ദല്‍ഹിയിലെ വസതിയില്‍ ഇഡി പരിശോധനയും നടത്തിയിരുന്നു.  

യുപിഎ ഭരണകാലത്ത് റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ ജോലിക്ക് വേണ്ടി ഭൂമി വാങ്ങിയെടുത്ത് ലാലുവും കുടുംബവും അഴിമതി നടത്തിയെന്നാണ് സിബിഐ ആരോപണം. ജോലിക്ക് ഭൂമി അഴിമതി കേസില്‍ ലാലു പ്രസാദ് യാദവിനെയും മകള്‍ മിസ ഭാരതിയേയും സിബിഐ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. മിസ ഭാരതിയുടെ ദല്‍ഹിയിലെ വസതിയില്‍ അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു. അതിനു പിന്നാലെയാണ് എന്‍ഫോഴ്സ്മെന്‍റും തെരച്ചില്‍ ആരംഭിച്ചിരിക്കുന്നത്. ജോലിക്ക് ഭൂമി കോഴ കേസുമായി ബന്ധപ്പെട്ട് തേജസ്വി യാദവിനെ ചോദ്യം ചെയ്യാനായി എന്‍ഫോഴ്സ്മെന്‍റ് കഴിഞ്ഞ ദിവസം വിളിപ്പിച്ചെങ്കിലും ഗ്‍ര്‍ഭിണിയായ ഭാര്യ ആശുപത്രിയിലാണെന്ന് ചൂണ്ടിക്കാട്ടി ഒഴിവായിരുന്നു. ഇത് രണ്ടാം തവണയാണ് സിബിഐ ചോദ്യം ചെയ്യലില്‍ നിന്നും തേജസ്വി യാദവ് ഒഴിവാകുന്നത്. 


 

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.