രാജീവ് ഗാന്ധി വധക്കേസില്‍ പ്രതിയായ എ.ജി. പേരറിവാളനെ 31 വര്‍ഷത്തെ തടവിന് ശേഷം മോചിപ്പിക്കാന്‍ ബുധനാഴ്ച സുപ്രീംകോടതി ഉത്തരവിട്ടു. ഉത്തരവിനെ തുടര്‍ന്ന് ബുധനാഴ്ച തന്നെ അദ്ദേഹം ജയില്‍മോചിതനായി. ഇതോടെ പേരറിവാളന്റെ മോചനത്തിന് അമ്മ അര്‍പുതാംബാള്‍ നടത്തിയ 32 വര്‍ഷത്തെ നിയമപോരാട്ടത്തിന് വിജയമായി. ജയില്‍ മോചിതനായെത്തിയ മകന് അമ്മ മധുരം നല്കി. അമ്മയ്ക്ക് മകനും.
ന്യൂദല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ പ്രതിയായ എ.ജി. പേരറിവാളനെ 31 വര്‍ഷത്തെ തടവിന് ശേഷം മോചിപ്പിക്കാന്‍ ബുധനാഴ്ച സുപ്രീംകോടതി ഉത്തരവിട്ടു. ഉത്തരവിനെ തുടര്‍ന്ന് ബുധനാഴ്ച തന്നെ അദ്ദേഹം ജയില്‍മോചിതനായി. ഇതോടെ പേരറിവാളന്റെ മോചനത്തിന് അമ്മ അര്‍പുതാംബാള്‍ നടത്തിയ 32 വര്‍ഷത്തെ നിയമപോരാട്ടത്തിന് വിജയമായി. ജയില്‍ മോചിതനായെത്തിയ മകന് അമ്മ മധുരം നല്കി. അമ്മയ്ക്ക് മകനും.
രാജീവ് ഗാന്ധിയെ വധിക്കാനുള്ള മനുഷ്യബോംബിന് പൊട്ടിത്തെറിക്കാനുള്ള ഊര്‍ജ്ജം പകരാനുള്ള 9 വാട്ട് ബാറ്ററി സംഘടപ്പിച്ച് നല്‍കിയെന്ന കുറ്റമാണ് പേരറിവാളന്റെ ജീവിതം മാറ്റിമറിച്ചത്. ശ്രീപെരുമ്പതൂരില്‍ ധനു എന്ന എല്‍ടിടിഇയുടെ മനുഷ്യൂബോംബിന് പൊട്ടിത്തെറിക്കാനുള്ള ബോംബിന് ഊര്‍ജ്ജം പകരാനുള്ള ബാറ്ററി പേരറിവാളന് നല്‍കിയെന്നതായിരുന്നു കേസ്. 1991 മെയ് 21നാണ് രാജീവ് ഗാന്ധി ചടങ്ങില്‍ പങ്കെടുക്കാന്‍ ശ്രീപെരുമ്പതൂരില്‍ എത്തിയത്. അന്ന് വധവും നടന്നു.
രാജീവ് ഗാന്ധി വധക്കേസില്‍ 1991 ജൂണ്‍ 11ന് അറസ്റ്റിലാകുമ്പോള്‍ പേരറിവാളന്റെ പ്രായം 19 വയസ്സ്. ഒന്ന് ചോദ്യം ചെയ്ത് വിടാമെന്ന് പറഞ്ഞാണ് മാതാപിതാക്കളുടെ സമ്മതത്തോടെ പേരറിവാളനെ പൊലീസ് കൊണ്ടുപോയത്. എന്നാല്‍ പിന്നീട് 59 ദിവസത്തേക്ക് വിവരമൊന്നുമുണ്ടായില്ല. അതിനിടെ പേരറിവാളന്റെ പേരില്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട കേസുകള്‍ ആരോപിക്കപ്പെട്ടിരുന്നു. ബോംബിന് വേണ്ടിയുള്ള ബാറ്ററി തന്റെ കടയില്‍ നിന്നും വാങ്ങിയത് പേരറിവാളനാണെന്ന് കടക്കാരന് പൊലീസിന് മൊഴി നല്കുന്നു. ഈ ബാറ്ററി വാങ്ങിയതിന്റെ കടലാസ് നാടകീയമായി സിബി ഐ പേരറിവാളന്റെ പോക്കറ്റില്‍ നിന്ന് കണ്ടെടുക്കുന്നു. താന്‍ തന്നെയാണ് ബാറ്ററി നല്‍കിയതെന്ന് പേരറിവാളന് തന്നെ സിബി ഐ ഉദ്യോഗസ്ഥരോട് കുറ്റസമ്മതം നടത്തുന്നു. ഇത് സിബി ഐ റെക്കോഡ് ചെയ്യുകയും ചെയ്തു. ടാഡ വകുപ്പ് പ്രകാരമായിരുന്നു അന്ന് പേരറിവാളനെതിരെ കേസെടുത്തത്. പേരറിവാളന് തടവില്‍ ഒട്ടേറെ പീഡനങ്ങള്‍ക്ക് വിധേയനായി. രാജീവ് വധത്തിലെ പ്രധാന ആസൂത്രകനായ എല്‍ടിടിഇ നേതാവ് ശിവരശന് ബാറ്ററി താന്‍ തന്നെയാണ് നല്‍കിയതെന്ന മൊഴിയും പേരറിവാളന്റെ കയ്യില്‍ നിന്നും പൊലീസ് സംഘടിപ്പിച്ചതോടെ പേരറിവാളന് തമിഴ് പുലിയായി മാറി. പേരറിവാളന് എല്‍ടിടിഇയുമായി ബന്ധമില്ലെന്ന് പേരറിവാളന്റെ അമ്മ പറയുന്നു.
പിന്നീട് തമിഴ്നാട്ടിലെ കേസന്വേഷണവുമായി ബന്ധമുള്ള സിബി ഐ ഓഫീസര്‍ വി. ത്യാഗരാജന് തന്നെയാണ് പേരറിവാളന്റെ നിഷ്കളങ്കത പുറത്തുകൊണ്ടുവന്നത്. അന്ന് 9-വാട്ട് ബാറ്ററി വാങ്ങിയത് താനാണെന്ന പേരറിവാളന്റെ മൊഴി എടുത്ത അതേ സിബി ഐ ഓഫീസറാണ് വി. ത്യാഗരാജന്. പിന്നീട് ത്യാഗരാജന് തന്നെ പേരറിവാളന്റെ നിഷ്കളങ്കത വെളിവാക്കിക്കൊണ്ട് പ്രധാന പ്രതി ശിവരശന് എല്‍ടിടിഇ നേതാവ് പൊട്ടു അമ്മന്‍ അയച്ച ശബ്ദസന്ദേശം ഇദ്ദേഹം പുറത്തുവിട്ടു. അതില്‍ താനും, ശുഭയും മനുഷ്യബോംബായ ധനുവും അല്ലാതെ മറ്റാരും ഇതേക്കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് ശിവരശന് പറയുന്നു. 1991 മെയ് 7നാണ് ഈ ശബ്ദസന്ദേശം ശിവരശന് ഈ വയര്‍ലെസ് സന്ദേശം അയച്ചത്. ഇതോടെ ശിവരശനും ധനവും ശുഭയും അല്ലാതെ നാലാമതൊരാള്‍ വധഗൂഡാലോചനയില് ഇല്ലെന്ന കാര്യം വ്യക്തമായി. ഇത് പേരറിവാളന് രക്ഷയായി. പക്ഷെ പൊലീസ് ബലമായി റെക്കോഡ് ചെയ്ത 9-വാട്ട് ബാറ്ററി നല്‍കിയത് താനാണെന്ന പേരറിവാളന്റെ കുറ്റസമ്മതമാണ് അദ്ദേഹത്തിന് ജീവപര്യന്തം നല്കാന് കാരണമായത്. ഇപ്പോള്‍ പേരറിവാളന് 51 വയസ്സായി. ഇപ്പോള്‍ തിരികെ വിടാം എന്ന് പറഞ്ഞാണ് പൊലീസ് അമ്മയുടെയും അച്ഛന്റെയും കയ്യില്‍ നിന്നും പേരറിവാളനെ കൊണ്ടുപോയത്. പിന്നീട് മകന് തീരികെ വരുന്നത് നീണ്ട 32 വര്‍ഷത്തിന് ശേഷം. പേരറിവാളന്റെ അമ്മ അര്‍പുദാംബാള്‍ ജോലാര്‍പേട്ടില്‍ ഒരു സ്കൂള്‍ ടീച്ചറാണ്. 91 ശതമാനം മാര്‍ക്കോടെ പ്ലസ് ടു പാസായിട്ടുണ്ട് പേരറിവാളന്. തമിഴ്നാട് ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ ഡിപ്ലോമയ്ക്ക് ഗോള്‍ഡ് മെഡല്‍ നേടി. ജയിലിലിരുന്ന് എംസിഎ പഠിക്കുകയായിരുന്നു. .നിഷ്കളങ്കനായതുകൊണ്ട് തന്റെ മകന് മടങ്ങിവരുമെന്ന ഒറ്റ വിശ്വാസമായിരുന്നു അമ്മ അര്‍പുതാംബാളിന്. അമ്മയുടെ ആ ഉറപ്പ് യാഥാര്‍ത്ഥ്യമായി. ജയിലിരിക്കെ പേരറിവാളന് ഒട്ടേറെപ്പേര്‍ക്ക് പ്രചോദനം നല്കി. ഉയര്‍ന്ന പൊലീസുദ്യോഗസ്ഥര്‍ക്ക് വരെ ക്ലാസെടുത്തി. ഇപ്പോോള്‍ കാഞ്ചീപുരത്ത് പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കുന്ന പേരറിവാളന് എഡ്യുക്കേഷന്‍ ട്രസ്റ്റ് നടത്തുന്ന മുന്‍ കുറ്റവാളി പൊന്നപ്പന് വെളിച്ചം കിട്ടിയത് പേരറിവാളനില്‍ നിന്നാണ്.
പേരറിവാളന്റെ ശിക്ഷ വെട്ടിച്ചുരുക്കുന്നത് സംബന്ധിച്ച തമിഴ്നാട് ഗവര്‍ണര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ രാഷ്ട്രപതിക്ക് അപേക്ഷ നല്‍കിയിരുന്നു. ഇതിന്റെ ഭരണഘടനാപരമായ സാധുത കൂടി പരിശോധിച്ച ശേഷമാണ് സുപ്രീംകോടതി തീരുമാനം എടുത്തത്. 2018ല്‍ തമിഴ്നാട് സര്‍ക്കാര്‍ ഗവര്‍ണറോട് ഭരണഘടനയിലെ 161ാം വകുപ്പ് ഉപയോഗിച്ച് പേരറിവാളനും മറ്റ് ആറ് കുറ്റവാളികള്‍ക്കും മാപ്പ് നല്‍കാനുള്ള നിര്‍ദേശം മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ തമിഴ്നാട് ഗവര്‍ണര്‍ ഈ അപേക്ഷ സ്വീകരിക്കുകയോ തള്ളുകളയോ ചെയ്യാതെ ഈ പ്രശ്നം രാഷ്ട്രപതിക്ക് വിടുകയായിരുന്നു. തന്റെ ദയാഹര്‍ജിയില്‍ വര്‍ഷങ്ങളായി തീരുമാനമുണ്ടാകാതിരുന്നതിനെ തുടര്‍ന്ന് പേരറിവാളന് തന്നെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഈ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി ബുധനാഴ്ച ജയിലില്‍ നിന്ന് സ്വതന്ത്രനാക്കിയതായി ഉത്തരവിട്ടത്.
ഭരണഘടനയിലെ 161ാം വകുപ്പ് പ്രകാരമുല്ള തമിഴ്നാട് ഗവര്‍ണറുടെ തീരുമാനം വിശദീകരണമില്ലാതെ വര്‍ഷങ്ങളോളം നീണ്ടുപോകരുതെന്നും അത് നിയമപരമായ പുനപറിശോധനയ്ക്ക് വിധേയമാക്കാവുന്നതാണെന്നും സുപ്രീംകോടതി പറഞ്ഞു. ഭരണഘടനയിലെ 142ാം വകുപ്പ് പ്രകാരം കുറ്റവാളിയെ മോചിപ്പിക്കുന്നത് ഉചിതമാണെന്നും സുപ്രീംകോടതി വിധിയില്‍ പറയുന്നു. 32 വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞതിനാല്‍ സുപ്രീംകോടതി തന്നെ മാര്‍ച്ചില്‍ പേരറിവാളന് ജാമ്യം നല്‍കിയിരുന്നു.
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
സിന്‍ഹയെക്കാളും മികച്ച സ്ഥാനാര്‍ത്ഥി മുര്‍മു; പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; സ്വന്തം നേതാവിനെ തള്ളി മലക്കം മറിഞ്ഞ് മമത; പ്രതിപക്ഷത്തിന് ഞെട്ടല്‍
പ്രതിരോധരംഗത്ത് സുപ്രധാന ചുവടുവയ്പ്; ആളില്ലാ വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം
അമിത് ഷാ എത്തിയ ദിവസം സ്വാമിയുടെ കാര്‍ കത്തിച്ചു; രാഹുല്‍ ഗാന്ധി വന്ന ദിവസം എകെജി സെന്ററില്‍ ബോംബേറും
മലേഷ്യ ഓപ്പണ്‍; സിന്ധു, പ്രണോയ് പുറത്ത്
102ല്‍ മിന്നി ഋഷഭ്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പന്തിന് തകര്‍പ്പന്‍ സെഞ്ച്വറി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു
അഗ്നിപഥ് പദ്ധതിയെ ചോദ്യം ചെയ്ത് പ്രിയങ്ക ഗാന്ധി ; സൈനിക ശക്തിയെ ബിജെപിയുടെ പരീക്ഷണശാലയാക്കുകയാണെന്ന് പ്രിയങ്കഗാന്ധി
വിദ്യാര്‍ത്ഥികളെ ഹിജാബ് ധരിക്കാന്‍ അനുവദിക്കില്ല; മതേതര പ്രതിച്ഛായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിവാര്യം; ഹൈക്കോടതിയെ അറിയിച്ച് കര്‍ണാടക സര്‍ക്കാര്‍
'അഗ്നിവീറുകളെ റിക്രൂട്ട് ചെയ്യും': സൈന്യ പരിശീലനം ലഭിച്ചവരെ തൊഴില്‍ യോഗ്യരാക്കും; പരിശീലനം കിട്ടിയ യുവാകള്‍ക്ക് ജോലി വാഗ്ദാനവുമായി ആനന്ദ് മഹീന്ദ്ര