login
കോവിഡ് വ്യാപനം രൂക്ഷം; റോഡ് ഷോയും വിജയാഘോഷങ്ങളും നടത്തരുത്, നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശ്ശന നടപടിയെന്ന് ഇലക്ഷന്‍ കമ്മിഷന്‍

അഞ്ച് സംസ്ഥാനങ്ങളില്‍ നിയമം ലംഘിച്ചുള്ള കൂടിച്ചേരലുകള്‍ നടന്നാല്‍ അത്തരം ഓരോ സംഭവങ്ങളിലും എഫ്‌ഐആര്‍ തയ്യാറാക്കാനും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശമുണ്ട്.

ന്യൂദല്‍ഹി : കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിജയാഘോഷങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പ്. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശ്ശന നടപടി തന്നെ കൈക്കൊള്ളും. ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം കൈമാറിക്കഴിഞ്ഞു.  

കോവിഡ് വ്യാപനത്തില്‍ റോഡ് ഷോ ഉള്‍പ്പടെയുള്ള തെരഞ്ഞെടുപ്പ് വിജയാഹ്ലാദങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും നേരത്തെ തന്നെ വിലക്ക ഏര്‍പ്പെടുത്തിയതാണ്. ഇത് കൂടാതെ വോട്ടെണ്ണല്‍ നടത്തുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നിയമം ലംഘിച്ചുള്ള കൂടിച്ചേരലുകള്‍ നടന്നാല്‍ അത്തരം ഓരോ സംഭവങ്ങളിലും എഫ്‌ഐആര്‍ തയ്യാറാക്കാനും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശമുണ്ട്.  

കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി, അസം, ബംഗാള്‍, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലാണ് ഇന്ന് ഫലം പ്രഖ്യാപിക്കുന്നത്. വോട്ടെണ്ണല്‍ അവസാന ഘട്ടത്തോട് അടുക്കുമ്പോഴാണ് നിര്‍ദ്ദേശം പുറത്തുവന്നിരിക്കുന്നത്.  

 

 

 

 

  comment

  LATEST NEWS


  രാജ്യത്ത് ആദ്യ ഗ്രീന്‍ ഫംഗസ് കേസ്: മൂക്കില്‍ നിന്ന് രക്തസ്രാവം; യുവാവിനെ ഇന്‍ഡോറില്‍ നിന്നും വിദഗ്ധചികിത്സയ്ക്ക് വിമാനത്തില്‍ മുംബൈയിലെത്തിച്ചു


  അതിരപ്പിള്ളി പദ്ധതിക്കായി വീണ്ടും നീക്കം


  'പിണറായി വിജയന്റെ ഉമ്മാക്കിയില്‍ പേടിക്കില്ല; ബിജെപിയുടെ നെഞ്ചത്ത് കയറി കളിക്കാമെന്ന് പോലീസ് കരുതേണ്ട, തിരിച്ചടിക്കും; ആഞ്ഞടിച്ച് ബി ഗോപാലകൃഷ്ണന്‍


  പഞ്ചാബില്‍ പ്രതിപക്ഷ പ്രതിഷേധം; വാക്സിന്‍ മറിച്ചുവിറ്റ ആരോഗ്യമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യം


  ആര്യഭടനും അരിസ്റ്റോട്ടിലും പോലും രാഹുല്‍ ഗാന്ധിയുടെ അറിവിന് മുന്നില്‍ തലകുനിക്കും; പരിഹാസിച്ച് കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ധന്‍


  ദേശീയപാത പദ്ധതികള്‍ക്ക് ഡ്രോണുകള്‍ ഉപയോഗിച്ചുള്ള സര്‍വ്വേ നിര്‍ബന്ധം; പുതിയ ഉത്തരവ് പുറത്തിറക്കി ദേശീയപാത അതോറിറ്റി


  'മലപ്പുറത്തെ വിഭജിച്ച് തിരൂര്‍ കേന്ദ്രമായി പുതിയ ജില്ലവേണം'; എസ്ഡിപിഐക്കൊപ്പം ചേര്‍ന്ന് മതഅടിസ്ഥാനത്തില്‍ വിഘടനവാദം ഉയര്‍ത്തി വീണ്ടും മുസ്ലീം ലീഗ്


  ജനീവയില്‍ നിര്‍ണ്ണായക ഉച്ചകോടി: ജോ ബൈഡനും വ്‌ളാഡിമിര്‍ പുടിനും കൂടിക്കാഴ്ച തുടങ്ങി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.