×
login
ഇറ്റാലിയന്‍ ഓപ്പണ്‍‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം ഉയര്‍ത്തി എലീന റൈബാകിന; പുരുഷ സിംഗിള്‍സ് ഫൈനല്‍ ഇന്ന്

കിരീടം സ്വന്തമാക്കി.

റോം: ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം കസാക്കിസ്ഥാന്റെ എലീന റൈബാകിനയ്ക്ക്. യുക്രൈന്റെ അന്‍ഹെലിന കലിനീനയെ 6-4, 1-0 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ്  കിരീടം നേട്ടം. റൈബാകിനയുടെ ഈ വര്‍ഷത്തെ രണ്ടാമത്തെ കിരീടമാണിത്.

മഴ കഴിഞ്ഞ് 65 മിനിറ്റിനുശേഷം 30-ാം സീഡ് കലിനീനയ്ക്ക് കളി തുടരാന്‍ കഴിയാതെ വന്നപ്പോള്‍ 7-ാം സീഡ് റൈബാകിന കിരീടം സ്വന്തമാക്കി. ഇടത് തുടയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് കലിനീന ഫൈനലില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു.


ഇന്ന് പുരുഷ സിംഗിള്‍സ് ഫൈനല്‍ ഇന്ത്യന്‍ സമയം രാത്രി 7.30ന്  നടക്കും.ഡെന്‍മാര്‍ക്ക് താരം ഹോള്‍ഗര്‍ റൂണും റഷ്യയുടെ ഡാനില്‍ മെദ്വദേവും തമ്മിലാണ് മത്സരം.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.