login
200 സീറ്റ് ബിജെപിയ്ക്ക് നല്‍കി ബംഗാളില്‍ മമതയ്ക്ക് യാത്രയയപ്പ്‍ നല്‍കാം: അമിത് ഷാ

'പത്ത് വര്‍ഷമായി ദീദി ഇവിടെ ഭരിയ്ക്കുന്നു. ഞാന്‍ ഇന്ന് ഇവിടെ വന്നത് ഒരു കാര്യം ചോദിക്കാനാണ്. ഒരു ചെറിയ യാത്രയയപ്പ് ദീദിയ്ക്ക് നല്‍കുന്നത് നല്ലതായിരിക്കില്ലേ?'- അമിത് ഷാ ചോദിച്ചു.

കൊല്‍ക്കൊത്ത: 200 സീറ്റുകള്‍ ബിജെപിയ്ക്ക് നല്‍കി മമതയ്ക്ക് യാത്രയയപ്പ് നല്‍കില്ലേയെന്ന് വോട്ടര്‍മാരോട് ചോദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബസീര്‍ ഹട് ദക്ഷിണില്‍ നടന്ന ബിജെപി റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

'പത്ത് വര്‍ഷമായി ദീദി ഇവിടെ ഭരിയ്ക്കുന്നു. ഞാന്‍ ഇന്ന് ഇവിടെ വന്നത് ഒരു കാര്യം ചോദിക്കാനാണ്. ഒരു ചെറിയ യാത്രയയപ്പ് ദീദിയ്ക്ക് നല്‍കുന്നത് നല്ലതായിരിക്കില്ലേ?'- അമിത് ഷാ ചോദിച്ചു.

'അമിത് ഷാ രാജിവെയ്ക്കണമെന്ന് ദീദി തുടര്‍ച്ചയായി പറയുന്നു. എന്നാല്‍ ഒരു കാര്യം പറയാം. എന്നാണ് ജനങ്ങള്‍ എന്നോട് രാജിവെക്കാന്‍ പറയുന്നത്, അന്ന് ഞാന്‍ രാജിവെക്കും. പക്ഷെ മെയ് രണ്ടിന് നിങ്ങള്‍ രാജിവെക്കേണ്ടി വരുമെന്നതിനാല്‍ ഒരുങ്ങിയിക്കൂ.'- അമിത് ഷാ പറഞ്ഞു.

'കൂച് ബീഹാറിലെ അക്രമത്തിന് ഉത്തരവാദി മമതയാണ്. ദീദിയാണ് സിതല്‍കുചിയിലെ സ്ത്രീകളോടും ചെറുപ്പക്കാരോടും ജവാന്മാരെ ഘെരാവോ ചെയ്യാന്‍ പ്രോത്സാഹിപ്പിച്ചത്. നിങ്ങള്‍ അതും പറഞ്ഞ് വീല്‍ ചെയറില്‍ അവിടം വിട്ടു. എന്നാല്‍ നിങ്ങള്‍ കാരണം നാല് പേര്‍ മരിച്ചു. അന്ന് രാവിലെ തന്നെ ഒരു ബിജെപിക്കാരനും മരിച്ചു'- അമിത് ഷാ പറഞ്ഞു. 

  comment

  LATEST NEWS


  നെല്‍ക്കര്‍ഷകരെ വഞ്ചിച്ച് സര്‍ക്കാര്‍; താങ്ങുവില വര്‍ധിപ്പിച്ചത് നടപ്പാക്കിയില്ല; നെല്ലിന്റെ സംഭരണവില വിതരണവും വൈകുന്നു


  'ശ്വാസംമുട്ടി' കാസര്‍കോട്; തുടര്‍ച്ചയായി രണ്ടാം ദിവസവും ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം


  തിക്രി കൂട്ടമാനഭംഗക്കേസ്: ഇടനിലക്കാരുടെ നേതാവ് യോഗേന്ദ്ര യാദവിനെ പൊലീസ് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തു, പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു


  മാടമ്പ്, എന്റെ ഗുരുനാഥന്‍; ചലച്ചിത്ര സംവിധായകന്‍ ജയരാജ്


  മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്ക്


  വഞ്ചനകള്‍ മൂടിവച്ച് സിപിഎമ്മിന്റെ വാഴ്ത്തലുകള്‍


  സിവില്‍ സപ്ലൈസിന്റെ അനാസ്ഥ; കൊവിഡ് കാലത്ത് പാവങ്ങള്‍ക്കായി കേന്ദ്രം നല്‍കിയ 596.7 ടണ്‍ കടല പഴകി നശിച്ചു


  പാലസ്തീന്‍ 'തീവ്രവാദി' ആക്രമണത്തില്‍ മരിച്ച സൗമ്യയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഉമ്മന്‍ ചാണ്ടി; പോസ്റ്റ് പിന്‍വലിക്കാതിരിക്കട്ടെയെന്ന് സോഷ്യല്‍ മീഡിയ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.