×
login
കശ്മീരില്‍ മൂന്ന് ഭീകരരെ വധിച്ച് സുരക്ഷാ സേനാ; വധിക്കപ്പെവരില്‍ ടിആര്‍എഫ് കമാന്‍ഡര്‍ ആയ മെഹ്‌റാന്‍ ഷല്ലയും

ഭീകരര്‍ സഞ്ചരിച്ച കാര്‍ സുരക്ഷാസേന തടയുകയായിരുന്നു. തുടര്‍ ഇവര്‍ വെടിയുതിര്‍ക്കുകയും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ മറയാക്കി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു.

ശ്രീനഗര്‍: കശ്മീരിലെ രാംബാഗില്‍ ഭീകര സംഘടന ദ് റസിസ്റ്റന്റ് ഫ്രണ്ടിന്റെ കമാന്‍ഡര്‍ ഉള്‍പ്പെടെ മൂന്നുപേരെ വധിച്ച് സുരക്ഷാ സേനാ. കഴിഞ്ഞ ദിവസങ്ങളിലായി അധ്യാപകര്‍ ഉള്‍പ്പെടെ സാധാരണ പൗരന്മാരെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയ കമാന്‍ഡര്‍ ആയ മെഹ്‌റാന്‍ ഷല്ല, മന്‍സൂര്‍ അഹമ്മദ് മിര്‍, അരാഫത്ത് ഷെയ്ഖ് എന്നീ ഭീകരരെയാണ് വധിച്ചത്. ലഷ്‌കറെ തയിബയുടെ ഉപസംഘടനായാണ് ടിആര്‍എഫ് എന്നറിയപ്പെടുന്ന ദ് റസിസ്റ്റന്റ് ഫ്രണ്ട്.

ഭീകരര്‍ സഞ്ചരിച്ച കാര്‍ സുരക്ഷാസേന തടയുകയായിരുന്നു. തുടര്‍ ഇവര്‍ വെടിയുതിര്‍ക്കുകയും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ മറയാക്കി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന ഓപ്പറേഷനിലാണ് ഇവരെ കൊലപ്പെടുത്തിയത്.

കശ്മീരിന്റെ സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ഭീകര്‍ക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ശ്രീനഗര്‍ സന്ദര്‍ശിച്ചപ്പോള്‍ വ്യക്തമാക്കിയിരുന്നു. കശ്മീര്‍ താഴ്വരയിലെ സാധാരണക്കാര്‍ക്കു നേരെ വര്‍ധിച്ചു വരുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ചെറുക്കാന്‍ നടപടികള്‍ കൈക്കൊള്ളുമെന്നും അദേഹം ഉറപ്പുനല്‍കിയിരുന്നു.

 

  comment

  LATEST NEWS


  'എല്ലാ ഇസങ്ങള്‍ക്കും അപ്പുറമാണ് ഹ്യൂമനിസം'; സ്വതന്ത്രചിന്തകരുടെ സംഗമത്തിന് ഒരുങ്ങി കൊച്ചി; 'ഐസ്സന്‍ഷ്യ21' ഡിസംബര്‍ 11ന് ടൗണ്‍ഹാളില്‍


  ചൈനയ്ക്ക് വഴങ്ങി ടിം കുക്ക്; രഹസ്യമായി ഒപ്പിട്ടത് 275 ബില്ല്യന്‍ ഡോളറിന്റെ കരാര്‍; ഉദ്യോഗസ്ഥരെ സ്വാധീനിക്കാനുള്ള ശ്രമം പാളിയെന്ന് ആരോപണം


  'നരകത്തില്‍ പ്രവേശിക്കും മുമ്പ് ജീവനോടെ എരിഞ്ഞെന്ന്' ബിപിന്‍ റാവത്തിന്‍റെ മരണത്തില്‍ ആഹ്ലാദ ട്വീറ്റ്; ആഘോഷിച്ച 21കാരന്‍ ജവാദ് ഖാന്‍ അറസ്റ്റില്‍


  ഇന്ന് 4169 പേര്‍ക്ക് കൊറോണ; ആകെ മരണം 42,239 ആയി; 3912 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4357 പേര്‍ക്ക് രോഗമുക്തി


  പുതു ചരിത്രത്തിനൊരുങ്ങി ഭാരതം; 'ഗഗന്‍യാന്‍' 2023 ല്‍ വിക്ഷേപിക്കും; ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തിന് തയ്യാറെടുത്ത് ശാസ്ത്രജ്ഞര്‍


  വിവാദങ്ങളുമായി ആഷസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്; 14 നോബോള്‍ എറിഞ്ഞ് സ്റ്റോക്‌സ്; അമ്പയര്‍ വിളിച്ചത് രണ്ടെണ്ണം മാത്രം; വിമര്‍ശനവുമായി ഓസീസ് ആരാധകര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.