login
ഇന്ത്യയ്ക്ക് ആശ്വാസമായി കോവിഡ് കേസുകള്‍ കുത്തനെ താഴുന്നു; 24 മണിക്കൂറില്‍ രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ ഒരു ലക്ഷത്തിന്‍റെ കുറവ്

കോവിഡ് കേസുകള്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2.8 ലക്ഷം മാത്രം റിപ്പോര്‍ട്ട് ചെയ്തതോടെ കേന്ദ്രആരോഗ്യവകുപ്പിന് നേരിയ ആശ്വാസം. ഏപ്രില്‍ 20 ന് ശേഷം ഇതാദ്യമായാണ് പുതിയ കോവിഡ് കേസുകള്‍ മൂന്ന് ലക്ഷത്തില്‍ നിന്നും താഴേയ്ക്ക് പോകുന്നത്.

ന്യൂദല്‍ഹി: കോവിഡ് കേസുകള്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2.8 ലക്ഷം മാത്രം റിപ്പോര്‍ട്ട് ചെയ്തതോടെ കേന്ദ്രആരോഗ്യവകുപ്പിന് നേരിയ ആശ്വാസം. ഏപ്രില്‍ 20 ന് ശേഷം ഇതാദ്യമായാണ് പുതിയ കോവിഡ് കേസുകള്‍ മൂന്ന് ലക്ഷത്തില്‍ നിന്നും താഴേയ്ക്ക് പോകുന്നത്.

തിങ്കളാഴ്ചത്തെ കണക്ക് പ്രകാരം 2.8 ലക്ഷം പേര്‍ക്ക് മാത്രമാണ് പുതുതായി കോവിഡ് ബാധ ഉണ്ടായത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി നാല് ലക്ഷത്തിന് മുകളിലായിരുന്നു ദിവസേന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. തിങ്കളാഴ്ചത്തെ കണക്ക് പ്രകാരം ഒരു ലക്ഷം കേസുകളാണ് കുറഞ്ഞത്. രോഗസ്ഥിരീകരണ നിരക്ക് 14.09 ശതമാനത്തിലേക്ക് താഴ്ന്നിട്ടുണ്ട്. നേരത്തെ ഇത് 35 ശതമാനത്തിന് മുകളില്‍ പോയിരുന്നു.  

ഇതിനും പുറമെ, രോഗമുക്തി നേടിയവരുടെ കണക്ക് രോഗം ബാധിച്ചവരേക്കാള്‍ കൂടുതലാണെന്നതും ആശ്വാസമാണ്. 25 സംസ്ഥാനങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതിയ കേസുകളുടെ കാര്യത്തില്‍ കാര്യമായ കുറവുള്ളതായി റിപ്പോര്‍ട്ടുണ്ട്. ഇതുവരെ രോഗമുക്തി നേടി ആശുപത്രി വിട്ടവരുടെ ആകെ എണ്ണം തിങ്കളാഴ്ചയോടെ രണ്ട് കോടിയായി.

  comment

  LATEST NEWS


  36 റഫാല്‍ യുദ്ധവിമാനങ്ങളും 222ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും: ഇന്ത്യ വ്യോമസേനാ മേധാവി ആര്‍കെഎസ് ബദോരിയ


  ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബര്‍ത്' വെള്ളിയാഴ്ച മുതല്‍ റൂട്‌സ് വീഡിയോയില്‍


  അസമില്‍ ചില പദ്ധതികളുടെ അനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ എന്ന മാനദണ്ഡം വരുന്നു; നയം ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ


  വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്‌സിന്‍ ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


  കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും


  മകളുടെ ശരീരത്തില്‍ 30 തവണ കത്തി കുത്തിയിറക്കിയ മാതാവ് അറസ്റ്റില്‍, മകനെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ചു


  മഹാകവി രമേശന്‍ നായരുടെ ഓര്‍മ്മകളില്‍ കൊല്ലവും


  ഊരാളുങ്കലിന്റെ അശാസ്ത്രീയ നിർമാണം; പത്തനാപുരം പഞ്ചായത്തിന്റെ 23 കോടി വെള്ളത്തില്‍, അഞ്ചു നില മാളിന്റെ താഴത്തെ നില വെള്ളത്തിൽ മുങ്ങി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.