×
login
ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ മാനങ്ങളുളള സമീപനം സ്വീകരിക്കണമെന്ന് മന്ത്രി ; ദുരന്തങ്ങളെ നേരിടാന്‍ ആരോഗ്യ മേഖലയെ സജ്ജമാക്കണം

ജി 20 ലഘുദുരന്തനിവാരണ കര്‍മ്മ സമിതി യോഗത്തിന്റെ രണ്ടാം പതിപ്പില്‍ പ്രതിനിധികളെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി.

മുംബയ് :  ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്കായി പണം അനുവദിക്കുമ്പോള്‍ വിവിധ  മാനങ്ങളുളള  സമീപനം സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ഭാവിയിലുണ്ടായേക്കാവുന്ന ദുരന്തങ്ങളെ നേരിടാന്‍ തക്കവണ്ണം ആരോഗ്യ മേഖലയെ സജ്ജീകരിക്കണമെന്നും അവര്‍ പറഞ്ഞു.  

ജി 20 ലഘുദുരന്തനിവാരണ കര്‍മ്മ സമിതി യോഗത്തിന്റെ രണ്ടാം പതിപ്പില്‍ പ്രതിനിധികളെ അഭിസംബോധന ചെയ്യുകയായിരുന്നു  മന്ത്രി. വിവിധ വികസന, സാമ്പത്തിക നയങ്ങള്‍ രൂപീകരിക്കുമ്പോള്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുളള ഒരുക്കവും ഉണ്ടാവണമെന്നതാണ് കോവിഡ് മഹാമാരി ഓര്‍മ്മിപ്പിക്കുന്നതെന്ന് പാര്‍വതി പ്രവീണ്‍  ചൂണ്ടിക്കാട്ടി. മികച്ച അടിസ്ഥാന സൗകര്യം ഒരുക്കേണ്ടതിന്റെ ആവശ്യകത മന്ത്രി ഉയര്‍ത്തിക്കാട്ടി.

ജി 20 അംഗരാജ്യങ്ങളില്‍ നിന്നുള്ള 120-ലധികം പ്രതിനിധികള്‍, ക്ഷണിക്കപ്പെട്ട രാജ്യങ്ങള്‍, അന്താരാഷ്ട്ര സംഘടനകള്‍, ദേശീയ ദുരന്ത നിവാരണ അതോറിറ്റി, വിദേശകാര്യ മന്ത്രാലയം എന്നിവയുള്‍പ്പെടെ പ്രധാനപ്പെട്ട ഇന്ത്യന്‍ പ്രധാന പങ്കാളികളും മുംബൈയില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.  


ബ്രിഹന്‍ മുംബയ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ  ദുരന്തനിവാരണ നടപടികള്‍ പ്രദര്‍ശിപ്പിക്കുന്ന പ്രദര്‍ശനവും ഭാരതി പ്രവീണ്‍ പവാര്‍ ഉദ്ഘാടനം ചെയ്തു

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.