×
login
അദാനി‍യ്ക്ക് 60 വയസ്സ്; 60,000 കോടി രൂപ ജീവകാരുണ്യത്തിന് നീക്കിവെയ്ക്കാന്‍ ഗൗതം അദാനി‍യുടെ കുടുംബം‍; കോര്‍പറേറ്റ് ചരിത്രത്തില്‍ അപൂര്‍വ്വം

ഗൗതം അദാനിയ്ക്ക് 60 വയസ്സ് തികയുന്നതിന്‍റെ ഭാഗമായി അദാനി ഗ്രൂപ്പ് 60,000 കോടി രൂപ ജീവകാരുണ്യത്തിനും സാമൂഹിക ക്ഷേമത്തിനും നീക്കിവെയ്ക്കാന്‍ അദാനി കുടുംബം തീരുമാനിച്ചു. ഗൗതം അദാനിയും ഭാര്യയും മക്കളും ചേര്‍ന്നാണ് ഇത്തരമൊരു തീരുമാനം എടുത്തത്.

ന്യൂദല്‍ഹി: ഗൗതം അദാനിയ്ക്ക് 60 വയസ്സ് തികയുന്നതിന്‍റെ ഭാഗമായി അദാനി ഗ്രൂപ്പ് 60,000 കോടി രൂപ ജീവകാരുണ്യത്തിനും സാമൂഹിക ക്ഷേമത്തിനും നീക്കിവെയ്ക്കാന്‍ അദാനി കുടുംബം തീരുമാനിച്ചു. ഗൗതം അദാനിയും ഭാര്യയും മക്കളും ചേര്‍ന്നാണ് ഇത്തരമൊരു തീരുമാനം എടുത്തത്.  

ഈ തുക ആരോഗ്യം, വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നീ മേഖലകള്‍ക്ക് വേണ്ടി നീക്കിവെയ്ക്കും. ഇന്ത്യന്‍ കോര്‍പറേറ്റുകളുടെ ചരിത്രത്തില്‍ സാമൂഹ്യക്ഷേമത്തിന് വേണ്ടി ഇത്രയും വലിയ തുക നീക്കിവെയ്ക്കുന്നത് അപൂര്‍വ്വമാണെന്ന് ഗൗതം അദാനി പറഞ്ഞു. അച്ഛന്‍ ശാന്തിലാല്‍ അദാനിയുടെ 100 ജന്മവാര്‍ഷികത്തെ ആദരിക്കുന്നതിന്‍റെ ഭാഗം കൂടിയാണിതെന്നും ഗൗതം അദാനി പറഞ്ഞു.  

"യുവതലമുറയുടെ എണ്ണത്തിലെ വര്‍ധന മൂലം ഇന്ത്യയ്ക്കുള്ള നേട്ടം കൊയ്യാന്‍ നൈപൂണ്യ വികസനം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലയില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതിന്‍റെ ആവശ്യം വര്‍ധിച്ചുവരികയാണ്.  ഈ മേഖലയില്‍ ഫണ്ട് മുടക്കുന്നതില്‍ പോരായ്മയുണ്ടായാല്‍ അത് ആത്മനിര്‍ഭര്‍ ഭാരതിന് തടസ്സമാകും. "- അദ്ദേഹം പറഞ്ഞു.  


മേല്‍ പറഞ്ഞ മേഖലകളില്‍ സമഗ്ര വികസനം ലാക്കാക്കി പ്രവര്‍ത്തിക്കുന്ന സംഘങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് വഴി അദാനി ഫൗണ്ടേഷന്‍ സമ്പന്നമായ അനുഭവം നേടിയെന്നും അദാനി ഗ്രൂപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പ് പറയുന്നു.  

"അച്ഛന്‍റെ 100 ജന്മവാര്‍ഷികത്തിന് പുറമെ, എന്‍റെ 60ാം പിറന്നാളും കൂടിയായതിനാല്‍ 60,000 കോടി രൂപ ആരോഗ്യം, വിദ്യാഭ്യാസം, നൈപുണ്യവികസനം എന്നീ മേഖലകളിലെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെയ്ക്കാന്‍ എന്‍റെ കുടുംബമാണ് തീരുമാനിച്ചത്." - അദാനി പറഞ്ഞു.  

2020 ഒക്ടോബര്‍ മാസത്തിലെ കണക്കനുസരിച്ച് അദാനിയുടെ ആകെ സ്വത്ത് 2520 കോടി ഡോളറാണ്. പ്രീതി അദാനിയാണ് ഗൗതം അദാനിയുടെ ഭാര്യ. ഇവര്‍ ഡെന്‍റിസ്റ്റാണ്. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന അദാനി ഫൗണ്ടേഷന്‍റെ മാനേജിംഗ് ട്രസ്റ്റി കൂടിയാണ്. രണ്ട് മക്കള്‍- കരണ്‍ അദാനിയും ജീത് അദാനിയും. മൂത്ത മകന്‍ കരണ്‍ അദാനി അദാനി പോര്‍ട്സിന്‍റെ മേധാവിയാണ്. യുഎസ്എയിലെ പര്‍ഡ്യൂ യൂണിവേഴ്സിറ്റിയില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടി. 

  comment

  LATEST NEWS


  ചരിത്രനിമിഷം....ദ്രൗപദി മുര്‍മുവില്‍ നിന്നും നിറചിരിയോടെ ദേശീയപുരസ്കാരം ഏറ്റുവാങ്ങി നഞ്ചിയമ്മ; ആദരപൂര്‍വ്വം ഏഴുന്നേറ്റ് സദസ്സ്.....


  കര്‍ശന നടപടിയെടുക്കാതത് പിണറായിയുടെ തന്ത്രം; ശ്രമിക്കുന്നത് പിഎഫ്‌ഐ അണികളെ സിപിഎമ്മിലെത്തിക്കാനെന്ന് കെ. സുരേന്ദ്രന്‍


  ജനഗണമന, വന്ദേമാതരം, കാശ്മീരില്ലാത്ത ഭൂപടം........ദേശീയ മാനബിന്ദുക്കളെ അവഹേളിക്കുന്ന തരൂര്‍


  ഗവര്‍ണറുടെ വാദം പൊളിച്ച തോമസ് ഐസക്കിനെ ചുരുട്ടിക്കെട്ടി സാമ്പത്തികവിദഗ്ധന്‍ ജോസ് സെബാസ്റ്റ്യന്‍; 'ഐസക്ക് സ്ഥിതിവിവരക്കണക്കുകള്‍ വളച്ചൊടിക്കുന്നു '


  പിഎഫ്‌ഐ ജൂതന്മാരെയും ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഎ; ആസൂത്രണം ചെയ്തത് അന്‍സാര്‍-ഉല്‍-ഖിലാഫാ കേരള ബന്ധം


  അധ്വാനിക്കാതെ അധികാരം ആസ്വദിക്കാമെന്ന മോഹം അപകടകരം; രാഹുല്‍ ഫ്യൂഡല്‍ പ്രഭുവിനെപ്പോലെയാണെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.