×
login
'വിധി' എന്റെ രണ്ട് കുഞ്ഞുങ്ങളെയും ഒരു ദിവസം കവര്‍ന്നു; ജീവിതത്തില്‍ തളര്‍ന്നു പോയ നിമിഷത്തിലെ വേദന പങ്കുവച്ച് ഏകനാഥ് ഷിന്‍ഡെ (വീഡിയോ)

മക്കള്‍ മരണപ്പെടുമ്പോള്‍ കോര്‍പ്പറേഷന്‍ മെമ്പറായിരുന്നു ഷിന്‍ഡേ. മാസങ്ങളോളം വിഷാദാവസ്ഥയിലായിരുന്ന അദ്ദേഹത്തെ ശിവസേന നേതാവ് ആനന്ദ് ദിഗെയാണ് തിരികെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കൂട്ടിക്കൊണ്ട് വന്നത്.

മുംബൈ:മഹാരാഷ്ട്ര നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ച ശേഷം അസംബ്ലിയിലെ പ്രസംഗത്തില്‍ തന്റെ ജീവിതത്തില്‍ നടന്ന  തിരിച്ചടികളും, വിഷമതകളെയും കുറിച്ച് തുറന്ന് പറഞ്ഞ് ഏകനാഥ് ഷിന്‍ഡെ. രണ്ട് മക്കളെ ഒരു ദിവസം വിധി തന്നില്‍ നിന്നും കവര്‍ന്നു. അതില്‍ നിന്നും എങ്ങനെയാണ് കരകയറിയത് എന്നുമാണ് ഷിന്‍ഡെ വിവരിച്ചത്.

2004ലാണ് ഏകനാഥ് ഷിന്‍ഡെയുടെ മക്കള്‍ അപകടത്തില്‍ പെട്ട് മരണപ്പെട്ടത്. മകന്‍ ദിപേഷ് (11 വയസ്), മകള്‍ ശുഭദ (7 വയസ്) എന്നിവരാണ് ചെറു പ്രായത്തില്‍ മരണപ്പെട്ടത്. തടാകത്തില്‍ ബോട്ടിംഗിന് പോയ പതിനൊന്നും ഏഴും വയസുള്ള മക്കള്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിലാണ് മുങ്ങിമരിച്ചത്. മക്കള്‍ മരണപ്പെടുമ്പോള്‍ കോര്‍പ്പറേഷന്‍ മെമ്പറായിരുന്നു ഷിന്‍ഡേ. മാസങ്ങളോളം വിഷാദാവസ്ഥയിലായിരുന്ന അദ്ദേഹത്തെ ശിവസേന നേതാവ് ആനന്ദ് ദിഗെയാണ് തിരികെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കൂട്ടിക്കൊണ്ട് വന്നത്. പിന്നീട് ഷിന്‍ഡെ ആദ്യമായി എംഎല്‍എയായി മാറി. അസംബ്‌ളിയില്‍ നടത്തിയ പ്രസംഗത്തിലും തന്നെ വിഷാദത്തില്‍ നിന്നും കരകയറാന്‍ സഹായിച്ച ശിവസേന നേതാവ് ആനന്ദ് ദിഗനെ അദ്ദേഹം നന്ദിയോടെ ഓര്‍ത്തു. കരഞ്ഞു കൊണ്ടായിരുന്നു അദേഹത്തിന്റെ ഇക്കാര്യം പറഞ്ഞത്.


 

മഹാരാഷ്ട്ര നിയമസഭയില്‍ ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ 164 പേരുടെ പിന്തുണയോടെയാണ് ഭൂരിപക്ഷം തെളിയിച്ചത്. വിശ്വാസ പ്രമേയത്തെ എതിര്‍ത്ത് 99 പേര്‍ വോട്ട് ചെയ്തു. ഉദ്ധവ് പക്ഷത്തെ ഞെട്ടിച്ച് സന്തോഷ് ബംഗാര്‍ എം.എല്‍.എ രാവിലെ ഏക്‌നാഥ് ഷിന്‍ഡെയ്ക്കൊപ്പം ചേര്‍ന്നതും ഏറെ ചര്‍ച്ചയായി.

    comment

    LATEST NEWS


    എല്ലാ കേസും ദല്‍ഹിക്ക് മാറ്റും; ഒറ്റ എഫ്‌ഐആര്‍ മാത്രം; അറസ്റ്റ് പാടില്ല; സംരക്ഷണം ഉറപ്പാക്കണം; നൂപുര്‍ ശര്‍മയുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് സുപ്രീംകോടതി


    ഇത് സൈനികര്‍ക്ക് നാണക്കേട്; ജവാന്‍ റമ്മിന്റെ പേര് മാറ്റണമെന്ന് പരാതിയുമായി സ്വകാര്യ വ്യക്തി


    ലൈസന്‍സില്ലാതെ കപില്‍ സിബലിന്‍റെ നാവ്; മോദിയെ കുറ്റവിമുക്തനാക്കിയ വിധിയെ വിമര്‍ശിച്ചു; കോടതിയലക്ഷ്യ നടപടിക്ക് അനുവാദം ചോദിച്ച് അഭിഭാഷകര്‍


    ഒരു ദിവസം രണ്ട് അപൂര്‍വ്വകണ്ടെത്തലുകള്‍ : പൊന്‍മുണ്ടത്ത് ടിപ്പുവിന്റെ കോട്ട കൊത്തളങ്ങള്‍; ചേലേമ്പ്രയില്‍ ആയുധശേഷിപ്പ്


    ജസ്റ്റിസ് യു യു ലളിത് സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്; 27ന് ചുമതലയേല്‍ക്കും; നിയമനം പ്രഖ്യാപിച്ച് രാഷ്ട്രപതി


    പ്രധാനമന്ത്രി പറഞ്ഞു, നിങ്ങള്‍ രാജ്യത്തിന്റെ അഭിമാനം; നല്‍കി ഒരു കോടി; കേരളം പറഞ്ഞു പറ്റിച്ചു; പ്രഖ്യാപിച്ച അഞ്ചു ലക്ഷം കിട്ടിയില്ലെന്ന് പ്രണോയ്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.