×
login
'370 തിരിച്ച് പിടിക്കും'; വീട്ടുതടങ്കലില്‍ നിന്ന് ഇറങ്ങിയവര്‍ വിഘടനവാദത്തിന് തുടക്കമിട്ടു; പോരടിച്ചിരുന്ന ഇസ്ലാമിസ്റ്റുകള്‍ സഖ്യം പ്രഖ്യാപിച്ചു

2019 ആഗസ്റ്റ് അഞ്ചിന് മുമ്പുള്ള സ്ഥിതിയിലേക്ക് കാശ്മീരിനെ മടക്കിക്കൊണ്ടുവരുന്നതിനായാണ് പുതിയ സഖ്യപ്രഖ്യാപനമെന്ന് ഉമര്‍ അബ്ദുല്ല മാധ്യമങ്ങളോട് പറഞ്ഞു. ആര്‍ട്ടിക്കള്‍ 370 പ്രകാരം ജമ്മുകശ്മീരിന് നല്‍കിയ പ്രത്യേക അധികാരങ്ങള്‍ തിരിച്ച് പിടിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഫാറൂഖ് അബ്ദുല്ല പറഞ്ഞു.

കശ്മീര്‍: വീട്ടുതടങ്കലില്‍ നിന്ന് ഇറങ്ങിയ ഉടനെ വിഘടനവാദത്തിന് തുടക്കംകുറിച്ച് ഇസ്ലാമിസ്റ്റുകള്‍. ജമ്മു കാശ്മീരിന് പ്രത്യേക അവകാശം അനുവദിച്ച് നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കാന്‍ പുതിയ രാഷ്ട്രീയ സഖ്യം പ്രഖ്യാപിച്ചു.  

പരസ്പരം പോരടിച്ചിരുന്ന ഉമര്‍ അബ്ദുല്ലയുടെ നാഷണല്‍ കോണ്‍ഫറന്‍സും മെഹബൂബ മുഫ്തി നേതൃത്വം നല്‍കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയും തമ്മിലാണ് സഖ്യം പ്രഖ്യാപിച്ചിരിക്കുന്നത്. പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്‍ എന്നാണ് പുതിയ സഖ്യത്തിന്റെ പേര്. ഉമര്‍ അബ്ദുല്ലയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് സഖ്യം രൂപികരിച്ചിരിക്കുന്നത്.  

2019 ആഗസ്റ്റ് അഞ്ചിന് മുമ്പുള്ള സ്ഥിതിയിലേക്ക് കാശ്മീരിനെ മടക്കിക്കൊണ്ടുവരുന്നതിനായാണ് പുതിയ സഖ്യപ്രഖ്യാപനമെന്ന് ഉമര്‍ അബ്ദുല്ല മാധ്യമങ്ങളോട് പറഞ്ഞു. ആര്‍ട്ടിക്കള്‍ 370 പ്രകാരം ജമ്മുകശ്മീരിന് നല്‍കിയ പ്രത്യേക അധികാരങ്ങള്‍ തിരിച്ച് പിടിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഫാറൂഖ് അബ്ദുല്ല പറഞ്ഞു.  

വിഘടനവാദം അവസാനിപ്പിക്കാന്‍ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ മോദി സര്‍ക്കാര്‍ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഉമര്‍ അബ്ദുല്ല, മെഹ്ബൂബ മുഫ്തി എന്നിവര്‍ അടക്കം നേതാക്കളെ വീട്ടുതടങ്കലിലാക്കിയിരുന്നു. ഉമര്‍ അബ്ദുല്ലയേയും ഫാറൂഖ് അബ്ദുള്ളയേയും നേരത്തെ തടങ്കലില്‍ നിന്ന് കേന്ദ്രം മോചിപ്പിച്ചിരുന്നു. തുടര്‍ന്ന്  ഒരു വര്‍ഷത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് മെഹബൂബ മുഫ്തി മോചിതയാക്കിയത്. ഇതോടെയാണ് മൂവരും ചേര്‍ന്ന് ഭാരതത്തിനെതിരെ യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുന്നത്.  

  comment

  LATEST NEWS


  സിനിമാ ചിത്രീകരണത്തിനിടെ നായകന്റെ വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു, സംവിധായകന്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍


  മുല്ലപ്പെരിയാര്‍ നില്‍ക്കുന്നത് ഭൂകമ്പസാധ്യതാ പ്രദേശത്ത്; 35 ലക്ഷത്തോളം ജനങ്ങള്‍ക്ക് ഭീഷണി; യുഎന്‍ റിപ്പോര്‍ട്ട് വീണ്ടും സുപ്രീം കോടതയില്‍


  ജമ്മു കശ്മീരില്‍ പിടിയിലായ ഭീകരനുമായി ഒളിത്താവളങ്ങള്‍ കണ്ടെത്തുന്നതിനിടെ വെടിവെപ്പ്; രണ്ട് പോലീസുകാര്‍ക്കും ഒരു സൈനികനും പരിക്കേറ്റു


  മെഡിക്കല്‍ വിദ്യാഭ്യാസത്തില്‍ സമഗ്ര നിക്ഷേപം: മോദി ഭരണത്തില്‍ 157 പുതിയ മെഡിക്കല്‍ കോളേജുകള്‍; നിക്ഷേപിച്ചത് 17,691.08 കോടി


  വീല്‍ ഹോ വീഡറിന് ഡിസൈന്‍ പേറ്റന്റ്


  നൂറ് കോടി വാക്‌സിനേഷന്‍ ഇച്ഛാശക്തിയുടെ തെളിവ്; യജ്ഞത്തില്‍ നമ്മള്‍ ജയിക്കുമെന്ന് ഉറപ്പായിരുന്നു, ചരിത്ര നേട്ടം കടന്ന് രാജ്യം മുന്നോട്ട് കുതിക്കുകയാണ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.