×
login
കശ്മീരിലെ കിഷ്ത്വാരില്‍ ഇസ്ലാമിയ ഫരീദിയ സ്‌കൂളില്‍ നൂറു വര്‍ഷത്തിനിടെ ആദ്യമായി ദേശീയ പതാക‍ ഉയര്‍ത്തി'; മാറ്റിയത് ഇസ്ലാമിക പതാക

സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ ദേശീയ ചിഹ്നങ്ങള്‍ സ്ഥാപിക്കുകയെന്ന കേന്ദ്ര സര്‍ക്കാരിന്റെ നയത്തിന് അനുസൃതമായി ചിനാര്‍ എയര്‍ ഡിഫന്‍സ് ബ്രിഗേഡിന്റെ 130 എഡി റെജിമെന്റ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തുന്നത് ഏതാണ്ട് പൂര്‍ത്തിയാക്കി വരികയാണ്.

ശ്രീനഗര്‍:  ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ഏരിയയിലെ ഇസ്ലാമിയ ഫരീദിയ സ്‌കൂളില്‍ നൂറു വര്‍ഷത്തിനിടെ ആദ്യമായി ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തി. പതിനേഴാം നൂറ്റാണ്ടിലെ സൂഫി സന്യാസി ഹസ്രത്ത് ഷാ മുഹമ്മദ് ഫരീദ് ഉദ് ദിന്‍ ബാഗ്ദാദിയുടെ പേരിലുള്ള സ്‌കൂളില്‍ വാര്‍ഷിക ദിന ചടങ്ങിന്റെ തലേന്നാണ് സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ ഇസ്ലാമിക പതാകയ്ക്ക് പകരം ദേശീയ പതാക സ്ഥാപിച്ചക്.  

ചടങ്ങില്‍ ജമ്മു കശ്മീര്‍ വഖഫ് ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ഡോ. ദരക്ഷ ഇന്ദ്രാബി, ഡിഡിസി ചെയര്‍പേഴ്‌സണ്‍ കിഷ്ത്വര്‍ പൂജ താക്കൂര്‍, ജാമിയ മസ്ജിദ് ഇമാം കിഷ്ത്വാര്‍ ഫാറൂഖ് അഹമ്മദ് കിച്‌ലൂ, ജമാത്ത് ഇ ഇസ്‌ലാമി നേതാക്കള്‍, ഡിഡിസി അംഗങ്ങള്‍, എന്നിവര്‍ പങ്കെടുത്തു.


ഒരു ദിവസം മുമ്പ് 'ഓപ്പറേഷന്‍ സദ്ഭാവന' എന്ന പേരില്‍ ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ഇന്ത്യന്‍ സൈന്യം പതാക പോസ്റ്റ് സ്ഥാപിച്ചിരുന്നു. മധ്യ കശ്മീരിലെ ബുദ്ഗാം ജില്ലയിലെ ദൂരെയുള്ള പ്രദേശങ്ങളിലെ 10 സര്‍ക്കാര്‍ സ്‌കൂളുകളില്‍ ദേശീയ പതാക പോസ്റ്റുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന ചിനാര്‍ എയര്‍ ഡിഫന്‍സ് ബ്രിഗേഡിന്റെ സംരംഭത്തിന്റെ ഭാഗമായി ആണിത്.  

സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ ദേശീയ ചിഹ്നങ്ങള്‍ സ്ഥാപിക്കുകയെന്ന കേന്ദ്ര സര്‍ക്കാരിന്റെ നയത്തിന് അനുസൃതമായി ചിനാര്‍ എയര്‍ ഡിഫന്‍സ് ബ്രിഗേഡിന്റെ 130 എഡി റെജിമെന്റ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തുന്നത് ഏതാണ്ട് പൂര്‍ത്തിയാക്കി വരികയാണ്.

 

  comment

  LATEST NEWS


  എന്റെ പ്രസംഗം വളച്ചൊടിച്ചു; ചൂണ്ടിക്കാട്ടിയത് ഭരണകൂടം ഭരണഘടനയുടെ അന്തഃസത്തയെയും മൂല്യങ്ങളെയും തകര്‍ക്കുന്നു എന്ന്; ന്യായീകരണവുമായി സജി ചെറിയാന്‍


  റൂബിക്സ് ക്യൂബില്‍ വിസ്മയം; നേട്ടങ്ങളുടെ നിറവില്‍ അഫാന്‍കുട്ടി; ഗിന്നസ് റിക്കാര്‍ഡ് ലക്ഷ്യം


  മന്ത്രി സജി ചെറിയാന്‍ നടത്തിയത് രാജ്യദ്രോഹം; പോലീസ് സ്വമേധയാ കേസെടുത്ത് പ്രോസിക്യുട്ട് ചെയ്യണമെന്ന് കുമ്മനം രാജശേഖരന്‍


  റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ബെസ്‌ററ് ആക്ടര്‍ അവാര്‍ഡ്; പില്ലര്‍ നമ്പര്‍.581ലെ ആദി ഷാനിന്


  ആധുനികവല്‍ക്കരണ പാതയില്‍ ഹരിതകര്‍മസേന; പ്ലാസ്റ്റിക് ശേഖരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശാസ്ത്രീയമാകുന്നു


  മണിരത്‌നം മാജിക്ക്: പൊന്നിയിന്‍സെല്‍വനില്‍ 'വന്തിയ ദേവനായി' കാര്‍ത്തി; ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്ത്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.