×
login
കശ്മീരില്‍ രണ്ട് ലക്ഷം പേര്‍ക്ക് അനധികൃത തോക്ക്‍ ലൈസന്‍സ് ‍നല്‍കി: ജമ്മു‍വില്‍ 22 ഇടങ്ങളില്‍ സിബിഐ റെയ്ഡ്

അനധികൃതമായി രണ്ട് ലക്ഷം പേര്‍ക്ക് തോക്ക് ലൈസന്‍സ് നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് . 22 ഇടങ്ങളില്‍ സിബി ഐ റെയ്ഡ് നടത്തി. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ അടക്കം വിവിധ ഉദ്യോഗസ്ഥരുടെ വീടുകളിലായിരുന്നു സിബിഐ റെയ്ഡ്.

ശ്രീനഗര്‍: അനധികൃതമായി രണ്ട് ലക്ഷം പേര്‍ക്ക് തോക്ക് ലൈസന്‍സ് നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് . 22 ഇടങ്ങളില്‍ സിബി ഐ റെയ്ഡ് നടത്തി. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ അടക്കം വിവിധ ഉദ്യോഗസ്ഥരുടെ വീടുകളിലായിരുന്നു സിബിഐ റെയ്ഡ്.  

കശ്മീരില്‍ 12 ഇടത്തും ജമ്മുവില്‍ 10 ഇടത്തുമായിരുന്നു റെയ്ഡ്. 2018ല്‍ സിബിഐയ്ക്ക് നല്‍കിയ കേസിലാണ് ഇപ്പോള്‍ റെയ്ഡ് നടന്നതെന്ന് ജമ്മു കശ്മീര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ഷാഹിദ് ഇഖ്ബാല്‍ ചൗധരിയുടെ വീട്ടിലും സിബി ഐ റെയ്ഡ് നടന്നു. ആദ്യം രാജസ്ഥാനിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡിനായിരുന്നു അന്വേഷണച്ചുമതല. എന്നാല്‍ അനധികൃതമായി തോക്ക് ലൈസന്‍സ് അന്യസംസ്ഥാനങ്ങളിലുള്ളവര്‍ക്ക് കൂടി നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ് സിബി ഐയ്ക്ക് കൈമാറിയത്. ട്രൈബല്‍ അഫയേഴ്‌സ് സെക്രട്ടറിയുടെ മിഷന്‍ യൂത്ത് സിഇഒ കൂടിയായ ചൗധരിയുടെ വീട്ടിലും റെയ്ഡ് നടത്തി. ഇദ്ദേഹം കത്വ, ഉധംപൂര്‍ ജില്ലകളില്‍ ഡെപ്യൂട്ടി കമ്മീഷണറായി സേവനമനുഷ്ഠിക്കുന്ന സമയത്താണ് ആയിരക്കണക്കിന് ആളുകള്‍ക്ക് കള്ളപ്പേരില്‍ തോക്ക് ലൈസന്‍സിന് അനുമതി നല്‍കിയതെന്നാണ് കണ്ടെത്തല്‍. മറ്റ് സംസ്ഥാനങ്ങളിലുള്ളവര്‍ക്കും തോക്ക് ലൈസന്‍സ് നല്‍കിയിട്ടുണ്ട്.

എട്ടു ഡപ്യൂട്ടി കമ്മീഷണര്‍മാരാണ് പ്രതിസ്ഥാനത്ത് വന്നിരിക്കുന്നത്. 2012ല്‍ ആണ് അനധികൃത ലൈസന്‍സുകള്‍ നല്‍കിയിരിക്കുന്നത്. രണ്ട് ലക്ഷത്തോളം അനധികൃത തോക്ക് ലൈസന്‍സ് നല്‍കിയിട്ടുണ്ടെന്നാണ് ആരോപണം. ഈ ആരോപണവുമായി ബന്ധപ്പെട്ട് ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജീവ് രഞ്ജന്‍ ഉള്‍പ്പെടെ രണ്ട് പേരെ കഴിഞ്ഞ ദിവസം സിബി ഐ അറസ്റ്റ് ചെയ്തിരുന്നു. രഞ്ജന്റെ സഹോദരനെ ഭീകരവിരുദ്ധ സംഘടന അറസ്റ്റ് ചെയ്തതോടെയാണ് കൂടുതല്‍ തെളിവുകള്‍ സിബി ഐക്ക് ലഭിച്ചത്. ഇയാള്‍ തോക്ക് വ്യാപാരികളുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

  comment

  LATEST NEWS


  ഇറ്റലിയിലെ പരിപാടിയില്‍ നിന്നും മമതയെ വിലക്കി വിദേശകാര്യമന്ത്രാലയം; ഇന്ത്യയിലെ മുഖ്യമന്ത്രിയ്ക്ക് ചേര്‍ന്നതല്ല പരിപാടിയെന്ന് വിശദീകരണം


  പാര്‍ട്ടിയുടെ തൊഴിലാളി ഗുണ്ടകളെ തള്ളി മുഖ്യമന്ത്രി; നോക്കുകൂലി അനുവദിക്കില്ല; നടന്നത് സാമൂഹിക വിരുദ്ധ നീക്കം; ശക്തമായ നടപടിയെന്ന് പിണറായി


  ശിവഗംഗയില്‍ ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരം പങ്കെടുത്ത കോണ്‍ഗ്രസ് യോഗത്തില്‍ കൂട്ടത്തല്ല്


  ആദ്യം സംരക്ഷിക്കാന്‍ നോക്കി; മാധ്യമങ്ങളില്‍ സ്ഥിതി വഷളായപ്പോള്‍ വ്യവസായിയെ ഭീഷണിപ്പെടുത്തിയ സിപിഎം നേതാവിന് സസ്‌പെന്‍ഷന്‍


  ബാറുകളില്‍ ഇരുന്ന് കുടിക്കാം; സര്‍ട്ടിഫിക്കറ്റില്ലാതെ പുറത്തിറങ്ങാം; ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളും നീന്തല്‍ കുളങ്ങളും തുറക്കാം; കേരളം തുറക്കുന്നു


  അഫ്ഗാന്‍ ഭീകരരുടെ മണ്ണാക്കി മാറ്റാനാവില്ല; സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കണം; ഭീകരവാദം തടയുന്നതില്‍ യുഎന്നിന് വീഴ്ച പറ്റി; ആഞ്ഞടിച്ച് മോദി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.