×
login
മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം

370-ാം വകുപ്പ് പിന്‍വലിച്ചതിന് ശേഷം കശ്മീരിലേക്ക് ഒഴുകുന്ന സഞ്ചാരികള്‍ക്ക് ഏത് കാലാവസ്ഥയിലും സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം സംവിധാനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്.

ശ്രീനഗര്‍: മഞ്ഞുമൂടിയ മലനിരകളില്‍ ഗ്ലാസ് കൂടാരങ്ങള്‍ തീര്‍ത്ത് കശ്മീരിലെ വിനോദസഞ്ചാരമേഖല. ഇന്ത്യയിലെ ആദ്യത്തെ ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റുമായി ഗുല്‍മാര്‍ഗ് സ്‌കീ റിസോര്‍ട്ടാണ് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നത്. 370-ാം വകുപ്പ് പിന്‍വലിച്ചതിന് ശേഷം കശ്മീരിലേക്ക് ഒഴുകുന്ന സഞ്ചാരികള്‍ക്ക് ഏത് കാലാവസ്ഥയിലും സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം സംവിധാനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്.

ഗുല്‍മാര്‍ഗിലെ കൊലാഹോയ് ഗ്രീന്‍ ഹൈറ്റ്സ് ഹോട്ടലാണ് മഞ്ഞിന് നടുവില്‍ ഗ്ലാസ് വാള്‍ റെസ്റ്റോറന്റ് നിര്‍മ്മിച്ചിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ്, ഗുല്‍മാര്‍ഗില്‍ ഇവര്‍ നിര്‍മ്മിച്ച സ്നോ ഇഗ്ലൂ ഏഷ്യയിലെ ഏറ്റവും വലിയ സ്നോ ഇഗ്ലൂ ആയിരുന്നു. ഫിന്‍ലാന്‍ഡില്‍ നിന്നാണ് ഗ്ലാസ് ഇഗ്ലൂ എന്ന ആശയം സ്വീകരിച്ചതെന്ന് ഹോട്ടല്‍ മാനേജ്‌മെന്റ് പറഞ്ഞു.

''ഇറക്കുമതി ചെയ്ത ഫാബ്രിക്കേറ്റഡ് മെറ്റീരിയലാണ് ഈ ഇഗ്ലൂവിനായി ഉപയോഗിച്ചിരിക്കുന്നത്. ഗ്ലാസ് ഫ്രണ്ടഡ് റെസ്റ്റോറന്റ് ഇന്റീരിയര്‍ ഇന്‍സുലേറ്റ് ചെയ്ത് കൂടാരങ്ങള്‍ സുന്ദരമായ കാഴ്ചയാണ്. ഈ ഗ്ലാസ് ഇഗ്ലൂകളില്‍ ഒരു സമയം എട്ട് പേര്‍ക്ക് ഇരിക്കാം. സഞ്ചാരികള്‍ക്ക് വ്യത്യസ്തമായ അനുഭവം നല്‍കാനാണ് ശ്രമമെന്ന് ഹോട്ടല്‍ മാനേജര്‍ പറഞ്ഞു.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.