×
login
വന്‍ വികസന കുതിപ്പിന് തയാറെടുത്ത് രാമന്റെ നഗരം; യോഗിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്ന് ഫ്രാന്‍സ്; ഫ്രഞ്ച് അംബാസിഡര്‍ യുപിയില്‍

നഗര വികസനം, പ്രതിരോധ വ്യവസായം, എയ്‌റോ സ്‌പേസ് തുടങ്ങിയ രംഗങ്ങളില്‍ യുപിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ക്ക് താത്പര്യമുണ്ടെന്ന് അംബാസിഡര്‍ അറിയിച്ചു. കൂടിക്കാഴ്ചയില്‍ ഇരുവരും സംതൃപ്തി അറിയിച്ചു.

ലഖ്‌നൗ: യുപിയിലെ വികസന പദ്ധതികള്‍ക്ക് സഹായഹസ്തവുമായി  ഫ്രാന്‍സ്. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ ഫ്രഞ്ച് അംബാസിഡര്‍ ഇമ്മാനുവല്‍ ലെനെയ്ന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി. നഗര വികസനം, പ്രതിരോധ വ്യവസായം, എയ്‌റോ സ്‌പേസ് തുടങ്ങിയ രംഗങ്ങളില്‍ യുപിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ക്ക് താത്പര്യമുണ്ടെന്ന് അംബാസിഡര്‍ അറിയിച്ചു. കൂടിക്കാഴ്ചയില്‍  ഇരുവരും സംതൃപ്തി അറിയിച്ചു.

രാമക്ഷേത്രം ഉയരുന്നതിന്റെ ഭാഗമായി വിവിധ രാജ്യങ്ങള്‍ യുപിയില്‍ വികസന പദ്ധതികളുമായി എത്തിയിട്ടുണ്ട്. യുപി ഒരു വലിയ ബിസനസ് ഹബ്ബായി മാറികൊണ്ടിരിക്കുകയാണ്. അതേസമയം, രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഭക്തജന പ്രവാഹമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.    അയോധ്യയില്‍ കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ക്ക് പുറമെ 1681 കോടിരൂപയുടെ പദ്ധതികളാണ് യോഗി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബജറ്റിലും കഴിഞ്ഞ ദിവസവുമായാണ് ഈ പദ്ധതികള്‍ പ്രഖ്യാപിച്ചത്. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ തീര്‍ത്ഥാടന സര്‍ക്ക്യൂട്ടായി അയോധ്യ മാറും.


500 കോടിയുടെ നഗര വികസനപരിപാടികള്‍ നടപ്പാക്കുമെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി പുതിയ വിമാനത്താവളവും അന്താരാഷ്ട്ര നിലവാരത്തിലുള്ള റെയില്‍വേ സ്‌റ്റേഷനും അയോധ്യയില്‍ നിര്‍മിക്കും. ഇതിനൊപ്പം നഗരത്തിലൂടെ കടന്ന് പോകുന്ന ഹൈവേകളുടെ നിലവാരവും ഉയര്‍ത്തും. സമീപത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനവും സാധ്യമാകും. അയോധ്യയില്‍ നിലവില്‍ എയര്‍സ്ട്രിപ്പുണ്ട്. ഇത് വി.ഐ.പികളാണ് ഉപയോഗിക്കുന്നത്. ഈ എയര്‍ സ്ട്രിപ്പാകും വിമാനത്താവളമായി വികസിപ്പിക്കുക.

ദേശീയപാതകള്‍ വികസിപ്പിക്കുന്നതിന് 250 കോടിയും കുടിവെള്ള പദ്ധതിക്കായി 50 കോടിയും ബസ് സ്‌റ്റേഷന് ഏഴ് കോടിയും മെഡിക്കല്‍കോളജിന് 134 കോടിയും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. അയോധ്യയെ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നാലാം ബജറ്റ് അവതരിപ്പിച്ചത്. 202021 വര്‍ഷത്തെ ബജറ്റില്‍ അയോധ്യയില്‍ വിമാനത്താവളത്തിന് 500 കോടി രൂപ പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഉന്നത നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി 85 കോടി രൂപയും വകയിരുത്തി.

  comment

  LATEST NEWS


  പീഡന കേസുകളില്‍ അതിജീവിതയുടെ വിസ്താരം ഒരു സിറ്റിങ്ങില്‍ തന്നെ പൂര്‍ത്തിയാക്കണം; അഭിഭാഷകര്‍ മാന്യതയോടെ കൂടി വിസ്തരിക്കണം


  നിര്‍ബന്ധിച്ച് മകളെ മദ്യം കുടിപ്പിച്ചു; പിതാവ് അറസ്റ്റില്‍, ബോധരഹിതയായ12കാരിയെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


  ആണവ കേന്ദ്രങ്ങളിലെ സിഗ്നലഗുകള്‍ ചോര്‍ത്തുമെന്ന് സംശയം; ചെനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്തേയ്ക്ക് എത്തുന്നതില്‍ അനുമതി നിഷേധിച്ച് ഇന്ത്യ


  കരുവന്നൂര്‍ തട്ടിപ്പ്: മരിച്ചവരുടെ പേരില്‍ ബാങ്ക് അക്കൗണ്ട്; പ്രതികള്‍ ബിനാമി പേരില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്നും ഇഡിയുടെ കണ്ടെത്തല്‍


  ദൃഢചിത്തനായ ഹനുമാന്‍


  ഇരിങ്ങോള്‍കാവിലെ ശക്തിസ്വരൂപിണി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.