പാര്‍ട്ടിയുടെ പരാജയത്തിന് കാരണം ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടെതാണെന്ന് ശിബിരം കണ്ടെത്തിയതാണ് പ്രധാനം. ജനങ്ങളുമായുള്ള ബന്ധം തിരിച്ചുപിടിക്കാന്‍ നേതാക്കള്‍ ജനങ്ങളിലേക്ക് ഇറങ്ങണമെന്നും കോണ്‍ഗ്രസിന്റെ ആഹ്വാനം. അധികാരം നഷ്ടപ്പെട്ട് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ തിരിച്ചറിവ്. ജി23 വിമത നേതാക്കളും പാര്‍ട്ടി വിട്ടവരും പലതവണ ചൂണ്ടിക്കാട്ടിയ കാരണങ്ങളാണ് ചിന്തന്‍ ശിബിരത്തിന്റെ കണ്ടെത്തലായി ഇന്നലെ പ്രഖ്യാപിച്ചത്.
ന്യൂദല്‍ഹി: മൂന്നു ദിവസത്തെ ചിന്തന്‍ ശിബിരത്തിനൊടുവില്‍ അടുത്ത അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി വേണോ പ്രിയങ്കാ വാദ്ര വേണോ എന്നതില്‍ സമവായമായില്ല. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ പ്രിയങ്കയ്ക്ക് കൂടുതല്‍ ഉത്തരവാദിത്വം നല്‍കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടപ്പോള്‍ രാഹുല്‍ തന്നെ അധ്യക്ഷനാവണമെന്ന് വലിയൊരു വിഭാഗം നേതാക്കള്‍ നിര്‍ദേശിച്ചു. ഇതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്താതെ മറ്റു വിഷയങ്ങളിലെ പ്രഖ്യാപനങ്ങളിലേക്ക് കോണ്‍ഗ്രസ് കടന്നു.
പാര്‍ട്ടിയുടെ പരാജയത്തിന് കാരണം ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടെതാണെന്ന് ശിബിരം കണ്ടെത്തിയതാണ് പ്രധാനം. ജനങ്ങളുമായുള്ള ബന്ധം തിരിച്ചുപിടിക്കാന്‍ നേതാക്കള്‍ ജനങ്ങളിലേക്ക് ഇറങ്ങണമെന്നും കോണ്‍ഗ്രസിന്റെ ആഹ്വാനം. അധികാരം നഷ്ടപ്പെട്ട് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ തിരിച്ചറിവ്. ജി23 വിമത നേതാക്കളും പാര്‍ട്ടി വിട്ടവരും പലതവണ ചൂണ്ടിക്കാട്ടിയ കാരണങ്ങളാണ് ചിന്തന്‍ ശിബിരത്തിന്റെ കണ്ടെത്തലായി ഇന്നലെ പ്രഖ്യാപിച്ചത്.
ജനപിന്തുണ തിരിച്ചുപിടിക്കാനായി കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ യാത്ര നടത്തും. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് കന്യാകുമാരിയില്‍ നിന്ന് ഭാരതയാത്ര ആരംഭിക്കുമെന്ന് സമാപന യോഗത്തെ അഭിസംബോധന ചെയ്ത കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അറിയിച്ചു. പൊതു രാഷ്ട്രീയവിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സിഡബ്ല്യുസി അംഗങ്ങള്‍ക്കിടയില്‍ നിന്ന് ഒരു ഉപദേശകസമിതി രൂപീകരിക്കുമെന്നും സോണിയ പറഞ്ഞു. ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്ന കാര്യം ഉള്‍ക്കൊള്ളണമെന്നായിരുന്നു രാഹുല്‍ നേതാക്കളോട് ആവശ്യപ്പെട്ടത്. ജനവിശ്വാസം തിരിച്ചുപിടിക്കാന്‍ കുറുക്കുവഴികളില്ല, അതിന് വിയര്‍പ്പൊഴുക്കണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ബാലറ്റ്പേപ്പര്‍ തിരികെ കൊണ്ടുവരാന്‍ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാനും ചിന്തന്‍ ശിബിരം തീരുമാനിച്ചു. ഇതിനായി കമല്‍നാഥിന്റെ നേതൃത്വത്തില്‍ പ്രത്യേക സമിതി വരും. ഒരു കുടുംബത്തില്‍ നിന്ന് ഒരാള്‍ മാത്രം മത്സരിക്കുക എന്ന നിര്‍ദേശത്തിനും അംഗീകാരം നല്കി. അതേസമയം, അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനപരിചയം ഉണ്ടെങ്കില്‍ കുടുംബത്തിലെ ഒരാള്‍ക്കു കൂടി മത്സരിക്കാം.
പ്രിയങ്ക വാദ്ര 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സഹായിക്കുന്ന തരത്തിലേക്ക് തീരുമാനം മാറ്റുകയായിരുന്നു. പുതിയ അധ്യക്ഷന്‍ ആരായിരിക്കണമെന്ന കാര്യത്തില്‍ രാഹുലിന്റെയും പ്രിയങ്കയുടെയും പേരുകള്‍ മാറി മാറി ഉയര്‍ന്നുകേട്ടെങ്കിലും രാഹുലിന്റെ പേരിന് തന്നെയാണ് മുന്‍ഗണന. ഫലത്തില്‍ നെഹ്റു കുടുംബത്തിന്റെ പിടിയില്‍ നിന്ന് പാര്‍ട്ടിയുടെ മോചനം ഇനിയും അകലെയെന്ന് ഉറപ്പിച്ചാണ് ഉദയ്പൂരിലെ ത്രിദിന ശിബിരം സമാപിച്ചത്.
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
സിന്‍ഹയെക്കാളും മികച്ച സ്ഥാനാര്‍ത്ഥി മുര്‍മു; പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; സ്വന്തം നേതാവിനെ തള്ളി മലക്കം മറിഞ്ഞ് മമത; പ്രതിപക്ഷത്തിന് ഞെട്ടല്‍
പ്രതിരോധരംഗത്ത് സുപ്രധാന ചുവടുവയ്പ്; ആളില്ലാ വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം
അമിത് ഷാ എത്തിയ ദിവസം സ്വാമിയുടെ കാര്‍ കത്തിച്ചു; രാഹുല്‍ ഗാന്ധി വന്ന ദിവസം എകെജി സെന്ററില്‍ ബോംബേറും
മലേഷ്യ ഓപ്പണ്‍; സിന്ധു, പ്രണോയ് പുറത്ത്
102ല്‍ മിന്നി ഋഷഭ്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പന്തിന് തകര്‍പ്പന്‍ സെഞ്ച്വറി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു
അഗ്നിപഥ് പദ്ധതിയെ ചോദ്യം ചെയ്ത് പ്രിയങ്ക ഗാന്ധി ; സൈനിക ശക്തിയെ ബിജെപിയുടെ പരീക്ഷണശാലയാക്കുകയാണെന്ന് പ്രിയങ്കഗാന്ധി
വിദ്യാര്‍ത്ഥികളെ ഹിജാബ് ധരിക്കാന്‍ അനുവദിക്കില്ല; മതേതര പ്രതിച്ഛായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിവാര്യം; ഹൈക്കോടതിയെ അറിയിച്ച് കര്‍ണാടക സര്‍ക്കാര്‍
'അഗ്നിവീറുകളെ റിക്രൂട്ട് ചെയ്യും': സൈന്യ പരിശീലനം ലഭിച്ചവരെ തൊഴില്‍ യോഗ്യരാക്കും; പരിശീലനം കിട്ടിയ യുവാകള്‍ക്ക് ജോലി വാഗ്ദാനവുമായി ആനന്ദ് മഹീന്ദ്ര