×
login
ഉദ്ധവ് താക്കറെയും ശിവസേനയെയും വിഴുങ്ങി ഏക്നാഥ് ഷിന്‍ഡെ; ഇപ്പോള്‍ 46 ശിവസേന എംഎല്‍എമാര്‍ കൂടെ; ഹിന്ദുത്വത്തെ കൈവിട്ട ഉദ്ധവ് കുടുംബവാഴ്ച വീഴും

ശിവസേന മുഖ്യമന്ത്രി ഉദ്ധവ് താക്കറേയ്ക്കെതിരെ ചൊവ്വാഴ്ച പടയൊരുക്കം തുടങ്ങി 26 എംഎല്‍എമാരുമായി ഗുജറാത്തിലെ സൂറത്തിലേക്ക് തിരിക്കുമ്പോള്‍ ആര്‍ക്കും അത്ര ഉറപ്പില്ലായിരുന്നു. കാരണം എതിരാളികള്‍ എന്‍സിപിയുടെ തന്ത്രജ്ഞന്‍ ശരത് പവാര്‍ നേതൃത്വം നല്‍കുന്ന മഹാവികാസ് അഘാദിയാണ്. പക്ഷെ മണിക്കൂറുകള്‍ താണ്ടി ബുധനാഴ്ചയിലേക്ക് പ്രതിസന്ധി നീളുമ്പോഴേക്കും ഏക്നാഥ് ഷിന്‍ഡേയ്ക്കുള്ള ശിവസേന എംഎല്‍എമാരുടെ പിന്തുണ 46 ആയി.

മുംബൈ: ശിവസേന മുഖ്യമന്ത്രി ഉദ്ധവ് താക്കറേയ്ക്കെതിരെ ചൊവ്വാഴ്ച പടയൊരുക്കം തുടങ്ങി 26 എംഎല്‍എമാരുമായി ഗുജറാത്തിലെ സൂറത്തിലേക്ക് തിരിക്കുമ്പോള്‍ ആര്‍ക്കും അത്ര ഉറപ്പില്ലായിരുന്നു. കാരണം എതിരാളികള്‍ എന്‍സിപിയുടെ തന്ത്രജ്ഞന്‍ ശരത് പവാര്‍ നേതൃത്വം നല്‍കുന്ന മഹാവികാസ് അഘാദിയാണ്. പക്ഷെ മണിക്കൂറുകള്‍ താണ്ടി ബുധനാഴ്ചയിലേക്ക് പ്രതിസന്ധി നീളുമ്പോഴേക്കും ഏക്നാഥ് ഷിന്‍ഡേയ്ക്കുള്ള ശിവസേന എംഎല്‍എമാരുടെ പിന്തുണ 46 ആയി.  

ആകെ 55 എംഎല്‍എമാരുള്ള ശിവസേനയില്‍ 46പേരും ഏക്നാഥ് ഷിന്‍ഡെയെ പിന്തുണയ്ക്കുമ്പോള്‍ ഉദ്ധവ് താക്കറെയുടെ കൂടെയുള്ളത് അച്ഛനും മകനും മറ്റ് മന്ത്രിമാരായ ഒമ്പത് എംഎല്‍എമാരും. ഇതോടെ ഭരണം വീഴുമെന്ന് ഉറപ്പായി. കാരണം എന്‍സിപിയെയും കോണ്‍ഗ്രസിനെയും തള്ളി ബിജെപിയുമായി സഖ്യമുണ്ടാക്കി മഹാരാഷ്ട്ര ഭരിയ്ക്കണമെന്നാണ് ഏക്നാഥ് ഷിന്‍ഡെ മുന്നോട്ട് വെയ്ക്കുന്ന പരിഹാരം. അതെന്തായാലും ഉദ്ധവ് താക്കറെയ്ക്ക് സ്വീകാര്യമല്ല. എന്തായാലും ഒരു കാര്യം ഉറപ്പാണ് ശിവസേനയില്‍ നടന്നത് കുടുംബവാഴ്ചയാണ്. അച്ഛനും മകനും അമ്മയും അവരുടെ വേണ്ടപ്പെട്ടവരും നടത്തിയ കുടുംബവാഴ്ച. പാര്‍ട്ടിയിലും സര്‍ക്കാരിലും തീരുമാനമെടുക്കുന്നതില്‍ യുവാക്കളായ ആദിത്യ താക്കറെയ്ക്കും അനില്‍ പരബിനും ഉള്ള അധികാരം പോലും രണ്ടാം സ്ഥാനക്കരനായ ഏക് നാഥ് ഷിന്‍‍ഡെയ്ക്കുണ്ടായില്ല. സഞ്ജയ റാവുത്ത് എന്ന വായാടിയായ ആള്‍ ശിവസേനയില്‍ ഷിന്‍ഡെയേക്കാള്‍ കൂടുതല്‍ അധികാരം കൈയാളി. ബാല്‍താക്കറെയോടും അദ്ദേഹത്തിന്‍റെ പ്രഥമശിഷ്യനോടും ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിച്ച ഏക്നാഥ് ഷിന്‍ഡേയ്ക്ക് അത് തീരാവേദനയായി.  അധികാരത്തിന് വേണ്ടി ശിവസേനയുടേതായ എല്ലാം അവര്‍ ബലികഴിച്ചു. ഹിന്ദുത്വ ഉള്‍പ്പെടെ. അത് മഹാരാഷ്ട്രക്കാരേക്കാള്‍ ആദ്യം മനസ്സിലാക്കിയത് ശിവസേനയുടെ നിയമസഭാ സാമാജികര്‍ തന്നെ.  

നീറിപ്പുകഞ്ഞ് നിന്ന ഈ അതൃപ്തി രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പിന്നീട് ഉപരിസഭയിലേക്കുള്ള എംഎല്‍സി തെരഞ്ഞെടുപ്പിലും നിഴലിച്ചു. ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി ക്രോസ് വോട്ട് ചെയ്തത് ശിവസേനയിലെ എംഎല്‍എമാര്‍ തന്നെ.  


ഇപ്പോള്‍ 46 പേര്‍ കൂടെയുണ്ടെന്നും ഇനിയും കാത്തിരുന്നാല്‍ കൂടുതല്‍ പേര്‍ വരുമെന്നും ഏക്നാഥ് ഷിന്‍ഡെ വെല്ലുവിളിക്കുന്നു. അഞ്ച് മണിക്കുള്ളില്‍ എല്ലാ എംഎല്‍എമാരോടും യോഗത്തിനെത്തണമെന്നും അല്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്നുമാണ് ഉദ്ധവ് താക്കറെ മുഴക്കിയ ഭീഷണി.  

എന്തായാലും ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ തന്‍റെ ഫേസ്ബുക്ക് പേജിലെ സ്റ്റാറ്റസില്‍ നിന്നും വിനോദസഞ്ചാര മന്ത്രി എന്ന വിശേഷണം നീക്കിക്കഴിഞ്ഞു. ഇത് വരാനിരിക്കുന്ന സൂചനയാണ്. ഉദ്ധവ് താക്കറെയുടെ ഭരണം അവസാനിക്കുമെന്നതിന്‍റെ സൂചന.  

 

 

  comment

  LATEST NEWS


  അധിക്ഷേപിക്കാനും അപഹസിക്കാനും കുന്തവും കുടചക്രവുമല്ല ഇന്ത്യന്‍ ഭരണഘടന; മന്ത്രി സജി ചെറിയാന്‍ മാപ്പ് പറയണമെന്ന് ബി.ഗോപാലകൃഷ്ണന്‍


  തൃപ്പൂണിത്തുറയില്‍ ടാങ്കര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം: രണ്ട് യുവാക്കള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്


  സജിചെറിയാനെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കണം; പുറത്തുവരുന്നത് കമ്മ്യൂണിസ്റ്റുകാരുടെ ഭരണഘടനയോടുള്ള അനാദരവെന്നും കെ.സുരേന്ദ്രന്‍


  വെള്ളത്തിന് മുകളില്‍ അന്‍പതടി വലുപ്പമുള്ള കമലഹാസന്‍ ചിത്രം തീര്‍ത്ത് ഡാവിഞ്ചി സുരേഷ്; വര്‍ണ്ണങ്ങളില്‍ പിറന്നത് എണ്‍പതഞ്ചാമതെ മീഡിയം


  ആവിക്കല്‍ മലിനജല പ്ലാന്റിനെതിരെയുള്ള സമരത്തിന് പിന്നില്‍ തീവ്രവാദ സംഘടനകള്‍; ആളുകളെ തെറ്റിദ്ധരിപ്പിച്ച് സമരം സംഘടിപ്പിക്കുകയാണെന്ന് എം.വി. ഗോവിന്ദന്‍


  ഭരണഘടനയെ അവഹേളിക്കല്‍; രാജ്ഭവന്‍ ഇടപെട്ടു; സജി ചെറിയാന്റെ പ്രസംഗത്തിന്റെ വിശദാംശങ്ങള്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടു; രാജി ആവശ്യം ശക്തം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.