×
login
ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നത് മോദി സര്‍ക്കാര്‍ 2022 മാര്‍ച്ച് വരെ നീട്ടി; 80 കോടി ജനങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കും

കേരളത്തില്‍ ഈ ധാന്യങ്ങള്‍ ഉള്‍പ്പെടുത്തി കിറ്റ് നല്‍കിയ ശേഷം ക്രെഡിറ്റ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തത് വിവാദമായിരുന്നു.

ന്യൂദല്‍ഹി:  പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പിഎംജികെഎവൈ) അടുത്ത വര്‍ഷം മാര്‍ച്ച് വരെ നീട്ടി.  80  കോടി ജനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സൗജന്യ ധാന്യങ്ങള്‍ നല്‍കുന്നത് തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.  'രാജ്യത്തെ 80 കോടിയിലധികം ജനങ്ങള്‍ക്ക് സൗജന്യ ധാന്യങ്ങള്‍ നല്‍കാനാണ് ഞങ്ങള്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന നടത്തുന്നത. ഇത് ജനങ്ങള്‍ക്ക് നല്ല ആശ്വാസം നല്‍കുന്നുണ്ടെന്ന്  പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി മോദി മാധ്യമങ്ങളോട് പറഞ്ഞു. 'സ്‌കീം ഇപ്പോള്‍ 2022 മാര്‍ച്ച് വരെ നീട്ടിയിരിക്കുന്നു. ഏകദേശം 260,000 കോടി രൂപ ചെലവില്‍, 80 കോടിയിലധികം ആളുകള്‍ക്ക് അവരുടെ വീടുകളില്‍ പാചകം ചെയ്യാന്‍ ഭക്ഷണമുണ്ടെന്ന് പദ്ധതി ഉറപ്പ് നല്‍കുംയ

ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ഗുണഭോക്താക്കളായി കണ്ടെത്തിയ ഇന്ത്യയിലെ ജനസംഖ്യയുടെ മൂന്നില്‍ രണ്ട് പേര്‍ക്ക് കോവിഡ്19 ദുരിതാശ്വാസ നടപടിയായി പ്രതിമാസം സൗജന്യ ധാന്യങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള പിഎംജികെഎവൈ പദ്ധതി മാര്‍ച്ച് വരെ നീട്ടാനുള്ള നിര്‍ദ്ദേശത്തിന് നവംബര്‍ 24 ന് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. അടുത്ത നാല് മാസത്തേക്ക് പദ്ധതി നീട്ടുന്നതിനുള്ള ചെലവ് ഏകദേശം 53,000 കോടി രൂപയാണ്.  

പദ്ധതി പ്രകാരം, 793.9 ദശലക്ഷം ഗുണഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ പ്രതിമാസം 5 കിലോ ഭക്ഷ്യധാന്യം നല്‍കുന്നു. ഈ സ്വീകര്‍ത്താക്കള്‍ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം 2013ന്റെ കീഴില്‍ വരുന്നതിനാല്‍ എല്ലാ മാസവും സബ്‌സിഡിയുള്ള ധാന്യങ്ങളും ലഭിക്കും. കേരളത്തില്‍ ഈ ധാന്യങ്ങള്‍ ഉള്‍പ്പെടുത്തി കിറ്റ് നല്‍കിയ ശേഷം ക്രെഡിറ്റ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തത് വിവാദമായിരുന്നു.  


 

 

 

  comment

  LATEST NEWS


  ഒറ്റക്കളിയും തോല്‍ക്കാത്ത തൃശൂര്‍ക്കാരന്‍ നിഹാല്‍ സരിനും ചെസ് ഒളിമ്പ്യാഡില്‍ ഒരു സ്വര്‍ണ്ണം...


  ഷിന്‍ഡെ സര്‍ക്കാര്‍ ഇനി രണ്ടല്ല, 18 മന്ത്രിമാർ കൂടി എത്തി; വിമര്‍ശകരുടെ വായടഞ്ഞു;മന്ത്രിയാകാന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും


  വൈദ്യുതി ബില്‍ വിപ്ലവകരം; നിരക്ക് കുറയും; കുത്തകകളാക്കി വച്ചിരിക്കുന്ന ഇടങ്ങളിലേക്ക് കൂടുതല്‍ കമ്പനികള്‍; നിയമത്തിന്റെ പ്രത്യേകതകള്‍ അറിയാം


  'എല്ലാ സ്ഥാപനങ്ങളിലും താലൂക്ക് യൂണിയന്‍ ഓഫീസുകളിലും ദേശീയപതാക ഉയര്‍ത്തണം'; കേന്ദ്രസര്‍ക്കാരിന്റെ ആഹ്വാനം ഏറ്റെടുത്ത് എന്‍എസ്എസ്


  രണ്ട് സന്യാസിമാരെ അടിച്ചുകൊന്ന മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ വനവാസിയെ മതപരിവര്‍ത്തനത്തിന് ശ്രമിച്ച നാല് മിഷണറിമാര്‍ അറസ്റ്റില്‍


  വെങ്കലത്തിളക്കം: ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് വെങ്കലം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.