×
login
കര്‍ഷകര്‍ റിപ്പബ്ലിക് ദിനാഘോഷം നശിപ്പിക്കില്ലെന്ന് രാജ്‌നാഥ് സിംഗ്

കര്‍ഷകര്‍ ഒരിക്കലും റിപ്പബ്ലിക് ദിനാഘോഷം നശിപ്പിക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. റിപ്പബ്ലിക് ആഘോഷനാളില്‍ കര്‍ഷകര്‍ സംഘടിപ്പിക്കാനിടയുള്ള ട്രാക്ടര്‍ റാലിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രാജ്‌നാഥ് സിംഗ്.

ന്യൂദല്‍ഹി: കര്‍ഷകര്‍ ഒരിക്കലും റിപ്പബ്ലിക് ദിനാഘോഷം നശിപ്പിക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. റിപ്പബ്ലിക് ആഘോഷനാളില്‍ കര്‍ഷകര്‍ സംഘടിപ്പിക്കാനിടയുള്ള ട്രാക്ടര്‍ റാലിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രാജ്‌നാഥ് സിംഗ്.

'കര്‍ഷകര്‍ അവരുടെ പ്രശ്‌നത്തിന് ഒരു പരിഹാരം കണ്ടെത്തും. നമ്മുടെ കര്‍ഷകര്‍ക്ക് ഒരു ക്രിയാത്മകസമീപനമുണ്ട്,' രാജ്‌നാഥ് സിംഗ് പ്രതകരിച്ചു. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷം ലളിതമായിരിക്കുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.


റിപ്പബ്ലിക് ദിന പരേഡിന് ഒരു ദിവസം മുന്‍പേ ദില്ലി അതിര്‍ത്തിയില്‍ കൂട്ടംകൂട്ടമായി എത്താന്‍ അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് ഏകോപനസമിതി കര്‍ഷകരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. തിരക്കിട്ടാണ് മൂന്ന് കാര്‍ഷികബില്ലുകള്‍ നടപ്പാക്കിയതെന്ന വിമര്‍ശനത്തിന് 'ഇത് കഴിഞ്ഞ 15-16 വര്‍ഷമായുള്ള പ്രശ്‌നമാണെന്നും അത് എന്നെങ്കിലും ഒരുനാള്‍ പരിഹരിക്കേണ്ടതുണ്ടെന്നും' ആയിരുന്നു മന്ത്രിയുടെ മറുപടി.

'ഈ മൂന്ന് ബില്ലുകളും കര്‍ഷകരുടെ നന്മയ്ക്ക് വേണ്ടിയാണ്. ഒരു കര്‍ഷകനെന്ന നിലയില്‍ എനിക്ക് തോന്നുന്നത് ഈ നിയമങ്ങള്‍ കര്‍ഷകര്‍ക്ക് നേട്ടമുണ്ടാക്കുമെന്നാണ്. ഇനി പ്രശ്‌നമുണ്ടെങ്കില്‍ ബില്ലിലെ ഏത് ഭാഗമാണെന്ന് പറഞ്ഞാല്‍ അത് നോക്കാം,' അദ്ദേഹം പറഞ്ഞു.

  comment

  LATEST NEWS


  വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി മരിച്ചതില്‍ അധികൃതര്‍ക്ക് വീഴ്ച; അവയവം കാത്തിരിക്കുന്നവരുടെ പട്ടിക പുതുക്കിയതിലും പിഴവുണ്ട്


  കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വീട് കയറി ആക്രമിച്ചു; സിപിഎം പഞ്ചായത്തംഗം ഉൾപ്പടെ ആറ് പേർ അറസ്റ്റിൽ


  സ്‌റ്റേഷനില്‍ ജോലിക്കെത്തിയ എസ്‌ഐ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചു


  പീഡന കേസുകളില്‍ അതിജീവിതയുടെ വിസ്താരം ഒരു സിറ്റിങ്ങില്‍ തന്നെ പൂര്‍ത്തിയാക്കണം; അഭിഭാഷകര്‍ മാന്യതയോടെ കൂടി വിസ്തരിക്കണം


  നിര്‍ബന്ധിച്ച് മകളെ മദ്യം കുടിപ്പിച്ചു; പിതാവ് അറസ്റ്റില്‍, ബോധരഹിതയായ12കാരിയെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


  ആണവ കേന്ദ്രങ്ങളിലെ സിഗ്നലഗുകള്‍ ചോര്‍ത്തുമെന്ന് സംശയം; ചെനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്തേയ്ക്ക് എത്തുന്നതില്‍ അനുമതി നിഷേധിച്ച് ഇന്ത്യ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.