×
login
ഉത്തരാഖണ്ഡ് ‍പ്രളയം: മരിച്ചവരുടെ എണ്ണം 47 ആയി; റോഡുകളും റെയില്‍വേ പാളങ്ങളും മേല്‍പാലവും തര്‍കന്ന് നൈനിറ്റാള്‍ ജില്ല പൂര്‍ണ്ണമായും ഒറ്റപ്പെട്ടു

ചൊവ്വാഴ്ചയുണ്ടായ മേഘവിസ്ഥോടനത്തിലും മലവെള്ള പാച്ചിലിലും വീടുകളും പാലങ്ങളും ഒലിച്ചുപോയി. റോഡുകള്‍ തകര്‍ന്നതോടെ വാഹനങ്ങള്‍ ഒറ്റപ്പെടുകയും നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയതായും റിപ്പോര്‍ട്ടുണ്ട്.

ഡെറാഡൂണ്‍ : ഉത്തരാഖണ്ഡിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 47 ആയി. മേഘ വിസ്‌ഫോടനവും അനിയന്ത്രിതമായ മഴയേയും തുടര്‍ന്ന് നൈനി നദി കരകവിഞ്ഞൊഴുകി. ഇതോടെ നൈനിറ്റാള്‍ ജില്ല പൂര്‍ണ്ണമായും ഒറ്റപ്പെട്ട സ്ഥിതിയാണ്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ വീതവും, വീട് നഷ്ടപ്പെട്ടവര്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും സംസ്ഥാന സര്‍ക്കാര്‍ അടിയന്തര സഹായം പ്രഖ്യാപിച്ചു.  

ദുരന്തമേഖലയില്‍ കേന്ദ്ര- സംസ്ഥാന സേനകളും എന്‍ഡിആര്‍എഫും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പ്രളയം മൂലം ബദരിനാഥ് ചാര്‍ധാം യാത്രയില്‍ പങ്കെടുക്കാനെത്തിയ തീര്‍ത്ഥാടകരും വിനോദ സഞ്ചാരികളും കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷപ്പെടുത്താന്‍ വ്യോമസേനയുടെ നേതൃത്വത്തില്‍ നടപടികള്‍ സ്വീകരിക്കുകയാണ്.  

ചൊവ്വാഴ്ചയുണ്ടായ മേഘവിസ്ഥോടനത്തിലും മലവെള്ള പാച്ചിലിലും വീടുകളും പാലങ്ങളും ഒലിച്ചുപോയി. റോഡുകള്‍ തകര്‍ന്നതോടെ വാഹനങ്ങള്‍ ഒറ്റപ്പെടുകയും നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയതായും റിപ്പോര്‍ട്ടുണ്ട്. ഗൗളാ നദിയുടെ ഒഴുക്ക് ശക്തമായതോടെ നൈനിറ്റാളിലേക്കുള്ള റെയില്‍ പാളങ്ങളും നദിക്കു കുറുകേ നിര്‍മിച്ചിരുന്ന പാലവും ഒലിച്ചുപോയി.  

ദേശീയ പാതയുടെ ഭാഗമായ നൈനിറ്റാള്‍-ഹല്‍ദ്വാനി, നൈനിറ്റാള്‍- കാലാധുംഗി റോഡുകള്‍ സൈന്യം അടച്ചു. തൊട്ടടുത്ത പട്ടണങ്ങളായ ഭൊവാലി, മുക്തേശ്വര്‍, രാംഗഡ് എന്നിവടങ്ങളെ നൈനിറ്റാളുമായി ബന്ധിപ്പിക്കുന്ന റോഡുകള്‍ പൂര്‍ണ്ണമായും മലവെള്ളപ്പാച്ചിലില്‍ തകര്‍ന്നു. പ്രളയത്തില്‍ കാത്ഗോദാം റെയില്‍വ്വേ സ്റ്റേഷന്‍ ഏതാണ്ട് പൂര്‍ണമായും തകര്‍ന്നു. രക്ഷയ്ക്കായി റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിയ ആയിരക്കണക്കിനാളുകള്‍ കുടുങ്ങി കിടക്കുകയാണ്. 12 തീവണ്ടി ബോഗികളിലായി യാത്രപുറപ്പെടാനാകാതെ നിരവധി പേരാണ് കുടുങ്ങിയത്.  


ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌ക്കര്‍ധാമിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ സംസാരിച്ചു. പ്രധാനമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തുകയും സംസ്ഥാനത്തിന് എല്ലാ സഹായങ്ങളും കേന്ദ്രം വാഗ്ദാനം ചെയ്തിട്ടുണ്ട്.  

 

 

 

  comment

  LATEST NEWS


  ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും വിശേഷിപ്പിച്ച രാഹുലിന് അംബേദ്കറുടെ പ്രസംഗത്തിലൂടെ കേന്ദ്രമന്ത്രിയുടെ ചുട്ട മറുപടി


  കഥ പറച്ചിലിന്റെ നാടായ ഇന്ത്യ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി: കാനില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളുമായി സംവദിച്ച് കേന്ദ്രമന്ത്രി മുരുകന്‍


  ക്വാഡ് യോഗത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി ജപ്പാനില്‍; 40 മണിക്കൂറിനുളളില്‍ പങ്കെടുക്കുന്നത് 23 പരിപാടികളില്‍


  കര്‍ണാടകത്തില്‍ കരാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം; സംസ്ഥാനത്ത് സുപ്രധാന നീക്കവുമായി ബിജെപി സര്‍ക്കാര്‍


  നൂറിന്റെ നിറവില്‍ ഹരിവരാസനം; അന്താരാഷ്ട്ര തലത്തില്‍ ഒരു വര്‍ഷത്തെ ശതാബ്ദി ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ ശബരിമല അയ്യപ്പസേവാ സമാജം


  വിശക്കും മയിലമ്മ തന്‍ പിടച്ചില്‍ കാണവേ തുടിയ്ക്കുന്നു മോദി തന്‍ ആര്‍ദ്രഹൃദയവും…

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.