×
login
സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പടെയുള്ള പോപ്പുലര്‍ ഫ്രണ്ട്‍‍ നേതാക്കള്‍ ഹത്രാസില്‍ എത്തിയത് വര്‍ഗീയ കലാപത്തിന്; 1.36 കോടിയുടെ വിദേശ സഹായം ലഭിച്ചെന്ന് ഇഡി

അറസ്റ്റിലായവരെ എന്‍ഐഎ ആസ്ഥാനത്ത് ഇപ്പോഴും ചോദ്യം ചെയ്തു വരികയാണ്. പ്രതികളെ ചോദ്യം ചെയ്യലില്‍ ഇതുവരെ കിട്ടിയ തെളിവുകള്‍ അന്വേഷണ ഏജന്‍സി തിങ്കളാഴ്ച കോടതിയെ അറിയിച്ചേക്കും.

ന്യൂദല്‍ഹി : പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ഹത്രാസില്‍ എത്തിയത് വര്‍ഗീയ കലാപത്തിനുള്ള ശ്രമങ്ങളുമായെന്ന് കണ്ടെത്തല്‍. 1.36 കോടിയുടെ വിദേശ സഹായം ഇതിനായി ലഭിച്ചിട്ടുണ്ടെന്നും കണ്ടെത്തിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഹത്രാസില്‍ വര്‍ഗീയ കലാപത്തിന് ലക്ഷ്യമിട്ടാണ് മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന്‍ അടക്കമുള്ള സംഘം ഉത്തര്‍പ്രദേശിലേയ്ക്ക് എത്തിയത്. ദല്‍ഹി കലാപത്തിന് പിന്നിലു പോപ്പുലര്‍ ഫ്രണ്ടിന്റെ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. രാജ്യത്തെ വര്‍ഗീയ കലാപങ്ങള്‍ക്കായി പോപ്പുലര്‍ ഫ്രണ്ടിന് വിദേശ സാമ്പത്തിക സഹായങ്ങള്‍ ലഭിക്കുന്നുണ്ട്. ഇതുസംബന്ധിച്ച വിശദമായ അന്വേഷണം ആവശ്യമാണ്. രാജ്യവ്യാപകമായാണ് കലാപങ്ങള്‍ക്ക് ശ്രമിച്ചതെന്നും ഇവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.  

അതേസമയം രാജ്യ വ്യാപകമായ എന്‍ഐഎ തെരച്ചിലില്‍ അറസ്റ്റിലായ പിഎഫ്‌ഐ നേതാക്കളെ തിങ്കളാഴ്ച എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. അറസ്റ്റിലായവരെ എന്‍ഐഎ ആസ്ഥാനത്ത് ഇപ്പോഴും ചോദ്യം ചെയ്തു വരികയാണ്. പ്രതികളെ ചോദ്യം ചെയ്യലില്‍ ഇതുവരെ കിട്ടിയ തെളിവുകള്‍ അന്വേഷണ ഏജന്‍സി തിങ്കളാഴ്ച കോടതിയെ അറിയിച്ചേക്കും. പിഎഫ്‌ഐ പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതായി നേരത്തെ കണ്ടെത്തിയിരുന്നു.  


 

 

 

  comment

  LATEST NEWS


  വിഴിഞ്ഞം സംഘര്‍ഷത്തില്‍ പരിക്കേറ്റവര്‍ക്ക് മെഡിക്കല്‍ കോളേജില്‍ മികച്ച ചികിത്സയൊരുക്കിയെന്ന് ആരോഗ്യവകുപ്പ്


  വഖഫ് ബോര്‍ഡിനും ഇമാമുമാര്‍ക്കുള്ള ശമ്പളത്തിനും ആം ആദ്മി സര്‍ക്കാര്‍ നല്‍കിയത് 100 കോടിയെന്ന് വിവരാവകാശ രേഖ; ഇത് ആം ആദ്മിയുടെ ന്യൂനപക്ഷ പ്രീണനം


  അടുത്ത അധ്യയന വര്‍ഷം മുതൽ നാല് വര്‍ഷ ബിരുദ ഓണേഴ്സ് കോഴ്സുകള്‍; ഗവേഷണത്തിന് മുന്‍തൂക്കം, മാറ്റം ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ച്


  എത്ര പട്ടാളക്കാരെ കശ്മീരിലേക്കയച്ചാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് മെഹ്ബൂബ മുഫ്തി; കശ്മീരിലെ ഹിന്ദുക്കളെ മുസ്ലിങ്ങള്‍ രക്ഷിച്ചെന്നും മെഹ്ബൂബ


  പവർ സ്റ്റാർ രാം ചരൺ നായകനാവുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം പ്രഖ്യാപിച്ചു; ‘ഉപ്പേന’യിലൂടെ അരങ്ങേറ്റം കുറിച്ച ബുച്ചി ബാബു സംവിധായകൻ


  വിജയാഘോഷത്തില്‍ മെസിയുടെ 'ചവിട്ട്' വിവാദത്തില്‍; മെക്‌സിക്കോയ്‌ക്കെതിരായ വിജയത്തിന് ശേഷമുള്ള ആഘോഷത്തിന്റെ വീഡിയോ പുറത്ത്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.