×
login
രാജ്യത്തിന്‍റെ പ്രതിരോധരഹസ്യങ്ങള്‍ ചോര്‍ത്തി; പാകിസ്ഥാന് രഹസ്യങ്ങള്‍ വിറ്റ നാല് പേര്‍ ഒഡിഷയില്‍ പിടിയിലായി

രാജ്യത്തിന്റെ പ്രതിരോധരഹസ്യങ്ങള്‍ പാകിസ്ഥാനിലെ ഏജന്‍റിന് ചോര്‍ത്തിക്കൊടുത്ത നാല് പേര്‍ ഒഡിഷയില്‍ പിടിയിലായി. ഒഡിഷയിലെ ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്‍റ് ഓര്‍ഗനൈസേഷനിലെ (ഡിആര്‍ഡിഒ) കരാര്‍ ജീവനക്കാരനാണ് അറസ്റ്റിലായത്.

ഭുവനേശ്വര്‍: രാജ്യത്തിന്റെ പ്രതിരോധരഹസ്യങ്ങള്‍ പാകിസ്ഥാനിലെ ഏജന്‍റിന് ചോര്‍ത്തിക്കൊടുത്ത നാല് പേര്‍ ഒഡിഷയില്‍ പിടിയിലായി. ഒഡിഷയിലെ ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്‍റ് ഓര്‍ഗനൈസേഷനിലെ (ഡിആര്‍ഡിഒ) കരാര്‍ ജീവനക്കാരനാണ് അറസ്റ്റിലായത്.

ബലൂസൂരിലെ സ്‌പെഷ്യല്‍ പൊലീസാണ് ഇവരെ പിടികൂടിയത്. ബസന്ത ബെഹ്‌റ, എസ്.കെ. ഫുസാഫിര്‍, പ്രകാശ് ബെഹ്‌റ എന്നിവരാണ് അറസ്റ്റിലായ മൂന്ന് പേര്‍. നാലാമത്തെ വ്യക്തിയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. നാല് പേരെയും ചോദ്യം ചെയ്തുവരികയാണ്.

രഹസ്യാന്വേഷണവിഭാഗം നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇവരെക്കുറിച്ച് സ്‌പെഷ്യല്‍ പൊലീസ് അന്വേഷണം തുടങ്ങിയത്. ഡിആര്‍ഡിഒയിലെ ചിലര്‍ പാകിസ്ഥാന്‍ ചാരന്മാരെന്ന് സംശയിക്കുന്ന ചിലരുമായി പ്രതിരോധരഹസ്യം കൈമാറുന്ന രീതിയില്‍ ആശയവിനിമയം നടത്തുന്നതായി വിവരം ലഭിച്ചിരുന്നു.

അനധികൃതമായി പണം സമ്പാദിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഇവരില്‍ നിന്നും ഏതാനും രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്.

  comment

  LATEST NEWS


  നാര്‍ക്കോട്ടിക് ജിഹാദ്: ബിഷപ്പ് ഒരു സമുദായത്തേയും മോശമായി പറഞ്ഞിട്ടില്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശം കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാതെ


  നാര്‍ക്കോട്ടിക് ജിഹാദ്: ബിഷപ്പ് വിവാദ പ്രസ്താവന പിന്‍വലിക്കണമെന്ന് , പാലാ ബിഷപ്പിനെ രൂക്ഷമായി എതിര്‍ത്ത് മുസ്ലിം സംഘടനകള്‍


  കോഴിക്കോട്ട് ബ്ലാക്ക് ഫംഗസ് ബാധിച്ച് മരണം, മരിച്ചത് മലപ്പുറം സ്വദേശി


  മിസൈല്‍ സാങ്കേതികവിദ്യയില്‍ ആത്മനിര്‍ഭര്‍ ഭാരതം, അത്യാധുനിക സാങ്കേതികവിദ്യ വികസിപ്പിക്കും, മിസൈല്‍ നിര്‍മാണ മേഖലയില്‍ ഇന്ത്യ ഇനി ഒറ്റയ്ക്ക് മുന്നേറും


  പെരുമുടിയൂരിന്റെ പെരുമ തകര്‍ക്കാന്‍ നീക്കം; സംസ്‌കൃതം പുറത്തേക്ക്, മലയാളം രണ്ടാം ഭാഷയാക്കാൻ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു


  ഡയറ്റില്‍ ഒഴിവ് റിപ്പോര്‍ട്ട് ചെയ്ത് ഏഴ് വര്‍ഷം കഴിഞ്ഞിട്ടും നിയമനമില്ല; പൊതു വിദ്യാഭ്യാസ വകുപ്പ് നിയമനം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും ആരോപണം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.