×
login
ഉത്തരാഖണ്ഡില്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കിഷോര്‍ ഉപാധ്യായ്‍ ബിജെപിയില്‍ ചേര്‍ന്നു; തെഹ് രിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകും

നിയമസഭാ തെരഞ്ഞെടുപ്പ് നേരിടുന്ന ഉത്തരാഖണ്ഡില്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനായ കിഷോര്‍ ഉപാധ്യായ് ബിജെപിയില്‍ ചേര്‍ന്നു. കഴിഞ്ഞ ദിവസം കിഷോര്‍ ഉപാധ്യായയെ ആറ് വര്‍ഷത്തേക്ക് കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയിരുന്നു.

ഡെറാഡൂണ്‍: നിയമസഭാ തെരഞ്ഞെടുപ്പ് നേരിടുന്ന ഉത്തരാഖണ്ഡില്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനായ കിഷോര്‍ ഉപാധ്യായ് ബിജെപിയില്‍ ചേര്‍ന്നു. കഴിഞ്ഞ ദിവസം കിഷോര്‍ ഉപാധ്യായയെ ആറ് വര്‍ഷത്തേക്ക് കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയിരുന്നു.

'ബിജെപി ഉത്തരാഖണ്ഡില്‍ ഇക്കുറി സര്‍ക്കാര്‍ രൂപികരിക്കും. കേന്ദ്രത്തിലും ബിജെപി തന്നെ വീണ്ടും അധികാരത്തില്‍ വരും. ബിജെപിയുമായി സഹകരിക്കുന്നതില്‍ സന്തോഷിക്കുന്നു,'- ബിജെപിയില്‍ ചേര്‍ന്ന ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കിഷോര്‍ ഉപാധ്യായ് പറഞ്ഞു. ഇദ്ദേഹം തെഹ് രി നിയമസഭാ മണ്ഡലത്തില്‍ നിന്നും സ്ഥാനാര്‍ത്ഥിയാകും.


2002ല്‍ തെഹ് രിയില്‍ നിന്നും വിജയിച്ച കിഷോര്‍ ഉപാധ്യായ് എന്‍ഡി തിവാരി നയിച്ച കോണ്‍ഗ്രസ് മന്ത്രിസഭയില്‍ 2004 വരെ വ്യവസായവികസന മന്ത്രിയായിരുന്നു. 2007ലും തെഹ് രിയില്‍ നിന്നും വിജയിച്ചെങ്കിലും 2012ല്‍ തെഹ് രിയില്‍ നിന്നും 2017ല്‍ സഹസ്പൂരില്‍ നിന്നും തോറ്റു. 2014 മുതല്‍ 2017 വരെ ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു. 'തെഹ് രിയില്‍ മത്സരിക്കാന്‍ അനുവദിച്ചതില്‍ ബിജെപിയോട് നന്ദിയുണ്ട്. തെഹ് രിയില്‍ ഒരുപാട് വര്‍ഷം ഉണ്ടായിരുന്നു. ഇപ്പോള്‍ വീണ്ടും അതേ അങ്കത്തിന് ചേരുകയാണ്. '- അദ്ദേഹം പറഞ്ഞു.

ഫിബ്രവരി 14നാണ് ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ്.

    comment

    LATEST NEWS


    ഇന്ധനവില നികുതിയിലെ കുറവ് സ്വാഭാവിക കുറവല്ല; കേന്ദ്ര സര്‍ക്കാര്‍ കുറയ്ക്കുമ്പോള്‍ സംസ്ഥാനം കുറയ്‌ക്കേണ്ടതില്ലെന്ന് കെ.എന്‍. ബാലഗോപാല്‍


    നന്നാക്കണമെങ്കില്‍ 45 ലക്ഷം ചെലവാകും; ഹൈക്കോടതി നിര്‍ദ്ദേശത്തിന് പിന്നാലെ ഉപയോഗിക്കാനാവാത്ത ജന്റം ബസുകള്‍ ആക്രി വിലയ്ക്ക് വില്‍ക്കുന്നു


    പാര്‍ട്ടി ഫണ്ട് നല്‍കിയില്ല; തിരുവല്ലയില്‍ സിപിഐ ബ്രാഞ്ച് സെക്രട്ടറി ഹോട്ടല്‍ അടിച്ചു തകര്‍ത്തു, പരാതി നല്‍കിയത് ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചു


    'ഇവിടെ പേടിയാകുന്നു, പറ്റില്ലച്ഛാ...നിര്‍ത്തിയിട്ട് പോയാല്‍ എന്നെ ഇനി കാണില്ല'; ഭര്‍ത്താവ് കിരണിനെതിരെ വിസ്മയയുടെ ശബ്ദ സന്ദേശം പുറത്ത്


    ജവഹര്‍ പുരസ്‌കാരം ജന്മഭൂമി' ലേഖകന്‍ ശിവാകൈലാസിന്


    കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന് പറയാനാകില്ല; ചില മതങ്ങളില്‍പെട്ടവര്‍ നിര്‍ബന്ധിച്ച് ആളുകളെ മതപരിവര്‍ത്തനം നടത്തുന്നുണ്ടെന്ന് തുഷാര്‍ വെള്ളാപ്പള്ളി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.