×
login
അഞ്ച് പദ്ധതികള്‍; ഗ്രാമീണ ഇന്ത്യ ഡിജിറ്റലാകുന്നു

2018 ഒക്ടോബറില്‍ ഡിജിറ്റല്‍ വില്ലേജ് പൈലറ്റ് പ്രോജക്ടിന് തുടക്കം കുറിച്ചു. തെരഞ്ഞെടുത്ത 700 ഗ്രാമപഞ്ചായത്തുകളില്‍ ഡിറ്റല്‍ ആരോഗ്യ സേവനങ്ങള്‍, വിദ്യാഭ്യാസ സേവനങ്ങള്‍, സാമ്പത്തിക സേവനങ്ങള്‍, നൈപുണ്യ വികസനം, ഗവണ്‍മെന്റ്, പൗര സേവനങ്ങള്‍ എന്നിവ ഇതിലൂടെ നല്കിവരുന്നു.

 

ശ്രീജിത്ത്.കെ.സി

 

പൊന്‍കുന്നം: ഗ്രാമീണ ഇന്ത്യയില്‍ ഡിജിറ്റല്‍ സാക്ഷരത കൈവരിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗതയേറി. ഇതിന്റെ ഭാഗമായുള്ള വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. ഡിജിറ്റല്‍ വില്ലേജ് പൈലറ്റ് പ്രോജക്ട്, ഭാരത് നെറ്റ്, കിസാന്‍ രഥ്, കോമണ്‍ സര്‍വ്വീസ് സെന്റര്‍, ഡിജിറ്റല്‍ ഇന്ത്യ ലാന്‍ഡ് റെക്കോര്‍ഡ്‌സ് മോഡേണൈസേഷന്‍ പ്രോഗ്രാം തുടങ്ങി വിവിധ പദ്ധതികളിലൂടെയാണ് ഗ്രാമീണ മേഖലയെ ഡിജിറ്റലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.  

 

2023 മാര്‍ച്ച് 31നകം ആറ് കോടി ഗ്രാമീണ കുടുംബങ്ങളില്‍ നിന്ന് ഒരു വീട്ടില്‍ ഒരാളെ ഡിജിറ്റല്‍ സാക്ഷരനാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം ഗ്രാമീണ ഇന്ത്യയില്‍ ഡിജിറ്റല്‍ സാക്ഷരതാ ക്യാമ്പയിന് തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായി 2022 മാര്‍ച്ച് 15 വരെ 4.81 കോടിയിലധികം ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനം നല്കി. 3.56 കോടിയിലധികം ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റ് നല്കി.

 


2018 ഒക്ടോബറില്‍ ഡിജിറ്റല്‍ വില്ലേജ് പൈലറ്റ് പ്രോജക്ടിന് തുടക്കം കുറിച്ചു. തെരഞ്ഞെടുത്ത 700 ഗ്രാമപഞ്ചായത്തുകളില്‍ ഡിറ്റല്‍ ആരോഗ്യ സേവനങ്ങള്‍, വിദ്യാഭ്യാസ സേവനങ്ങള്‍, സാമ്പത്തിക സേവനങ്ങള്‍, നൈപുണ്യ വികസനം, ഗവണ്‍മെന്റ്, പൗര സേവനങ്ങള്‍ എന്നിവ ഇതിലൂടെ നല്കിവരുന്നു. ഗ്രാമീണ ബ്രോഡ്ബാന്‍ഡ് പ്രോഗ്രാം ത്വരിതപ്പെടുത്തുന്നതിനുള്ള പദ്ധതിയാണ് ഭാരത് നെറ്റ്. 2.5 ലക്ഷം ഗ്രാമപഞ്ചായത്തുകളേയും ഗ്രാമങ്ങളെയും ഈ പദ്ധതിയിലൂടെ ബന്ധിപ്പിക്കാനാണ് ടെലികോം വകുപ്പ് പദ്ധതിയിടുന്നത്. 2022 മാര്‍ച്ച് വരെ 1,75,827 ഗ്രാമപഞ്ചായത്തുകളില്‍ ബ്രോഡ്ബാന്‍ഡ് അടിസ്ഥാന സൗകര്യങ്ങള്‍ എത്തിക്കാനായി.

 

കര്‍ഷകര്‍, കര്‍ഷക ഉല്‍പാദക സംഘടനകള്‍, വ്യാപാരികള്‍ എന്നിവര്‍ക്ക് കാര്‍ഷിക ഉല്പന്നങ്ങളുടെ ചരക്ക് നീക്കത്തിനായി വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കുന്നത് എളുപ്പമാക്കുന്നതിന് രൂപകല്‍പന ചെയ്തിരിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ്  കിസാന്‍ രഥ്. മൊബൈല്‍ ആപ്ലിക്കേഷന്റെ ആന്‍ഡ്രോയിഡ്, ഐഒഎസ് പതിപ്പുകള്‍ ഹിന്ദിയും ഇംഗ്ലീഷും ഉള്‍പ്പെടെ 10 ഭാഷകളില്‍ ലഭ്യമാണ്. ഈ മൊബൈല്‍ ആപ്ലിക്കേഷനില്‍ 5.84 ലക്ഷം കര്‍ഷകര്‍, കര്‍ഷക ഉല്പദാക സംഘടനകള്‍, വ്യാപാരികള്‍, സേവന ദാതാക്കള്‍ എന്നിവര്‍ രജിസ്റ്റര്‍ ചെയ്തു.

 

രാജ്യത്തെ 2.5 ലക്ഷം ഗ്രാമപഞ്ചായത്തുകളെ ഉള്‍ക്കൊള്ളുന്ന ഡിജിറ്റല്‍ ഇന്ത്യ പ്രോഗ്രാമിന്റെ ഭാഗമായി 2015 ആഗസ്തിലാണ് കോമണ്‍ സര്‍വ്വീസ് സെന്റര്‍ 2.0 ആരംഭിച്ചത്. ഈ കേന്ദ്രങ്ങള്‍ 400 ലധികം ഡിജിറ്റല്‍ സേവനങ്ങള്‍ നല്കുന്നു. 2021 ഡിസംബര്‍ വരെ 4.46 ലക്ഷത്തിലധം ഡിഎസ്‌സികളുണ്ട്. അതില്‍ 3.48 ലക്ഷം എണ്ണം ഗ്രാമപഞ്ചായത്ത് തലത്തിലാണ്.

 

കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് ഡിജിറ്റല്‍ ഇന്ത്യ ലാന്‍ഡ് റെക്കോര്‍ഡ്‌സ് മോഡേണൈസേഷന്‍ പ്രോഗ്രാമിന് 2016 ഏപ്രില്‍ ഒന്നിന് തുടക്കമായി. ഭൂമിയുടെ തത്സമയ വിവരങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഭൂവിഭങ്ങളുടെ ഉപയോഗം ക്രമീകരിക്കുന്നതിനും ഭൂമി തര്‍ക്കങ്ങള്‍ കുറയ്ക്കുന്നതിനും ബിനാമി ഇടപാടുകള്‍ തടയുന്നതിനും വില്പനക്കാര്‍ക്കും വാങ്ങുന്നവര്‍ക്കും പ്രയോജനം ചെയ്യുന്നതുമായ ഒരു സംയോജിത ഭൂവിവര മാനേജ്‌മെന്റ് സിസ്റ്റം സൃഷ്ടിക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം.മൊത്തം 1,62,71,251 ഭൂപടങ്ങളില്‍ 1,11,47387 ഭൂപടങ്ങള്‍ ഡിജിറ്റൈസ് ചെയ്തു. 6,11,178 ഗ്രാമങ്ങളില്‍ ഭൂമി രേഖകളുടെ കമ്പ്യൂട്ടറൈസേഷന്‍ നടപടികള്‍ പൂര്‍ത്തിയായി.

 

  comment

  LATEST NEWS


  നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു


  സിന്‍ഹയെക്കാളും മികച്ച സ്ഥാനാര്‍ത്ഥി മുര്‍മു; പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; സ്വന്തം നേതാവിനെ തള്ളി മലക്കം മറിഞ്ഞ് മമത; പ്രതിപക്ഷത്തിന് ഞെട്ടല്‍


  പ്രതിരോധരംഗത്ത് സുപ്രധാന ചുവടുവയ്പ്; ആളില്ലാ വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം


  അമിത് ഷാ എത്തിയ ദിവസം സ്വാമിയുടെ കാര്‍ കത്തിച്ചു; രാഹുല്‍ ഗാന്ധി വന്ന ദിവസം എകെജി സെന്ററില്‍ ബോംബേറും


  മലേഷ്യ ഓപ്പണ്‍; സിന്ധു, പ്രണോയ് പുറത്ത്


  102ല്‍ മിന്നി ഋഷഭ്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പന്തിന് തകര്‍പ്പന്‍ സെഞ്ച്വറി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.