ഗര്‍ഭപാത്രത്തില്‍ വെച്ച് തന്നെ കുഞ്ഞുങ്ങളെ സംസ്കാരവും മൂല്യങ്ങളും പഠിപ്പിക്കണമെന്ന് ആര്‍എസ്എസ് വനിതാ സംഘടനയായ സംവര്‍ധിനി ന്യാസ്. ഇതിനായി ഗര്‍ഭസംസ്കാരം എന്ന പ്രചാരണത്തിന് തുടക്കം കുറിച്ചതായി സംഘടനയുടെ ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി മാധുരി മാറത്തെ പറഞ്ഞു.
ന്യൂദല്‍ഹി: ഗര്‍ഭപാത്രത്തില്‍ വെച്ച് തന്നെ കുഞ്ഞുങ്ങളെ സംസ്കാരവും മൂല്യങ്ങളും പഠിപ്പിക്കണമെന്ന് ആര്‍എസ്എസ് വനിതാ സംഘടനയായ സംവര്‍ധിനി ന്യാസ്. ഇതിനായി ഗര്‍ഭസംസ്കാരം എന്ന പ്രചാരണത്തിന് തുടക്കം കുറിച്ചതായി സംഘടനയുടെ ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി മാധുരി മാറത്തെ പറഞ്ഞു. ദൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ ഗര്‍ഭസംസ്കാരത്തെക്കുറിച്ചുള്ള ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു മാധുരി. രാജ്യസ്‌നേഹവും സ്ത്രീകളോട് ആദരവുമുള്ള കുട്ടികളെ വളർത്താൻ ‘ഗർഭ സംസ്‌കാരം’ പരിശീലിക്കണമെന്നും മാധുരി മറാത്തെ പറഞ്ഞു.
"ഗർഭിണിയായിരിക്കുന്ന ഒൻപതു മാസത്തിനിടെയോ പ്രസവം കഴിഞ്ഞ് രണ്ട് വർഷത്തിനിടെയോ ഉള്ള 1000 ദിവസം 'ഗർഭസംസ്‌കാരം' പരിശീലിച്ചാൽ വരും തലമുറകളിൽ രാജ്യസ്‌നേഹവും സ്ത്രീകളോട് ആദരവും ഉള്ളവരായി വളർത്താൻ കഴിയും. മറാത്ത ഭരണാധികാരി ശിവാജിയുടെ അമ്മ ഗർഭ സംസ്കാരം പരിശീലിച്ചിരുന്നു. അതിന്‍റെ ഫലം ശിവജിയിൽ ദൃശ്യമായിരുന്നു”, മാധുരി മറാത്തെ കൂട്ടിച്ചേർത്തു.
ഋഗ്വേദത്തിൽ പരാമർശിക്കുന്ന ഗർഭ സംസ്‌കാരം, ഗർഭകാലത്ത് സന്തോഷവാനായി ഇരിക്കേണ്ടതിന്റെ പ്രാധാന്യത്തെ എടുത്തുകാണിക്കുന്നു, പോസിറ്റീവ് ചിന്തകളിലൂടെയും, നല്ല പുസ്തകങ്ങൾ വായിക്കുന്നതിലൂടെയും, യോഗയിലൂടെയുമെല്ലാം, അമ്മയുടെ ഗർഭപാത്രത്തിൽ വളരുന്ന കുട്ടിയോട് സംസാരിക്കണമെന്നും മാധുരി പറഞ്ഞു. ഗൈനക്കോളജിസ്റ്റുകൾ ഗർഭിണികളായ സ്ത്രീകളെ സമീപിച്ച് കുട്ടി ജനിക്കുന്നതിന് മുമ്പ് തന്നെ ഭാരതീയ സംസ്‌കാരത്തെക്കുറിച്ച് പഠിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും മാധുരി മറാത്തെ ശിൽപശാലയിൽ ചൂണ്ടിക്കാട്ടി.
ആയുർവേദവും യോഗയും ഒരേ നാണയത്തിന്‍റെ ഇരുവശങ്ങളാണെന്നും അവയിൽ നിന്ന് ഒന്നിലെ വേർപെടുത്താനാകില്ലെന്നും വിശിഷ്ടാതിഥികളിലൊരാളായി ശിൽപശാലയിൽ പങ്കെടുത്ത ഡൽഹി എയിംസിലെ ഡോ.രാമ ജയ സുന്ദർ പറഞ്ഞു. ആധുനിക വൈദ്യശാസ്ത്രം, യോഗ, ആയുർവേദം എന്നിവയുടെ സംയോജനം ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ആവശ്യമാണെന്നും അവർ പറഞ്ഞു.
ശിൽപശാലയിൽ 12 സംസ്ഥാനങ്ങളിൽ നിന്നുള്ള ഡോക്ടർമാർ പങ്കെടുത്തു.ദൽഹി എയിംസ് ഉൾപ്പെടെ രാജ്യത്തുടനീളമുള്ള പ്രമുഖ ആശുപത്രികളിലെ ഡോക്ടർമാരും ആയുർവേദ വിദഗ്ധരും ശിൽപശാലയിൽ പങ്കെടുത്തിരുന്നു.
എഴുത്തുകാരി സാറാ തോമസ് അന്തരിച്ചു; നഷ്ടമായത് സാഹിത്യ അക്കാദമിയുടെ ഉള്‍പ്പടെ നിരവധി ബഹുമതികള്‍ നേടിയ വ്യക്തിത്വത്തെ
പെട്രോള്‍, ഡീസലിന് 2 രൂപ അധിക സെസ്സ്, നാളെ മുതല്‍ പ്രാബല്യത്തില്‍;ഭൂമിയുടെ ന്യായവിലയിലും 20 ശതമാനം വര്‍ധനവുണ്ടാകും
ചിറ്റേടത്ത് ശങ്കുപിള്ള: വൈക്കം സത്യഗ്രഹത്തിലെ ഏക രക്തസാക്ഷി
വൈക്കത്ത് എരിഞ്ഞ കനലുകള്‍; ദീപ്ത സ്മരണയില്‍ ഗോവിന്ദപണിക്കര്‍, ബാഹുലേയന്, ചാത്തന് കുഞ്ഞപ്പി
കൊവിഡ് മഹാമാരി മടങ്ങിവരുമ്പോള്‍
ജയിച്ചു തുടങ്ങാന്‍ ഹാര്‍ദിക്കും ധോണിയും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
രാഹുല്‍ഗാന്ധി മാപ്പ് പറയണം; ഇല്ലെങ്കില്‍ കേസ്; സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചതിന്റെ തെളിവ് ഹാജരാക്കാന്‍ സവര്‍ക്കറുടെ കൊച്ചുമകന്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്