login
നന്ദിഗ്രാം‍ പോളിംഗ്ദിനത്തിലെ പരാതിയില്‍ മമതയെ രൂക്ഷമായി വിമര്‍ശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍; വേണ്ടിവന്നാല്‍ നടപടി എടുക്കുമെന്നും താക്കീത്

'സംസ്ഥാനത്ത മുഖ്യമന്ത്രിയും സ്ഥാനാര്‍ത്ഥിയുമായ ഒരു വ്യക്തി തെരഞ്ഞെടുപ്പിലെ മുഖ്യപങ്കാളികളായ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ മാധ്യമങ്ങള്‍ ഓരോ മണിക്കൂറിലും വാര്‍ത്ത വരുന്നരീതിയില്‍ പോളിംഗ് ദിനത്തില്‍ പെരുമാറിയത് ഖേദകരമായ സംഭവമാണ്. തെരഞ്ഞെടുപ്പ് പ്രക്രിയ പുരോഗമിക്കുന്നതിനിടയിലായിരുന്നു മമതയുടെ ഈ നടപടി'

ന്യൂദല്‍ഹി: നന്ദിഗ്രാമില്‍ തെരഞ്ഞെടുപ്പ് ദിവസം പോളിംഗ് ബൂത്തില്‍ അതിക്രമം നടന്നുവെന്ന മമത ബാനര്‍ജിയുടെ പരാതി തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍.

നന്ദിഗ്രാമിലെ പോളിംഗ് ദിനത്തിലെ മമത ബാനര്‍ജിയുടെ പെരുമാറ്റരീതിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. അന്നത്തെ ദിവസത്തെ മമതയുടെ പെരുമാറ്റരീതിയെക്കുറിച്ച് ഇപ്പോഴും പരിശോധിച്ച് വരികയാണെന്നും കമ്മീഷന്‍ പറഞ്ഞു. 'സംസ്ഥാനത്ത മുഖ്യമന്ത്രിയും സ്ഥാനാര്‍ത്ഥിയുമായ ഒരു വ്യക്തി തെരഞ്ഞെടുപ്പിലെ മുഖ്യപങ്കാളികളായ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ മാധ്യമങ്ങള്‍ ഓരോ മണിക്കൂറിലും വാര്‍ത്ത വരുന്നരീതിയില്‍ പോളിംഗ് ദിനത്തില്‍ പെരുമാറിയത് ഖേദകരമായ സംഭവമാണ്. തെരഞ്ഞെടുപ്പ് പ്രക്രിയ പുരോഗമിക്കുന്നതിനിടയിലായിരുന്നു മമതയുടെ ഈ നടപടി. ഇതിനേക്കാള്‍ മോശമായ ഒരു പെരുമാറ്റം ഉണ്ടാകാനില്ല, ' തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

മമത സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കിയ പരാതി വസ്തുകള്‍ക്ക് നിരക്കുന്നതല്ലെന്നും പരാതിയില്‍ കഴമ്പില്ലെന്നും കമ്മീഷന്‍ ആരോപിച്ചു. ഇതോടെ മമതയും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള എതിര്‍പ്പ് രൂക്ഷമാവുന്നു. ബംഗാളില്‍ എട്ട് ഘട്ട തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ മമത തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ചിരുന്നു. ബംഗാളിലെ ഡിജിപിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കുകയും ചെയ്തു. അമിത് ഷായുടെ നിര്‍ദേശപ്രകാരമാണ് ഈ നീക്കമെന്നും മമത ആരോപിച്ചിരുന്നു.

നന്ദിഗ്രാമിലെ തെരഞ്ഞെടുപ്പോടെയാണ് വീണ്ടും മമതയും തെരഞ്ഞെടുപ്പ് കമ്മീഷനും ഏറ്റുമുട്ടുന്നത്. മമത ബാനര്‍ജിയും ഒരു കാലത്ത് മമതയുടെ ശിഷ്യനും പിന്നീട് ബിജെപിയിലേക്ക് ചേക്കേറുകയും ചെയ്ത സുവേന്ദു അധികാരിയും തമ്മിലായിരുന്നു രാജ്യം ഉറ്റുനോക്കിയ നന്ദിഗ്രാമിലെ പോര്. അന്ന് പോളിംഗിനിടയില്‍ ബിജെപിയും തൃണമൂല്‍ അനുകൂലികളും തമ്മിലുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലിനിടയില്‍ മമതയും കുടുങ്ങിയിരുന്നു. ഇതിന്‍റെ ഭാഗമായി രണ്ട് മണിക്കൂറോളം മമതയ്ക്ക് ഒരു മൂറിയില്‍ അടച്ചിട്ട നിലയില്‍ കഴിയേണ്ടിവന്നു. പിന്നീട് സുരക്ഷാസേനയെത്തിയാണ് ഇസെഡ് കാറ്റഗറി സുരക്ഷയുള്ള മമതയെ രക്ഷിച്ചത്.

തെരഞ്ഞെടുപ്പ് ദിവസം ക്രമസമാധാനം പാലിക്കുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാജയപ്പെട്ടെന്ന് മമത അന്ന് കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ അന്ന് പോളിംഗ് ബൂത്തിലെ മമതയുടെ പെരുമാറ്റശൈലി ബംഗാളില്‍ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളില്‍പ്പോലും ക്രമസമാധാനം തകര്‍ക്കാന്‍ പര്യാപ്തമായതാണെന്ന് തെര്‌ഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തി.  'അന്നത്തെ ദിവസത്തെ സംഭവവികാസങ്ങളില്‍ 131, 123(2) എന്നീ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമനുസരിച്ച് പ്രത്യേകം നടപടി എടുക്കണോ എന്ന് പരിശോധിച്ച് വരികയാണ്,' തെരഞ്#ടെുപ്പ് കമ്മീഷന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രാതിനിധ്യ നിയമത്തിലെ 131ാം വകുപ്പ് പ്രകാരം കലാപമുണ്ടാക്കാനുള്ള ശ്രമത്തിന് മൂന്ന് മാസം വരെ ജയില്‍ശിക്ഷ നല്‍കാവുന്നതാണ്.

കേന്ദ്രമന്ത്രി അമിത് ഷായുടെ നിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ 63 പരാതികളില്‍ ഒരു നടപടിയും എടുത്തിട്ടില്ലെന്ന് ആരോപിച്ചിരുന്നു.

 

 

  comment

  LATEST NEWS


  നെല്‍ക്കര്‍ഷകരെ വഞ്ചിച്ച് സര്‍ക്കാര്‍; താങ്ങുവില വര്‍ധിപ്പിച്ചത് നടപ്പാക്കിയില്ല; നെല്ലിന്റെ സംഭരണവില വിതരണവും വൈകുന്നു


  'ശ്വാസംമുട്ടി' കാസര്‍കോട്; തുടര്‍ച്ചയായി രണ്ടാം ദിവസവും ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം


  തിക്രി കൂട്ടമാനഭംഗക്കേസ്: ഇടനിലക്കാരുടെ നേതാവ് യോഗേന്ദ്ര യാദവിനെ പൊലീസ് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തു, പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു


  മാടമ്പ്, എന്റെ ഗുരുനാഥന്‍; ചലച്ചിത്ര സംവിധായകന്‍ ജയരാജ്


  മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്ക്


  വഞ്ചനകള്‍ മൂടിവച്ച് സിപിഎമ്മിന്റെ വാഴ്ത്തലുകള്‍


  സിവില്‍ സപ്ലൈസിന്റെ അനാസ്ഥ; കൊവിഡ് കാലത്ത് പാവങ്ങള്‍ക്കായി കേന്ദ്രം നല്‍കിയ 596.7 ടണ്‍ കടല പഴകി നശിച്ചു


  പാലസ്തീന്‍ 'തീവ്രവാദി' ആക്രമണത്തില്‍ മരിച്ച സൗമ്യയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഉമ്മന്‍ ചാണ്ടി; പോസ്റ്റ് പിന്‍വലിക്കാതിരിക്കട്ടെയെന്ന് സോഷ്യല്‍ മീഡിയ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.