×
login
നൂപുര്‍ ശര്‍മ്മ‍യുടെ കോലം കര്‍ണ്ണാടക‍യിലെ ബെല്‍ഗാവി‍യില്‍ കെട്ടിത്തൂക്കിയ നിലയില്‍; അരങ്ങേറിയത് മതനിന്ദ‍യ്ക്കുള്ള പ്രതീകാത്മക തൂക്കിക്കൊല

മതനിന്ദ നടത്തിയെന്നതിന്‍റെ ഇസ്ലാം തീവ്രവാദികളുടെ വധഭീഷണി നേരിടുന്ന നൂപുര്‍ ശര്‍മ്മയുടെ കോലം കര്‍ണ്ണാടകയിലെ ബെല്‍ഗാവിയില്‍ വെള്ളിയാഴ്ച കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. ഒരു ടിവി സംവാദത്തില്‍ മതനിന്ദ നടത്തിയെന്നാരോപിച്ച് നൂപുര്‍ ശര്‍മ്മയ്ക്കെതിരെ ബലാംത്സംഗഭീഷണികളും നിരവധി വധഭീഷണികളും ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ദല്‍ഹി പൊലീസിന്‍റെ സംരക്ഷണയിലാണ് നൂപുര്‍ ശര്‍മ്മ.

ബെംഗളൂരു:മതനിന്ദ നടത്തിയെന്നതിന്‍റെ ഇസ്ലാം തീവ്രവാദികളുടെ വധഭീഷണി നേരിടുന്ന നൂപുര്‍ ശര്‍മ്മയുടെ കോലം കര്‍ണ്ണാടകയിലെ ബെല്‍ഗാവിയില്‍ വെള്ളിയാഴ്ച കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. ഒരു ടിവി സംവാദത്തില്‍ മതനിന്ദ നടത്തിയെന്നാരോപിച്ച് നൂപുര്‍ ശര്‍മ്മയ്ക്കെതിരെ ബലാംത്സംഗഭീഷണികളും നിരവധി വധഭീഷണികളും ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ദല്‍ഹി പൊലീസിന്‍റെ സംരക്ഷണയിലാണ് നൂപുര്‍ ശര്‍മ്മ.  മതനിന്ദയ്ക്കുള്ള പ്രതീകാത്മക തൂക്കിക്കൊല എന്ന നിലയിലാണ് നൂപുര്‍ ശര്‍മ്മയുടെ കോലം കെട്ടിത്തൂക്കിയിരിക്കുന്നത്. 

ഫോര്‍ട്ട് റോഡിലെ വൈദ്യുതിക്കമ്പിയില്‍ കെട്ടിത്തൂക്കിയ നിലയിലായിരുന്നു ജഡം. വ്യാഴാഴ്ച രാത്രി രഹസ്യമായിട്ടായിരിക്കാം ഇത് കെട്ടിത്തൂക്കിയതെന്ന് കരുതുന്നു. മതപരമായി ഏറെ വൈകാരികത നിലനില്‍ക്കുന്ന പ്രദേശമായതിനാല്‍ പൊലീസ് ഉടനെ കോലം അഴിച്ചുനീക്കി.  

മെയ് അവസാന വാരത്തില്‍ ടൈംസ് നൗ ചാനലില്‍ നടന്ന ചര്‍ച്ചയില്‍ ശിവലിംഗത്തെക്കുറിച്ചും ഹിന്ദുയിസത്തെക്കുറിച്ച് ഇസ്ലാമിനെ പ്രതിനിധീകരിച്ചെത്തിയവര്‍ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയതാണ് നൂപുര്‍ ശര്‍മ്മയെ ചൊടിപ്പിച്ചത്. ഹിന്ദു മതത്തെ ഇങ്ങിനെ അപമാനിക്കുന്ന നിങ്ങള്‍ നിങ്ങളുടെ മതത്തെക്കുറിച്ച് വിമര്‍ശിച്ചാല്‍ സഹിക്കുമോ എന്ന് ചോദിച്ചതിന് ശേഷമാണ് നൂപുര്‍ ശര്‍മ്മ പ്രവാചകനെക്കുറിച്ച് ചില പരാമര്‍ശങ്ങള്‍ നടത്തിയത്. 

  comment

  LATEST NEWS


  രക്ഷനായെത്തി വീണ്ടും പ്രഗ്നാനന്ദ; അത്ഭുതക്കൗമാര ടീമിനെ കരകയറ്റി; ഗുകേഷിന് എട്ട് ജയത്തിന് ശേഷം സമനില


  ക്രിപ്റ്റോകറന്‍സിയില്‍ പണം സിറിയയിലേക്ക് അയയ്ക്കുന്ന ഐഎസ്ഐഎസ് സഹായി മൊഹ്സിന്‍ അഹമ്മദ് ഖാന്‍ ജാമിയ എഞ്ചി. വിദ്യാര്‍ത്ഥി


  പ്ലസ് വണ്‍ പ്രവേശനം: കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം എസ്എസ്എല്‍സി ബുക്ക് ഹാജരാക്കിയാല്‍ മതിയെന്ന് വിദ്യാഭ്യാസ മന്ത്രി


  വോട്ടര്‍ പട്ടികയിലെ പേരും ആധാറും ഓണ്‍ലൈനായി ബന്ധിപ്പിക്കാം; സമ്മതിദായക പട്ടിക പുതുക്കല്‍ 2022 ആഗസ്ത് മുതല്‍


  നാഷണല്‍ ഹെറാള്‍‍ഡ് കേസില്‍ തകര്‍ന്നത് ഗാന്ധി കുടുംബത്തിന്‍റെ ഹ്യുബ്രിസ്- ആരും തൊടില്ലെന്ന അഹന്ത: സുബ്രഹ്മണ്യം സ്വാമി


  വീണയ്ക്ക് ആരോഗ്യ മേഖലയെക്കുറിച്ച് അജ്ഞത; സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; കൈയടിക്കായി മാധ്യമ നാടകം; ആരോഗ്യമന്ത്രിക്കെതിരെ തുറന്നടിച്ച് ഐഎംഎ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.