×
login
ഇന്ത്യ ഇപ്പോള്‍ ദരിദ്ര്യ രാജ്യമല്ല, ബ്രിട്ടനെ മറികടന്ന് ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറി: ഡിജിറ്റല്‍ സാങ്കേതിക രംഗത്തും രാജ്യം മുന്നേറി

പതിനെട്ടാം നൂറ്റാണ്ടില്‍ ആഗോള ജിഡിപിയുടെ കാല്‍ഭാഗം ഇന്ത്യയുടേതായിരുന്നു. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ അധിനിവേശ ശക്തികള്‍ ഇന്ത്യയെ ലോകത്തെ ദരിദ്ര്യരാജ്യങ്ങില്‍ ഒന്നായിട്ടാണ് കണ്ടിരുന്നത്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ ഐക്യരാഷ്ട്രസഭയില്‍ ഇന്ന് അഭിമാനത്തോടെ പറയാന്‍ കഴിയും ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാണെന്ന്.

ന്യൂയോര്‍ക്ക്: ഇരുപതാം നൂറ്റാണ്ടില്‍ അധിനിവേശ ശക്തികള്‍ ഇന്ത്യയെ ഒരു ദരിദ്ര്യ രാജ്യമായിട്ടാണ് കണ്ടിരുന്നത്. എന്നാല്‍ ഇന്ന് ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണെന്ന് അഭിമാനത്തോടെ പറയാനാവുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഇന്ത്യ@75  ഷോകേസിങ് ഇന്ത്യ-യുഎന്‍ പാര്‍ട്ണര്‍ഷിപ്പ് ഇന്‍ ആക്ഷന്‍ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വിദേശകാര്യമന്ത്രി. 2047ല്‍ സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ഇന്ത്യ വികസിത രാജ്യമായിമാറുമെന്നും അദ്ദേഹം പറഞ്ഞു.

പതിനെട്ടാം നൂറ്റാണ്ടില്‍ ആഗോള ജിഡിപിയുടെ കാല്‍ഭാഗം ഇന്ത്യയുടേതായിരുന്നു. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ അധിനിവേശ ശക്തികള്‍ ഇന്ത്യയെ ലോകത്തെ ദരിദ്ര്യരാജ്യങ്ങില്‍ ഒന്നായിട്ടാണ് കണ്ടിരുന്നത്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ ഐക്യരാഷ്ട്രസഭയില്‍ ഇന്ന് അഭിമാനത്തോടെ പറയാന്‍ കഴിയും ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാണെന്ന്. ശക്തവും യുക്തിസഹവും ഉത്സാഹഭരിതവുമായ ജനാധിപത്യമാണ് ഇന്ത്യയുടേതെന്ന് ജയശങ്കര്‍ ചൂണ്ടിക്കാട്ടി. ബ്രിട്ടനെ മറികടന്ന് ഇന്ത്യ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായെന്ന് സപ്തംബര്‍ രണ്ടിനാണ് ഐഎംഎഫ് വ്യക്തമാക്കിയത്. മാര്‍ച്ച് പാദത്തിലാണ് ബ്രിട്ടനെ ഇന്ത്യ മറികടന്നത്.

ഡിജിറ്റല്‍ സാങ്കേതിക രംഗത്ത് ഇന്ത്യ ആരുടെയും പുറകിലല്ല. 800 ദശലക്ഷം ഇന്ത്യക്കാര്‍ക്കു ഡിജിറ്റല്‍ ടെക്നോളജിയിലൂടെ ഭക്ഷ്യ ധാന്യങ്ങള്‍ നല്കുന്നു. 300 ദശലക്ഷം ഡോളറിന്റെ ആനുകൂല്യങ്ങള്‍ ഡിജിറ്റലായി നല്കാനായി. 400 ദശലക്ഷം ജനങ്ങള്‍ക്ക് ഭക്ഷണം കൃത്യമായി ലഭിക്കുന്നു. ലോകത്തിന്റെ സുരക്ഷിതമായ ഭാവിക്കായി ഐക്യരാഷ്ട്രസഭയുമായുള്ള ബന്ധം ശക്തമായി തുടരും. ഉക്രൈന്‍ യുദ്ധത്തിന്റെ ഈ സമയത്ത് ഭക്ഷണവും ഇന്ധനവുമാണ് ഏറ്റവും വലിയ വെല്ലുവിളി. അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍, ശ്രീലങ്ക, യെമന്‍ തുടങ്ങി നിരവധി രാഷ്ട്രങ്ങളെ ഇന്ത്യ ഭക്ഷ്യവസ്തുക്കള്‍ നല്കി സഹായിച്ചിരുന്നു.

  comment

  LATEST NEWS


  മലയാള നടി മഞ്ജിമ മോഹനും തമിഴ് നടന്‍ ഗൗതം കാര്‍ത്തിക്കും വിവാഹിതരായി


  പിണറായി ചരിത്രത്തില്‍ ഏറ്റവും പരാജയപ്പെട്ട ആഭ്യന്തരമന്ത്രി;പൊലീസ് സ്‌റ്റേഷന് നേരെ ആക്രമണം നടക്കുന്നത് 50 വര്‍ഷങ്ങള്‍ക്ക് ശേഷമെന്നും പികെ കൃഷ്ണദാസ്


  ജനവാസ മേഖലയിലെ ടാര്‍ മിക്‌സിംഗ് പ്ലാന്റിനെതിരെ ജനകീയ സമരം ശക്തം; രണ്ടാം ഘട്ടം നിരാഹാര സമരമെന്ന് സംഘാടകര്‍


  വിഴിഞ്ഞം സമരത്തില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പ്; പ്രതിപക്ഷം പരസ്യമായും ഭരണപക്ഷം രഹസ്യമായും സമരത്തിനൊപ്പമെന്ന് കെ.സുരേന്ദ്രന്‍


  വിഴിഞ്ഞം സംഘര്‍ഷത്തില്‍ പരിക്കേറ്റവര്‍ക്ക് മെഡിക്കല്‍ കോളേജില്‍ മികച്ച ചികിത്സയൊരുക്കിയെന്ന് ആരോഗ്യവകുപ്പ്


  വഖഫ് ബോര്‍ഡിനും ഇമാമുമാര്‍ക്കുള്ള ശമ്പളത്തിനും ആം ആദ്മി സര്‍ക്കാര്‍ നല്‍കിയത് 100 കോടിയെന്ന് വിവരാവകാശ രേഖ; ഇത് ആം ആദ്മിയുടെ ന്യൂനപക്ഷ പ്രീണനം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.