×
login
ഇന്ത്യയിൽ പക്ഷിപ്പനി മൂലമുള്ള ആദ്യ മരണം; ഹരിയാനയില്‍ നിന്നുള്ള 11കാരൻ മരിച്ചത് ദല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെ, സമ്പര്‍ക്ക പട്ടിക തയ്യാറാക്കും

മറ്റ് വൈറസുകളെ അപേക്ഷിച്ച് ശക്തമായ വൈറസാണ് എച്ച്5എന്‍1 .ഈ വര്‍ഷമാദ്യം വിവിധ സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി വന്ന് നിരവധി പക്ഷികള്‍ ചത്തിരുന്നു എന്നാല്‍ മനുഷ്യരിലേയ്ക്ക് കാര്യമായി ബാധിക്കാത്ത എച്ച്5എന്‍8 വൈറസായിരുന്നു ഇവയില്‍ കണ്ടെത്തിയത്.

ന്യൂദൽഹി: പക്ഷിപ്പനി മൂലമുള്ള ആദ്യ മരണം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഹരിയാനയില്‍ നിന്നുള്ള 11 വയസ്സുള്ള ആണ്‍കുട്ടിയാണ് മരിച്ചത്. ദല്‍ഹി എയിംസില്‍ ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്. ലുക്കീമിയ ന്യൂമോണിയ എന്നിവയും കുട്ടിയെ ബാധിച്ചിരുന്നു. എയിംസില്‍ കുട്ടിയെ ചികിത്സിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്.  

ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. മറ്റ് വൈറസുകളെ അപേക്ഷിച്ച് ശക്തമായ വൈറസാണ് എച്ച്5എന്‍1 .ഈ വര്‍ഷമാദ്യം വിവിധ സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി വന്ന് നിരവധി പക്ഷികള്‍ ചത്തിരുന്നു എന്നാല്‍ മനുഷ്യരിലേയ്ക്ക് കാര്യമായി ബാധിക്കാത്ത എച്ച്5എന്‍8 വൈറസായിരുന്നു ഇവയില്‍ കണ്ടെത്തിയത്.  

പക്ഷിപ്പനിക്ക് കാരണമായ വൈറസുകള്‍ പക്ഷികളില്‍ ഗുരുതരമായ ശ്വാസതടസ്സമാണ് ഉണ്ടാക്കുന്നത്. എന്നാല്‍ ഇത് മനുഷ്യരിലേയ്ക്ക് പടരാനുള്ള സാധ്യത വളരെ കുറവാണ്. മരണം സംഭവിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കുന്നുണ്ട്.

 

  comment

  LATEST NEWS


  വാക്ക് തര്‍ക്കത്തിന് പിന്നാലെ മുന്‍ എസ്എഫ്‌ഐ നേതാക്കളും ഡിവൈഎഫ്‌ഐയും തമ്മില്‍ സംഘര്‍ഷം: ആറ് പേര്‍ക്ക് പരിക്കേറ്റ് ആശുപത്രിയില്‍


  മാനസയുമായി ഒന്നിച്ചുള്ള ചിത്രം പുറത്തുവിട്ട് രാഖില്‍ ബ്ലാക്ക് മെയിലിന് ശ്രമിച്ചെന്ന് സംശയം; ഫോട്ടോ പോസ്റ്റ് ചെയ്തത് കൊച്ചി ഹോട്ടലിന്റെ റിവ്യൂ പേജില്‍


  തമിഴ്‌നാട്ടിലെ കുറുവാ സംഘം കേരളത്തില്‍; ജനങ്ങള്‍ പാലിക്കണം, അസ്വാഭാവികമായി അപരിചിതരെ കണ്ടാല്‍ വിവരം നല്‍കണമെന്ന് പോലീസ്‌


  പഞ്ചരത്നങ്ങളുടെ വീട്ടിലേക്ക് പുതിയ അതിഥി; മുത്തശ്ശിയായതിന്റെ നിർവൃതിയിൽ രമാദേവി, അടുത്ത അതിഥി കൂടി ഉടനെത്തുമെന്ന് കുടുംബം


  പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒരുകാരണവശാലും നീട്ടില്ലെന്ന് മുഖ്യമന്ത്രി;മുടി മുറിച്ച് പ്രതിഷേധിച്ച് വനിത ഉദ്യോഗാര്‍ത്ഥികള്‍;വീണ്ടും സമരകാലം


  ഈശോ, കേശു ഈ വീടിന്റെ നാഥന്‍ പേരുകള്‍ മാറ്റില്ല; നോറ്റ് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ഒഴിവാക്കും; വിവാദങ്ങളില്‍ മറുപടിയുമായി നാദിര്‍ഷാ


  75 പേരടങ്ങുന്ന കുറുവാസംഘം കേരളത്തിലേക്ക് കടന്നു; അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ്, പകല്‍ സമയത്ത് ആക്രിസാധനങ്ങൾ ശേഖരിക്കാൻ എത്തുന്നവരെ സൂക്ഷിക്കുക


  അഴീക്കോട് നിന്നാല്‍ തോല്‍ക്കുമെന്നും നേരത്തെ അറിയിച്ചിരുന്നു, എന്നിട്ടും മത്സരിക്കാന്‍ ആവശ്യപ്പെട്ടു; ലീഗ് നേതൃത്വത്തിനെതിരെ കെ.എം. ഷാജി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.