×
login
ആഗോള എനര്‍ജി വമ്പനുമായി കൈകോര്‍ത്ത് റിലയന്‍സ്; ആദ്യ ജിയോ-ബിപി പെട്രോള്‍ പമ്പ് മുംബൈയില്‍; 2025ഓടെ രാജ്യത്ത് 5,500 പമ്പുകള്‍ തുറക്കാന്‍ പദ്ധതി

2019ല്‍ റിലയന്‍സിന്റെ 49 ശതമാനം ഓഹരി ഒരു ബില്യണ്‍ ഡോളറിന് ബിപി സ്വന്തമാക്കിയിരുന്നു. റിലയന്‍സിന്റെ 1400 പെട്രോള്‍ പമ്പുകളും 31 ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍ (എടിഎഫ്) സ്‌റ്റേഷനുകളും ഇതിലുള്‍പ്പെടും. റിലയന്‍സ് ബിപി മൊബിലിറ്റി ലിമിറ്റഡിന്റെ (ആര്‍ബിഎംഎല്‍) ബാക്കി 51 ശതമാനം ഓഹരി റിലയന്‍സിന്റെ കൈയ്യില്‍ തന്നെയാണ്.

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പങ്കാളിത്തത്തോടെ തങ്ങളുടെ ആദ്യത്തെ ജിയോ-ബിപി ബ്രാന്‍ഡിലുള്ള പെട്രോള്‍ പമ്പ് മുംബൈയില്‍ തുറക്കാനൊരുങ്ങുകയാണെന്ന് ഇംഗ്ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള എനര്‍ജി വമ്പനായ ബിപി.  

2019ല്‍ റിലയന്‍സിന്റെ 49 ശതമാനം ഓഹരി ഒരു ബില്യണ്‍ ഡോളറിന് ബിപി സ്വന്തമാക്കിയിരുന്നു. റിലയന്‍സിന്റെ 1400 പെട്രോള്‍ പമ്പുകളും 31 ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍ (എടിഎഫ്) സ്‌റ്റേഷനുകളും ഇതിലുള്‍പ്പെടും. റിലയന്‍സ് ബിപി മൊബിലിറ്റി ലിമിറ്റഡിന്റെ (ആര്‍ബിഎംഎല്‍) ബാക്കി 51 ശതമാനം ഓഹരി റിലയന്‍സിന്റെ കൈയ്യില്‍ തന്നെയാണ്.

റിലയന്‍സിന്റെ നിലവിലുള്ള പെട്രോള്‍ പമ്പുകള്‍ സംയുക്ത സംരംഭമായ റിലയന്‍സ് ബിപി മൊബിലിറ്റിയിലേക്ക് മാറ്റി. ഈ സംയുക്ത സംരംഭം 'ജിയോബിപി' എന്ന ബ്രാന്‍ഡിലായിരിക്കും പ്രവര്‍ത്തിക്കുക. 2025 ഓടെ പെട്രോള്‍ പമ്പുകളുടെ എണ്ണം 5,500 ആക്കാനാണ് പദ്ധതിയെന്ന് ബിപിയുടെ ചീഫ് എക്‌സിക്ക്യൂട്ടീവ് ബെര്‍ണാഡ് ലൂണി അറിയിച്ചു. അടുത്ത മാസം അദേഹം ഇന്ത്യ സന്ദര്‍ശിക്കും.

റിലയന്‍സിന്റെ സ്വന്തമായിരുന്ന 1500 ഓളം പെട്രോള്‍ പമ്പുകള്‍ ഇപ്പോള്‍ ജിയോ-ബിപി പമ്പുകളായി മാറ്റി. പൂര്‍ണ്ണമായ ജിയോ-ബിപിയുടെ ആദ്യത്തെ പെട്രോള്‍ പമ്പ് മുംബൈക്കടുത്തായിരിക്കും ആരംഭിക്കുക. വൈദ്യുത വാഹനങ്ങളുടെ ചാര്‍ജിങ് സൗകര്യങ്ങള്‍ സജ്ജീകരിക്കുമെന്നും ലൂണി പറഞ്ഞു. നിലവില്‍ ഇരുചക്ര വാഹനങ്ങള്‍ക്കും മുച്ചക്ക്ര വാഹനങ്ങള്‍ക്കും ബാറ്ററി സ്വാപ്പിങ്ങിനായി പ്രത്യേക സംയുക്ത സംരംഭം ബിപിക്കുണ്ട്.

ഗതാഗത ഇന്ധനങ്ങളുടെ വിപണന അനുമതി ഇതിനോടകം തന്നെ ആര്‍ബിഎംഎല്‍ നേടിയിട്ടുണ്ട്. രാജ്യത്തെ 78,781 പെട്രോള്‍ പമ്പുകളില്‍ ഭൂരിഭാഗവും പൊതുമേഘലയിലെ എണ്ണ കമ്പനികളുടെ ഉടമസ്ഥതയിലാണ്. ആര്‍ബിഎംഎല്ലിന് 1427 പമ്പുകളാണ് നിലവിലുള്ളത്.

    comment

    LATEST NEWS


    മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


    തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


    2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


    ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


    ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


    ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.