×
login
'സുരക്ഷാ വീഴ്ച ഇല്ല'; പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററിന് നേരെ കറുത്ത ബലൂണുകള്‍ ‍പറത്തിവിട്ടത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; നാല് പേര്‍ അറസ്റ്റില്‍

. സംഭവത്തില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇനിയും ചിലര്‍ പിടിയിലാകാനുണ്ടെന്ന് ഡിഎസ്പി വിജയ്പാല്‍ പറഞ്ഞു.

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സഞ്ചരിച്ച ഹെലികോപ്റ്ററിന് നേരെ കറുത്ത ബലൂണുകള്‍ പറത്തിവിട്ട നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പ്രധാനമന്ത്രി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ ആന്ധ്രാപ്രദേശിലെ വിയജവാഡയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യുന്ന സമയത്താണ് ഇവര്‍ കറുത്ത ബലൂണുകള്‍ പറത്തിവിട്ടത്. സംഭവത്തില്‍ സുരക്ഷാ വീഴ്ച ഇല്ലെന്നും പോലീസ് പറയുന്നു.

 


വിമാനത്താവളത്തില്‍ നിന്ന് 4 കിലോമീറ്റര്‍ ദൂരത്ത് നിന്നായിരുന്നു സംഭവമെന്ന് പോലീസ് പറഞ്ഞു. പ്രധാനമന്ത്രിയുടെ വിമാനം ടേക്ക് ഓഫ് ചെയ്യുന്ന സമയത്ത് വിമാനത്താവളത്തിന് സമീപത്തായി ചില കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിച്ചിരുന്നു.പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശനത്തെ എതിര്‍ത്ത് കറുത്ത ബലൂണുകള്‍ കാണിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തീരുമാനിച്ചതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇനിയും ചിലര്‍ പിടിയിലാകാനുണ്ടെന്ന് ഡിഎസ്പി വിജയ്പാല്‍ പറഞ്ഞു.

 

ബലൂണുകള്‍ പറന്നുയരുന്നതിന്റെയും ഹെലികോപ്റ്ററിന്റടുത്തേക്ക് ബലൂണുകള്‍ നീങ്ങുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

    comment

    LATEST NEWS


    കാട്ടുകോഴിക്കെന്ത് സംക്രാന്തി? തലസ്ഥാനത്തെ രക്തസാക്ഷി മണ്ഡപത്തിൽ പതാക ഉയർത്താത്തത് അന്വേഷിക്കണമെന്ന് സന്ദീപ് വാചസ്പതി


    വിദേശയാത്രയ്‌ക്കെത്തിയ മുന്‍ ഐബി ഉദ്യോഗസ്ഥനെ വിമാനത്താവളത്തില്‍ തടഞ്ഞു; നടപടി ഐഎസ്ആര്‍ഒ ചാരക്കേസില്‍ ലുക്ക്ഔട്ട് നോട്ടീസുള്ളതിനെ തുടര്‍ന്ന്


    പാലക്കാട് ദേശീയ പതാകയോട് അനാദരവ് കാണിച്ച് സിപിഎം പ്രവര്‍ത്തകന്‍; ദേശീയ പതാക കെട്ടിയത് സിപിഎം കൊടിക്ക് താഴെ


    വ്യാപകമായി കൃഷി നശിപ്പിച്ചു: ആനപ്പേടിയില്‍ മണ്ണാര്‍ക്കാട്, കാടുകയറ്റാനുള്ള ശ്രമം വിഫലമായി, നഷ്ടപരിഹാരം ആവശ്യപ്പെട്ട് കർഷകർ


    പ്രിയ വര്‍ഗീസിന്റെ റിസര്‍ച്ച് സ്‌കോര്‍ 156 മാത്രം, രണ്ടാം സ്ഥാനക്കാരന് 651; പ്രവര്‍ത്തിപരിചയവും കുറവ്, കെ.കെ. രാഗേഷിന്റെ ഭാര്യയുടെ നിയമനം ചട്ടവിരുദ്ധം


    സ്വര്‍ണക്കടത്ത് കേസിലെ ഇഡി അന്വേഷണ ഉദ്യോഗസ്ഥന് ചെന്നൈയിലേക്ക് സ്ഥലം മാറ്റം, ചുമതലയൊഴിഞ്ഞു; പകരം ആരെന്ന് നിശ്ചയിച്ചിട്ടില്ല

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.