login
ഇഎസ്ഐ കവറേജ് ആനുകൂല്യം നഗരസഭ സ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാര്‍ക്കും

മുനിസിപ്പല്‍ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കാഷ്വല്‍, കരാര്‍ തൊഴിലാളികള്‍ക്ക് ഇഎസ്‌ഐ നിയമപ്രകാരം ലഭ്യമായ ,അസുഖ ആനുകൂല്യങ്ങള്‍, പ്രസവാനുകൂല്യങ്ങള്‍, ആശ്രിതരുടെ ആനുകൂല്യം, ശവസംസ്‌കാര ചെലവുകള്‍ തുടങ്ങിയ മുഴുവന്‍ ആനുകൂല്യങ്ങളും ലഭ്യമാകുന്നതാണു്.

.ന്യൂദല്‍ഹി: രാജ്യത്തെ മുനിസിപ്പല്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാ കാഷ്വല്‍, കരാര്‍ തൊഴിലാളികള്‍ക്കും എംപ്ലോയിസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് ആക്ട് 1948 (ഇഎസ്‌ഐ ആക്ട്) പ്രകാരം ആനുകൂല്യം  നല്‍കാനുള്ള തീരുമാനം കേന്ദ്ര  തൊഴില്‍ സഹമന്ത്രി  സന്തോഷ് കുമാര്‍ ഗാഗ്വാര്‍ പ്രഖ്യാപിച്ചു.  ഇത് നടപ്പാക്കുന്നതിന് വേണ്ട വിജ്ഞാപനം ഇറക്കാന്‍    തങ്ങളുടെ അധികാരപരിധിയില്‍ ഉള്‍പ്പെട്ട സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും  ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കാന്‍  അതാത്  ഇ എസ ഐ കള്‍ക്ക്  നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായി  അദ്ദഹം പറഞ്ഞു. 

കേന്ദ്രസര്‍ക്കാറിന്റെ  1948 ലെ ഇഎസ്‌ഐ ആക്ട് പ്രകാരമുള്ള സേവനങ്ങള്‍   ഇതിനകം നടപ്പാക്കിയ പ്രദേശങ്ങള്‍ക്കുള്ളിലെ കാഷ്വല്‍, കരാര്‍ ജീവനക്കാര്‍ / ഏജന്‍സികള്‍ / സ്ഥാപനങ്ങള്‍ എന്നിവയിലേക്ക് കൂടി  കവറേജ് വ്യാപിപ്പിക്കും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിവിധ നഗരസഭാ സ്ഥാപനങ്ങളില്‍ താല്‍ക്കാലിക  , കരാര്‍  വ്യവസ്ഥയില്‍ ധാരാളംതൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. 

എന്നാല്‍ , മുനിസിപ്പല്‍ കോര്‍പ്പറേഷനുകളുടെയോ  മുനിസിപ്പല്‍ കൗണ്‍സിലുകളിലെയോ  സ്ഥിരം ജീവനക്കാരല്ലാത്തതിനാല്‍, ഈ തൊഴിലാളികള്‍ സാമൂഹ്യ സുരക്ഷാ വലയില്‍ നിന്ന് പുറത്താവുകയും അത്  അവരുടെ ജീവിതത്തെ ദുര്‍ബലപ്പെടുത്തുകയും ചെയുന്നു.  ഈ പ്രശ്നം പരിഹരിക്കുന്നതിനാണ് ഈ സുപ്രധാന തീരുമാനം എടുത്തിട്ടുള്ളത് എന്ന് അദ്ദഹം പറഞ്ഞു.

ഇ എസ് ഐ കവറേജിനായി വിജ്ഞാപനം ഇറങ്ങി കഴിഞ്ഞാല്‍  , മുനിസിപ്പല്‍ സ്ഥാപനങ്ങളില്‍  പ്രവര്‍ത്തിക്കുന്ന കാഷ്വല്‍, കരാര്‍ തൊഴിലാളികള്‍ക്ക് ഇഎസ്‌ഐ നിയമപ്രകാരം ലഭ്യമായ ,അസുഖ ആനുകൂല്യങ്ങള്‍, പ്രസവാനുകൂല്യങ്ങള്‍, ആശ്രിതരുടെ ആനുകൂല്യം, ശവസംസ്‌കാര ചെലവുകള്‍ തുടങ്ങിയ മുഴുവന്‍ ആനുകൂല്യങ്ങളും  ലഭ്യമാകുന്നതാണു്. കൂടാതെ, ഈ തൊഴിലാളികള്‍ക്ക് ഇ.എസ്.ഐ സൗകര്യങ്ങളിലൂടെയുള്ള  മെഡിക്കല്‍ സേവനങ്ങള്‍ക്കും   അര്‍ഹത ലഭിക്കുന്നതാണ്

 

  comment
  • Tags:

  LATEST NEWS


  മമതാ ബാനര്‍ജിക്ക് തിരിച്ചടി; തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷനോട് നിര്‍ദേശിക്കുന്ന ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി


  രാമനാട്ടുകര അപകടത്തില്‍ ദുരൂഹതയേറുന്നു; മരിച്ചവര്‍ എസ്ഡിപിഐക്കാര്‍; ക്രിമിനല്‍ പശ്ചാത്തലം;ലക്ഷ്യം സ്വര്‍ണക്കടത്തെന്ന് സൂചന;അന്വേഷണം ചരല്‍ ഫൈസലിലേക്ക്


  യോഗയെ ആത്മീയതയുമായോ മതവുമായോ ബന്ധപ്പെടുത്തി കാണേണ്ട; ആരോഗ്യ പരിപാലന രീതിയായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


  കൊല്ലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍; സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് ബന്ധുക്കള്‍; പോലീസില്‍ പരാതി


  രോഗാണുവിനെ ശ്വസിക്കേണ്ടിവരുന്ന ഈ ദശാസന്ധിയേയും നാം മറികടക്കും; ലോക യോഗാ ദിനത്തില്‍ സ്വയം പ്രകാശിക്കാം, മറ്റുള്ളവര്‍ക്ക് പ്രകാശമാകാമെന്നും മോഹന്‍ലാല്‍


  മലപ്പുറത്ത് വൃദ്ധയെ തലയ്‌ക്കടിച്ച്‌ കൊ​ന്ന അയല്‍വാസി പിടിയില്‍; കൊലപാതകം മോഷണശ്രമത്തിനിടെ


  സായികുമാറിനെ ദുബായില്‍ നിന്ന് എത്തിക്കാന്‍ ദാവൂദ് ഇബ്രാഹിമിന്റെ ആളുകളുടെ സഹായം തേടിയെന്ന് സംവിധായകന്‍ സിദ്ദിഖ്; അന്വേഷണം വേണമെന്ന് സന്ദീപ് വാര്യര്‍


  കുടിയേറ്റ വിഷയം- കമല ഹാരിസിനെ ചുമതലയില്‍ നിന്നും ഒഴിവാക്കണമെന്ന്; ബൈഡന് കത്തയച്ച് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.