പൂര്‍ണ്ണമായി മനസര്പ്പിക്കുന്ന ക്ലാസുകള്‍ എന്നാല്‍ കുട്ടികള്‍ വിവിധ കഥകളിലൂടെ അവരെ തന്നെ പ്രകാശിപ്പുക്കുന്ന ക്ലാസ് മുറികളാണ്. ഇത് കേരളത്തില്‍ നിന്നും പോയ പ്രതിനിധികളെ ഏറെ ആകര്‍ഷിച്ചതായും സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ന്യൂദല്‍ഹി: ദല്‍ഹിയിലെ സര്‍ക്കാര്‍സ്കൂളുകളുകളെ അടിമുടി മാറ്റി, ക്ലാസ്മുറികളെ ആനന്ദവും പൂര്‍ണ്ണ മനസ്സമര്‍പ്പണവും നിറഞ്ഞ ഇടമാക്കി മാറ്റിയ ആം ആദ്മി പാര്‍ട്ടിയുടെ സ്കൂള്‍ പരിഷ്കരണത്തിന്റെ രഹസ്യം തേടി കേരളത്തിലെ വിദ്യാഭ്യാസവിദഗ്ധരായ രണ്ട് പേര് ദല്‍ഹിയിലെത്തി. കേരളത്തിലെ സര്‍ക്കാര്‍ അയച്ച് ഈ പ്രതിനിധികള്‍ ആം ആദ്മിയുടെ പുതിയ സ്കൂള്‍ സങ്കല്പത്തിന്റെ നെടുംതൂണായ ആപ് നേതാവും എംഎല്‍എയുമായ അതിഷിയെ കണ്ട് ചര്‍ച്ച നടത്തി.
കേരളത്തിലെ സിബിഎസ്ഇ സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന് റീജ്യണല്‍ സെക്രട്ടറി വിക്ടര്‍ ടി. ഐ, കോണ്‍ഫെഡറേഷന്‍ ഓഫ് കേരള സഹോദയ കോംപ്ലക്സസ് ട്രഷറര്‍ ഡോ.എം. ദിനേഷ് ബാബു എന്നിവരാണ് അതിഷിയെ കണ്ടത്. ആപ് നടപ്പാക്കിയ പരിഷ്കാരങ്ങള്‍ ദല്‍ഹിയിലെ സര്‍ക്കാര്‍ സ്കൂളുകളെ അടിമുടി മാറ്റിയിരുന്നു. ഇതിന്റെ രഹസ്യമറിയാന്‍ ആഗ്രഹമുണ്ടെന്നറിയിച്ച് വിക്ടര്‍ നേരത്തെ അതിഷിക്ക് കത്തെഴുതിയിരുന്നു.
അതിഷി എംഎല്‍എ ട്വിറ്ററില്‍ പങ്കുവെച്ച ചിത്രങ്ങള്‍:
Twitter tweet: https://twitter.com/AtishiAAP/status/1517782688991969280
'സ്കൂള്‍ ഹെഡിനെ ശക്തിപ്പെടുത്തുക, മറ്റുള്ളവര്‍ക്ക് പ്രചോദനം പകരുന്ന അധ്യാപകര്‍ക്കുള്ള ഒരു ചട്ടക്കൂട് സൃഷ്ടിക്കുക, സ്കൂളുകള്‍ നന്നായി നിലനിര്‍ത്താന്‍ സമുദായങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക തുടങ്ങിയ വിവിധ നടപടികളും ഘട്ടങ്ങളും അതിഷി വിശദീകരിച്ചു തന്നു. കഴിഞ്ഞ ഏഴ് വര്‍ഷമായി ദല്‍ഹി സര്‍ക്കാര്‍ എടുത്ത നയപരിഷ്കാരങ്ങളും പ്രധാന തീരുമാനങ്ങളും അതിഷി പറഞ്ഞു തന്നിരുന്നു. കേരളത്തില്‍ നിന്നും പോയവര്‍ ക്ലാസ്മുറികള് സന്ദര്‍ശിക്കുകയും ചെയ്തു '- കേരള സര്‍ക്കാരിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ദല്‍ഹി വിദ്യാഭ്യാസ ഡയറക്ടറുടെ ഉപദേശകന് ശൈലേന്ദ്ര ശര്‍മ്മയും സന്നിഹിതനായിരുന്നു. 'ദല്‍ഹി സര്‍ക്കാര്‍ സ്കൂളുകളില്‍ നടപ്പാക്കിയ ആനന്ദമുള്ള, പൂര്‍ണ്ണമനസര്‍പ്പിക്കുന്ന ക്ലാസുകളും കേരളത്തിലെ പ്രതിനിധികള്‍ നേരിട്ട് കണ്ടു.'- സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
പൂര്‍ണ്ണമായി മനസര്പ്പിക്കുന്ന ക്ലാസുകള്‍ എന്നാല്‍ കുട്ടികള്‍ വിവിധ കഥകളിലൂടെ അവരെ തന്നെ പ്രകാശിപ്പുക്കുന്ന ക്ലാസ് മുറികളാണ്. ഇത് കേരളത്തില്‍ നിന്നും പോയ പ്രതിനിധികളെ ഏറെ ആകര്‍ഷിച്ചതായും സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഭരണഘടനാ വിരുദ്ധന്‍ മന്ത്രിസ്ഥാനത്തു വേണ്ട
അന്തവും കുന്തവും നിശ്ചയമില്ലാത്ത മന്ത്രി
ഋഷി സുനകും സാജിദ് ജാവിദും രാജിവെച്ചു; ബ്രിട്ടനില്‍ ബോറിസ് ജോണ്സണ് പ്രതിസന്ധിയില്‍
ഗാന്ധിയന്‍ ഗോപിനാഥന് നായര്‍ അന്തരിച്ചു
ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; വിവോ ഓഫിസുകളില്‍ എന്‍ഫോഴ്സ്മെന്റ് റെയിഡ്
കേരളീയര്‍ കാണുന്നത് രക്ഷിതാവിനെ പോലെ; ഇത്രയും ജനപ്രിയനായിട്ടുള്ള ഒരു ഗവര്‍ണറെ കേരളം ഇതുവരെ കണ്ടിട്ടില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു