×
login
ആര്യഭടനും അരിസ്റ്റോട്ടിലും പോലും രാഹുല്‍ ഗാന്ധിയുടെ അറിവിന് മുന്നില്‍ തലകുനിക്കും; പരിഹാസിച്ച് കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ധന്‍

കോവിഷീല്‍ഡ് വാക്‌സിന്‍റെ രണ്ട് ഡോസുകള്‍ക്കിടയിലുള്ള സമയം ദീര്‍ഘിപ്പിച്ചതിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍. രാഹുലി അറിവിന് മുന്‍പില്‍ ആര്യഭടനും അരിസ്റ്റോട്ടിലും വരെ തലകുനിക്കുമെന്ന് ഹര്‍ഷ് വര്‍ധന്‍ പരിഹസിച്ചു.

ന്യൂദല്‍ഹി: കോവിഷീല്‍ഡ് വാക്‌സിന്‍റെ രണ്ട് ഡോസുകള്‍ക്കിടയിലുള്ള സമയം ദീര്‍ഘിപ്പിച്ചതിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍. രാഹുലി അറിവിന് മുന്‍പില്‍ ആര്യഭടനും അരിസ്റ്റോട്ടിലും വരെ തലകുനിക്കുമെന്ന് ഹര്‍ഷ് വര്‍ധന്‍ പരിഹസിച്ചു.

വാക്‌സിനേഷന്‍ കാര്യത്തില്‍ ഇനിയും ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള കോണ്‍ഗ്രസിന്‍റെ അജണ്ട വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു. കോവിഷീല്‍ഡിന്‍റെ രണ്ട് വാക്‌സിനുകള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിച്ച തീരുമാനം സുതാര്യവും ശാസ്ത്രീയവുമാണെന്നും മന്ത്രി പറഞ്ഞു. നേരത്തെ ആറാഴ്ച മുതല്‍ എട്ടാഴ്ച വരെയായിരുന്ന ഇടവേള ഇപ്പോള്‍ 12 മുതല്‍ 16 വരെയാക്കി വര്‍ധിപ്പിച്ചതിനെതിരെ പലരും ആശങ്ക പ്രകടിപ്പിച്ച പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ വിശദീകരണം. ഇതിന്‍റെ ചുവടുപിടിച്ച് രാഹുല്‍ ഗാന്ധിയും കേന്ദ്ര തീരുമാനത്തെ വിമര്‍ശിച്ചിരുന്നു.

ജനങ്ങള്‍ക്ക് കോവിഷീല്‍ഡിന്‍റെ രണ്ട് ഡോസുകള്‍ നല്‍കുന്നതിനിടയിലുള്ള സമയം ദീര്‍ഘിപ്പിച്ചത് ശാസ്ത്രീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എടുത്തത്. ഡേറ്റ വിശകലനം ചെയ്യുന്നതില്‍ ഇന്ത്യയ്ക്ക് സുശക്തമായ സംവിധാനം ഉണ്ട്. ഇതുപോലെ ഒരു വിഷയം രാഷ്ട്രീയവല്‍ക്കരിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.

 

  comment

  LATEST NEWS


  വാക്ക് തര്‍ക്കത്തിന് പിന്നാലെ മുന്‍ എസ്എഫ്‌ഐ നേതാക്കളും ഡിവൈഎഫ്‌ഐയും തമ്മില്‍ സംഘര്‍ഷം: ആറ് പേര്‍ക്ക് പരിക്കേറ്റ് ആശുപത്രിയില്‍


  മാനസയുമായി ഒന്നിച്ചുള്ള ചിത്രം പുറത്തുവിട്ട് രാഖില്‍ ബ്ലാക്ക് മെയിലിന് ശ്രമിച്ചെന്ന് സംശയം; ഫോട്ടോ പോസ്റ്റ് ചെയ്തത് കൊച്ചി ഹോട്ടലിന്റെ റിവ്യൂ പേജില്‍


  തമിഴ്‌നാട്ടിലെ കുറുവാ സംഘം കേരളത്തില്‍; ജനങ്ങള്‍ പാലിക്കണം, അസ്വാഭാവികമായി അപരിചിതരെ കണ്ടാല്‍ വിവരം നല്‍കണമെന്ന് പോലീസ്‌


  പഞ്ചരത്നങ്ങളുടെ വീട്ടിലേക്ക് പുതിയ അതിഥി; മുത്തശ്ശിയായതിന്റെ നിർവൃതിയിൽ രമാദേവി, അടുത്ത അതിഥി കൂടി ഉടനെത്തുമെന്ന് കുടുംബം


  പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒരുകാരണവശാലും നീട്ടില്ലെന്ന് മുഖ്യമന്ത്രി;മുടി മുറിച്ച് പ്രതിഷേധിച്ച് വനിത ഉദ്യോഗാര്‍ത്ഥികള്‍;വീണ്ടും സമരകാലം


  ഈശോ, കേശു ഈ വീടിന്റെ നാഥന്‍ പേരുകള്‍ മാറ്റില്ല; നോറ്റ് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ഒഴിവാക്കും; വിവാദങ്ങളില്‍ മറുപടിയുമായി നാദിര്‍ഷാ


  75 പേരടങ്ങുന്ന കുറുവാസംഘം കേരളത്തിലേക്ക് കടന്നു; അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ്, പകല്‍ സമയത്ത് ആക്രിസാധനങ്ങൾ ശേഖരിക്കാൻ എത്തുന്നവരെ സൂക്ഷിക്കുക


  അഴീക്കോട് നിന്നാല്‍ തോല്‍ക്കുമെന്നും നേരത്തെ അറിയിച്ചിരുന്നു, എന്നിട്ടും മത്സരിക്കാന്‍ ആവശ്യപ്പെട്ടു; ലീഗ് നേതൃത്വത്തിനെതിരെ കെ.എം. ഷാജി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.