×
login
സമാജ് വാദി പാര്‍ട്ടി ‍അധികാരത്തില്‍ വന്നാല്‍ യുപിയിലെ കൈരാന‍യില്‍ നിന്നും കൂട്ടപ്പലായനം ചെയ്യുമെന്ന് ഹിന്ദുക്കള്‍

വര്‍ഗ്ഗീയകലാപത്തിന് പേര് കേട്ട സ്ഥലമായ ഉത്തര്‍പ്രദേശിലെ കൈരാനയില്‍ ഹിന്ദുക്കള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ പടരുന്നു. ഇക്കുറി സമാജ് വാദി പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ കൈരാന വിടുമെന്നാണ് ഈ ഹിന്ദു കുടുംബങ്ങള്‍ പറയുന്നത്.

ലഖ്‌നോ: വര്‍ഗ്ഗീയകലാപത്തിന് പേര് കേട്ട സ്ഥലമായ ഉത്തര്‍പ്രദേശിലെ കൈരാനയില്‍ ഹിന്ദുക്കള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ പടരുന്നു. ഇക്കുറി സമാജ് വാദി പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ കൈരാന വിടുമെന്നാണ് ഈ ഹിന്ദു കുടുംബങ്ങള്‍ പറയുന്നത്.

പണ്ട് നടന്ന വര്‍ഗ്ഗീയ കലാപത്തില്‍ കൈരാന വിട്ടോടിപ്പോയ ഹിന്ദുകുടുംബങ്ങള്‍ യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തില്‍ ബിജെപി അധികാരത്തിലെത്തിയതോടെയാണ് മടങ്ങി വന്നത്. 'ഇനി സമാജ് വാദി പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ഓടിപ്പോകും. കാരണം മറ്റൊരു സര്‍ക്കാരിനെയും വിശ്വാസമില്ല,'- വരുണ്‍ സിംഗാള്‍ പറഞ്ഞു. ഇയാളുടെ സഹോദരന്‍ പരസ്യമായി മുഹമ്മദ് ഫുക്രാന്‍റെ വെടിയുണ്ടയേറ്റ് കൊല്ലപ്പെട്ടതാണ്.

കൈരാനയിലെക്ക് മടങ്ങിവന്ന ഹിന്ദുകുടുംബങ്ങളുടെയിടയില്‍ അസ്വാരസ്യം പടരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. 2014-16 കാലഘട്ടങ്ങളില്‍ സമാജ് വാദി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന വര്‍ഗ്ഗീയകലാപത്തില്‍ കൈരാനയില്‍ നിന്നും കൂട്ടപ്പലായനം ചെയ്തവരാണിവര്‍. 2017ല്‍ യോഗി ആദിത്യനാഥ് അധികാരത്തിലെത്തും വരെ പിടിച്ചുപറി, കൊലപാതകം തുടങ്ങി ഒട്ടേറെ അനീതികള്‍ക്ക് ഹിന്ദുക്കള്‍ പാത്രമായിരുന്നു.


'ആ നാളുകളിലെ അന്തരീക്ഷ വളരെ സമ്മര്‍ദ്ദം നിറഞ്ഞതായിരുന്നു. വ്യാപാരികള്‍ ആരും സുരക്ഷിതരായിരുന്നില്ല. കടകള്‍ വൈകുന്നേരം ആറ് മണിയോടെ അടച്ചിരുന്നു,'- വരുണ്‍ സിംഘാള്‍ പറയുന്നു. ബിജെപി സര്‍ക്കാര്‍ 2017ല്‍ അധികാരത്തില്‍ വരുന്നതിന് മുന്‍പ് ഉത്തര്‍പ്രദേശിലെ സാഹചര്യം വളരെ അപകടകരമായ നിലയിലായിരുന്നുവെന്ന് സാജന്‍ കുമാര്‍ പറയുന്നു.

വീണ്ടും ഗുണ്ടാസംഘങ്ങള്‍ ഭരിയ്ക്കുന്ന ഉത്തര്‍പ്രദേശ് ആരും ആഗ്രഹിക്കുന്നില്ല. 2017ന് മുന്‍പ് കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, പിടിച്ചുപറി എന്നിവ ഏത് നിമിഷവും നടക്കുമെന്ന സ്ഥിതിയായിരുന്നു. ഇതിനെതിരെ ശബ്ദുമുയര്‍ത്തിയ ഒട്ടേറെ ഹിന്ദുക്കള്‍ കൊലചെയ്യപ്പെട്ടു.

യോഗി ആദിത്യനാഥ് അധികാരത്തില്‍ എത്തിയതോടെയാണ് ഹിന്ദുക്കളുടെ സുരക്ഷിതത്വം ഉറപ്പിക്കപ്പെട്ടത്, വ്യാപാരിയായ വിജയ് മിത്തല്‍ പറയുന്നു. ഹിന്ദു വ്യാപാരികളുടെ സുരക്ഷിതത്വത്തിനായി കൈരാനയിലെ ചൗക്ക് ബസാറില്‍ യുപി പൊലീസിന്റെ ഒരു പ്രാദേശിക സായുധ സംഘത്തെ (പിഎസി) യോഗി നിയോഗിച്ചിരുന്നു. കൈരാനയിലെ ഹിന്ദുക്കളുടെ കൂട്ടപ്പലായനത്തിന് കാരണക്കാരനായ സമാജ് വാദി പാര്‍ട്ടിയുടെ നാഹിദ് ഹസ്സനെ ജനവരി 15ന് ഗ്യാംങ്‌സ്റ്റേഴ്‌സ് നിയമപ്രകാരം അറസ്റ്റ് ചെയ്തിരുന്നു. നാഹിദ് ഹസ്സന്‍റെ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ ഇദ്ദേഹത്തിന്‍റെ സഹോദരി ഇഖ്‌റ ഹസന്‍ വലിയ പ്രചാരണം നടത്തിയിരുന്നു. ഇതിന്‍റെ ഭാഗമായി ഇപ്പോള്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് കൈരാനയില്‍ മത്സരിക്കാനുള്ള ടിക്കറ്റ് നാഹിദ് ഹസ്സന് നല്‍കിയിരിക്കുകയാണ്. നഹിദ് ഹസനും അദ്ദേഹത്തിന്‍റെ അമ്മ തബസും ഹസ്സനും രണ്ട് ഡസനോളം ലോംങ് പെന്‍ഡിങ്ങ് കേസുകള്‍ ഉണ്ട്.

ഉത്തര്‍പ്രദേശിലെ കൈരാനയില്‍ മുസ്ലിങ്ങള്‍ കുറവായിരുന്നുവെന്നും പിന്നീട് മതപരിവര്‍ത്തനത്തിന് വിധേയരായി ധാരാളം ഹിന്ദുക്കള്‍ മുസ്ലിങ്ങളായി മാറിയെന്നും ബിജെപി സ്ഥാനാര്‍ത്ഥിയായ മൃഗാംഗ സിങ്ങ് പറയുന്നു.

  comment

  LATEST NEWS


  ജനക്ഷേമം ഉറപ്പാക്കാന്‍ സത്വര നടപടി


  ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും വിശേഷിപ്പിച്ച രാഹുലിന് അംബേദ്കറുടെ പ്രസംഗത്തിലൂടെ കേന്ദ്രമന്ത്രിയുടെ ചുട്ട മറുപടി


  കഥ പറച്ചിലിന്റെ നാടായ ഇന്ത്യ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി: കാനില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളുമായി സംവദിച്ച് കേന്ദ്രമന്ത്രി മുരുകന്‍


  ക്വാഡ് യോഗത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി ജപ്പാനില്‍; 40 മണിക്കൂറിനുളളില്‍ പങ്കെടുക്കുന്നത് 23 പരിപാടികളില്‍


  കര്‍ണാടകത്തില്‍ കരാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം; സംസ്ഥാനത്ത് സുപ്രധാന നീക്കവുമായി ബിജെപി സര്‍ക്കാര്‍


  നൂറിന്റെ നിറവില്‍ ഹരിവരാസനം; അന്താരാഷ്ട്ര തലത്തില്‍ ഒരു വര്‍ഷത്തെ ശതാബ്ദി ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ ശബരിമല അയ്യപ്പസേവാ സമാജം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.