×
login
നുപുര്‍ ശര്‍മയ്‌ക്കെതിരായ സുപ്രീംകോടതിയുടെ പ്രതികരണം 'ലക്ഷ്മണ രേഖ' കടന്നു; പരാമര്‍ശത്തിനെതിരെ ചീഫ് ജസ്റ്റിസിന് തുറന്ന കത്തുമായി റിട്ട. ജഡ്ജിമാര്‍

രാജ്യത്ത് ഇതിനെ ചൊല്ലി നടന്ന ഉദയ്പൂര്‍ സംഭവം അടക്കം എല്ലാത്തിനും ഉത്തരവാദി നൂപുര്‍ ശര്‍മാണെന്നായിരുന്നു ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമര്‍ശം.

ന്യൂദല്‍ഹി: മുഹമ്മദ് നബിയെക്കുറിച്ച് പരാമര്‍ശം നടത്തിയ നൂപുര്‍ ശര്‍മ്മയ്‌ക്കെതിരെ സുപ്രീംകോടതി നടത്തിയ അഭിപ്രായപ്രകടനത്തെ വിമര്‍ശിച്ച് തുറന്ന കത്ത്. 15 ജഡ്ജിമാരും 77 ഉദ്യോഗസ്ഥരും 25 മുന്‍ സായുധ സേന ഉദ്യോഗസ്ഥരും അടങ്ങുന്ന 117 പേരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്. ചീഫ് ജസ്റ്റിസ് എന്‍വി രമണയ്ക്കാണ് കത്ത് അയച്ചിരിക്കുന്നത്.  

സുപ്രീംകോടതിയുടെ പരാമര്‍ശം ലക്ഷ്മണ രേഖ കടന്നുള്ളതാണ് എന്ന് കത്തില്‍ പറയുന്നു. നിര്‍ഭാഗ്യകരവും അഭൂതപൂര്‍വവുമായ അഭിപ്രായങ്ങളാണ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ ബി പര്‍ദിവാല എന്നിവരില്‍ നിന്ന് ഉണ്ടായത്. ഹര്‍ജിയില്‍ ഉന്നയിക്കപ്പെട്ട വിഷയവുമായി നിയമപരമായി യാതൊരു ബന്ധവുമില്ലാത്ത നിരീക്ഷണങ്ങളാണ് കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്നും കത്തില്‍ പറയുന്നു.


രാജ്യത്ത് ഇതിനെ ചൊല്ലി നടന്ന ഉദയ്പൂര്‍ സംഭവം അടക്കം എല്ലാത്തിനും ഉത്തരവാദി നൂപുര്‍ ശര്‍മാണെന്നായിരുന്നു ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമര്‍ശം. അവര്‍ രാജ്യത്തോട് മാപ്പ് പറയണമെന്നും അദേഹം ആവശ്യപ്പെട്ടു.  തനിക്കെതിരെയുള്ള എല്ലാ എഫ്‌ഐആറുകളും ദല്‍ഹിയിലേക്ക് മാറ്റണമെന്ന നൂപുര്‍ ശര്‍മയുടെ ഹര്‍ജി പരിഗണിക്കവെയായിരുന്നു പ്രതികരണം.

 

  comment

  LATEST NEWS


  1947ല്‍ വാങ്ങി; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് 75 വര്‍ഷം പഴക്കമുള്ള പത്രം സംരക്ഷിച്ച് ഡോ. എച്ച്.വി.ഹന്ദേ; അഭിനന്ദിച്ച് പ്രധാനമന്ത്രി ( വീഡിയോ)


  സിപിഎം സൈബര്‍ കടന്നലുകളുടെ 'കുഴി' ആക്രമണം ഏശിയില്ല; 'ന്നാ താന്‍ കേസ് കൊട്' ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റ്; കുഞ്ചാക്കോ ബോബന്‍ വാരിയത് കോടികള്‍


  സ്പോര്‍ട്സ് താരങ്ങള്‍ക്ക് മോദി പ്രധാനമന്ത്രിയല്ല, അരികെയുള്ള സുഹൃത്ത്; മോദിയെ ഗംച ഷാള്‍ പുതപ്പിച്ച് ഹിമദാസ്; ബോക്സിങ് ഗ്ലൗസ് നല്‍കി നിഖാത് സറീന്‍


  ഷാജഹാന്‍ കൊലക്കേസ്: 'എല്ലാ കൊലയും ബിജെപിയുടെ തലയില്‍ വയ്ക്കണ്ട'; സിപിഎം പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് കെ. സുധാകരന്‍


  ധര്‍മവ്യാകരണത്തിനൊരു ജീവിതഭാഷ്യം


  ബഹിരാകാശ നിലയത്തില്‍ നിന്നും സ്വാതന്ത്ര്യദിന ആശംസകളുമായി ഇന്ത്യന്‍- അമേരിക്കന്‍ വംശജന്‍; ദേശീയപതാകയുടെ ചിത്രം പങ്കുവെച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.