ഹിജാബ് ധരിച്ച് പഠിക്കാന്‍ അനുവദിക്കണമെന്ന് വീണ്ടും ആവശ്യമുന്നയിച്ച് അഞ്ച് വിദ്യാര്‍ത്ഥിനികള്‍. ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി അതിന് അനുവദിക്കാന്‍ കഴിയില്ലെന്ന് മംഗളൂരുവിലെ കോളെജ് അധികൃതര്‍. ഇതോടെ ടിസിയ്ക്കായി അപേക്ഷ നല്‍കിയിരിക്കുകയാണ് വിദ്യാര്‍ത്ഥിനികള്‍
ബെംഗളൂരു: ഹിജാബ് ധരിച്ച് പഠിക്കാന്‍ അനുവദിക്കണമെന്ന് വീണ്ടും ആവശ്യമുന്നയിച്ച് അഞ്ച് വിദ്യാര്‍ത്ഥിനികള്‍. ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി അതിന് അനുവദിക്കാന്‍ കഴിയില്ലെന്ന് മംഗളൂരുവിലെ കോളെജ് അധികൃതര്‍. ഇതോടെ ടിസിയ്ക്കായി അപേക്ഷ നല്‍കിയിരിക്കുകയാണ് വിദ്യാര്‍ത്ഥിനികള്‍.
മംഗളൂരു ഹമ്പകട്ട യൂണിവേഴ്സിറ്റി കോളേജിലെ അഞ്ച് വിദ്യാർത്ഥിനികള്‍ ഹിജാബ് ധരിയ്ക്കണമെന്ന നിലപാട് കടുപ്പിച്ചപ്പോള്‍ കഴിഞ്ഞ അധ്യയന വര്‍ഷം കോളെജ് സമരവേദിയായി മാറിയിരുന്നു. മുസ്ലിം വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥിനികള്‍ക്ക് പിന്നില്‍ അണിനിരന്നതോടെ പൊലീസിന് ഇടപെടേണ്ടതായി വന്നു. ഒടുവില്‍ ഹൈക്കോടതിയില്‍ കേസ് വന്നതോടെയാണ് യൂണിഫോമിന് മുന്‍ഗണന നല്‍കണമെന്നും മതചിഹ്നങ്ങള്‍ ധരിയ്ക്കുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നും കോടതി വിധിച്ചത്.
വിദ്യാർത്ഥിനികൾ ടിസിയ്ക്ക് അപേക്ഷിച്ച കാര്യം പ്രിൻസിപ്പൽ അനുസൂയ റായ് സ്ഥിരീകരിച്ചു. എന്നാല്‍ ടിസിയ്ക്കുള്ള ഇവരുടെ അപേക്ഷ പൂര്‍ണ്ണമല്ലാത്തതിനാല്‍ മറ്റൊരു കത്ത് നല്കാന് പ്രിന്‍സിപ്പില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിന് ശേഷം വിദ്യാര്‍ത്ഥിനികള്‍ എത്തിയിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ഈ കത്ത് നല്കുന്ന മുറയ്ക്ക് വിദ്യാർത്ഥിനികൾക്ക് ടിസി നൽകുമെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കി.
ഹിജാബ് ധരിച്ച് പഠിക്കണമെന്ന് നിര്‍ബന്ധമുള്ള വിദ്യാര്‍ത്ഥിനികള്‍ക്ക് മറ്റ് കോളെജുകളില്‍ പ്രത്യേകം സൗകര്യമൊരുക്കുമെന്ന് മാംഗ്ലൂരു യുണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ യദപതിദായ അഭിപ്രായപ്പെട്ടിരുന്നു. ഇതിനുസരിച്ച് ഈ വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രത്യേകം സൗകര്യങ്ങള്‍ ഒരുക്കുമെന്ന് കരുതുന്നു.
ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് വാശിപിടിക്കുന്ന ഏതാനും വിദ്യാര്‍ത്ഥികള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ 44 മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ യൂണിഫോം ധരിച്ച് പഠിക്കാന്‍ വരുന്നുണ്ടെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഇപ്പോള്‍ കോളെജില്‍ ഓണ്‍ലൈന്‍ ക്ലാസ് നടക്കുകയാണ്. ഹിജാബ് ധരിക്കാൻ അനുവദിക്കാതെ ക്ലാസിലിരിക്കില്ലെന്ന തീരുമാനമെടുത്ത വിദ്യാർത്ഥിനികള്‍ക്ക് എതിരെ നേരത്തെ കോളേജ് അധികൃതർ നടപടിയെടുത്തിരുന്നു.
തമിഴ് നാടിനെ പ്രത്യേക രാജ്യമാക്കണമെന്ന് പ്രഖ്യാപിച്ച ഡിഎംകെ എംപി എ.രാജ ചെയ്തത് രാജ്യദ്രോഹക്കുറ്റമെന്ന് അണ്ണാമലൈ
വാജ്പേയി മന്ത്രി സഭയില്‍ കായിക മന്ത്രിയാകാന്‍ സുഷമ സ്വരാജ് വിളിച്ചു; ഉന്നത പദവി നല്കാന് ഉമാഭാരതിയും ക്ഷണിച്ചു
ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ് പി ടി ഉഷ : പ്രധാനമന്ത്രി നരേന്ദ്രമോദി
ചൈനയെ പ്രകോപിപ്പിച്ച് ഇന്ത്യ; ജി20 യോഗം കശ്മീരില്‍ സംഘടിപ്പിക്കുന്നതിനെ ചൈന എതിര്‍ത്തപ്പോള്‍ ലഡാക്കില്‍ കൂടി യോഗം നടത്താന്‍ തീരുമാനിച്ച് ഇന്ത്യ
പി ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; പി ടി ഉഷ ഓരോ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി
മഹുവ-മമത ബന്ധം ഉലയുന്നു;തൃണമൂലിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര: മഹുവയ്ക്കെതിരെ ബിജെപി കേസ്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു